കണ്ണന്റെ ജന്മദിനം
ഭഗവാൻ മഹാവിഷ്ണു ബാല രൂപത്തിൽ അവതാരം എടുക്കുന്ന അഷ്ടമിരോഹിണി എന്നും *ഫോളറാ ഹോട്ടോ*യുടെ ഒപ്പമാണ് എത്തുക...കണ്ണനെ കിടത്തിയ കുട്ടയിൽ നിറയെ ഫലങ്ങളും നവധാന്യങ്ങളും പൂക്കളും പുതിയ വസ്ത്രങ്ങളും ഒക്കെയായി വിവാഹം ചെയ്തയച്ച മകളുടെ വീട്ടിൽ എത്തിക്കേണ്ട ചുമതല എപ്പോഴും ആങ്ങളയ്ക്ക് ആണ്...കണ്ണനും ഈ *ഫോളറാ ഹൊട്ടോ*കുട്ടയും തമ്മിൽ എന്താണ് ബന്ധം എന്നറിയില്ല ,എങ്കിലും എല്ലാ വർഷവും കുട്ടകൾ പെണ്മക്കളുടെ വീടുകൾ തിരക്കിയെത്തും....അത് കൊണ്ടുവരുന്ന ആങ്ങളയ്ക്കായി പെങ്ങളും മക്കളും കാത്തിരിക്കുക തന്നെ ചെയ്യും...എത്രയോ കാലങ്ങൾ ആയി ഗൗഡ സരസ്വാത ബ്രാഹ്മണർ പിന്തുടരുന്ന ആചാരമാണിത്..ഇന്നും അവ തുടർന്ന് പോരുന്നു..
ആ കുട്ടയിലെ നവധാന്യങ്ങൾ ശർക്കര എന്നിവ ചേർത്ത് ഉണ്ടാക്കുന്ന *പഞ്ചഗതായ്,*എന്നു വിളിക്കുന്ന പായസം ഇന്നത്തെ പ്രധാന വിഭവം ആണ്...*ഫോടയാ ഖീരി*എന്ന അടപാ യസം വിവാഹം കഴിഞ്ഞു ആദ്യമായ് അഷ്ടമി രോഹിണിക്ക് വിരുന്നു വരുന്ന മരുമകന് അമ്മായി അമ്മ സ്നേഹപൂർവ്വം ഒരുക്കുന്ന ഒരു വിഭവമാണ്...അരി അരച്ചു അട ഉണ്ടാക്കി തേങ്ങാപ്പാലിൽ വേവിച്ചു ശർക്കരയും ചേർത്ത പായസം ഉണ്ടാക്കുന്നത് ശ്രമകരം തന്നെയാണ്.
അമ്മയുടെ വീട് കല്ലാറിൽ ആയത് കൊണ്ട് അമ്മയ്ക്കുള്ള ഹൊട്ടോ വീട്ടിൽ എത്തിക്കുക വളരെ ബുദ്ധിമുട്ട് ആണ്..അതുകൊണ്ട് അമ്മയ്ക്ക് അതിനുള്ള പണം മണി ഓർഡർ ആയി ആവും വരിക..പണം കിട്ടിയാൽ ഞങ്ങൾ കുട്ടികൾ കടയിൽ ചെന്ന് അഷ്ടമി രോഹിണി വിഭവങ്ങൾ വാങ്ങിക്കൊണ്ട് വരും. .ഓരോ വർഷവും കണ്ണന്റെ അവതാരം നമ്മെ ഓർമ്മിപ്പിക്കാൻ ആ ദിവസം എത്തും...ഇന്ന് രാവിലെ അവൽ ശർക്കര വിളയിച്ചതും... ഉണ്ണിയപ്പവും ഉണ്ടാക്കി ഞങ്ങളും കണ്ണന്റെ ജന്മദിനം ആഘോഷിച്ചു...അതികഠിനമായ മഴയിൽ ഗോവർധന ഗിരി കൈയ്യിൽ ഉയർത്തി അതിനു താഴെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ച കണ്ണന്റെ ജന്മദിനം നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ ആരാണ് ആഘോഷിക്കുക..😍😍
Comments
Post a Comment