എന്റെ ഗ്രാമം..നെന്മാറ

എന്റെ ഗ്രാമം ...നെന്മാറ.

പശ്ച്ചിമഘട്ട പർവത നിരയുടെ ഭാഗമായ ആനമുടിയിലെ നെല്ലിയാമ്പതി മലയുടെ താഴ് വരയിൽ ഉള്ള ഒരു കൊച്ചു ഗ്രാമമായ നെമ്മാറയാണ് ഞാൻ ജനിച്ചു വളർന്ന പാലക്കാടൻ ഗ്രാമം...ആനമുടിയുടെ മറുവശം തമിഴ് നാടാണ്... അതിർത്തി ഗ്രാമം ആയതുകൊണ്ട് ഒരു തമിഴ് ചുവയുള്ള മലയാളം ആണ് സംസാര ഭാഷ....നിറയെ നെല്ലും വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്ന ,കൃഷി തന്നെ ഉപജീവനം ആയ കരുതുന്ന ഒരു ജനവിഭാഗം ആണ് കൂടുതലായും അവിടുള്ളത്. ഭൂരിഭാഗം ജനങ്ങളും ഹിന്ദുമതവിശ്വാസികൾ ആണ്...ഇതര മതസ്ഥർ ഇവിടെ തുലോം കുറവാണ്.പൊതുവെ നിഷ്കളങ്കരും അധ്വാനികളും ആണ് ഇവർ..ജീവിത രീതിയിലും തമിഴ് സ്വാധീനം നല്ലോണം കാണാൻ പറ്റും...പൊങ്കൽ...ആവണി അവിട്ടം..അഷ്ടമിരോഹിണി... തുടങ്ങിയ ഉത്സവങ്ങളും...പൊറാട്ട്... കുംഭക്കളി...ബാലെ തുടങ്ങിയ കലാരൂപങ്ങളും തനതായ രീതിയിൽ ഇന്നും നിലനിർത്തിക്കൊണ്ടിരിക്കുന്നു. 

പണ്ട് തിരുകൊച്ചി സംസ്‌ഥാനത്തിന്റെ ഭാഗമായിരുന്നു നെന്മാറ. തൃശ്ശൂർ പൊള്ളാച്ചി റോഡിൽ പാലക്കാട് നിന്നും 28 km അകലത്തിൽ ആണ്.നെന്മാറ വല്ലങ്ങി ഗ്രാമങ്ങൾ പണ്ട് വാണിജ്യകേന്ദ്രങ്ങൾ ആയിരുന്നു എന്നും നെയ്യ് കച്ചവടം ആണ് പ്രധാനം ആയിരുന്നു എന്നത് കൊണ്ട് നെയ്യ് ഊട്ടിയ ഊര് എന്നത് ലോപിച്ച് നെന്മാറ ആയതാണെന്നും ..ചിറ്റൂർ താലൂക്കിന്റെ നെല്ലറ എന്ന അർത്ഥത്തിൽ നെന്മാറ എന്ന് പേര് വന്നു എന്ന് ഒരു വാദവും നിലവിൽ ഉണ്ട്.

തമിഴ് ആഗ്രഹാരങ്ങൾ നിറഞ്ഞ തെരുവുകളും...നായർ തറകളും..ഈഴുവ കുടിലുകളും.. നിറയെ നെൽപ്പാടങ്ങളും കറുകറുത്ത കരിമ്പനകളും നിറഞ്ഞനാട്..സുഖകരമായ കാലാവസ്ഥാ യാണെങ്കിലും അന്തരീക്ഷത്തിൽ ഹ്യൂമിഡിറ്റി കൂടുതൽ ആയതു കാരണം ഉഷ്ണകാലം അല്പം കഠിനം തന്നെയാണ്.... ചുരം കടന്ന് വരുന്ന തണുത്ത കാറ്റ് എപ്പോഴും വീശിക്കൊണ്ടേയിരിക്കും.

Govt boys ഹൈസ്‌കൂളും Govt girls ഹൈസ്‌കൂളും ആണ് പ്രധാന വിദ്യാലയങ്ങൾ...നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ ഉള്ള NSS കോളേജ് ആണ് ഉപരിപഠനത്തിനുന്ഉള്ളത്.ഇവയെല്ലാം വളരെ പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി ഒരു നല്ല ഹിൽസ്റ്റേഷൻ ആണ്.കളകളം ഒഴുകുന്ന കൊച്ചരുവികളും ആറുകളും തേയില തോട്ടങ്ങളും ഉയരത്തിൽ വളർന്നു നിൽക്കുന്ന വന്മരങ്ങളും സുഖകരമായ കാലാവസ്‌ഥ പ്രദാനം ചെയ്യുന്നുണ്ട്.ഒരു പാട് വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയാണ് ഇവിടം...മാനുകളും ..മുയലും...കുരങ്ങും ..കാട്ടാനക്കൂട്ടവും..കാട്ടുപോത്തും മേയുന്ന വൻ കാടുകൾ ഉണ്ടിവിടെ.ഉയർന്ന പ്രദേശമായ *സീതാർഗുണ്ടിൽ* നിന്ന് നോക്കിയാൽ അങ്ങു താഴെ കാണുന്ന പച്ചപിടിച്ച പാടങ്ങളുടെയും തെങ്ങിൻതോപ്പുകളുടെയും കാഴ്ച്ച അതിമനോഹരം തന്നെ.

നെല്ലിയാമ്പതി മലകളിൽ നിന്ന് ഒഴുകിവരുന്ന അരുവികൾ തടഞ്ഞു നിർത്തി ഒരു വർഷം മുഴുവനും നെന്മാറയെ ജലസമൃദ്ധമാക്കുന്നത് പൊത്തുണ്ടി അണക്കെട്ട് ആണ്..കുടിക്കാനും കൃഷി അവശ്യങ്ങൾക്കും ഈ വെള്ളം വിനിയോഗിക്കുന്നു.പൂർണമായും മണ്ണുകൊണ്ട് നിർമ്മിച്ചതാണ് എന്നൊരു പ്രത്യേകത ഈ ഡാമിന് ഉണ്ട്.

നെന്മാറ വല്ലങ്ങി വേലയാണ് നാട്ടിലെ  പ്രധാന ഉത്സവം.രണ്ടു ദേശങ്ങൾ തമ്മിലുള്ള വാശിയേറിയ മത്സരം ആണ് ഈ ഉത്സവം... പതിനഞ്ചോളം ആനകൾ വീതം രണ്ടു നിരയായി തിരിഞ്ഞുള്ള മത്സരസ്വഭാവമുള്ള എഴുന്നള്ളത്തും...പഞ്ചവാദ്യവും വെടിക്കെട്ടും ഒക്കെയായി തൃശ്ശൂർ പൂരത്തെ വെല്ലുന്ന ഉത്സവമാണ്...രണ്ടു ദേശങ്ങൾക്കും അധിപതിയായ നെല്ലിക്കുളങ്ങര ദേവി ക്ഷേത്രത്തിൽ ആണ് ഉത്സവം നടക്കുക
ഇനിയും ഒട്ടനവധി വിശേഷങ്ങൾ എഴുതാൻ ഉണ്ട് എന്റെ ഗ്രാമത്തെ പറ്റി... സ്ഥല പരിമിതികൾ മൂലം ചുരുക്കുന്നു..വീണ്ടും കൂടുതൽ വിശേഷങ്ങളുമായി ഒരിക്കൽ കൂടി എത്താം.അതുവരെ നന്ദി ..നമസ്കാരം.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ