വിട്ടൊഭ ക്ഷേത്രം .കായംകുളം.

ക്ഷേത്രങ്ങളിൽ ഈശ്വരചൈതന്യം നിറഞ്ഞു നിൽക്കുന്നു...അത് നമ്മളിലേയ്ക്ക് വ്യാപിക്കുന്നു... അവ അനന്തമായ ഊർജം നമ്മിൽ നിറയ്ക്കുന്നു.
ഏകദേശം 400 വർഷത്തോളം പഴക്കമുള്ള gsb ക്ഷേത്രമാണ് കായംകുളം ശ്രീ വിട്ടൊഭ ക്ഷേത്രം.വിട്ടൾ എന്നു വിളിക്കുന്ന നാദ പ്രിയനായ കൃഷ്ണന്റെ  രുക്മിണി സമേതരൂപമാണ് പ്രതിഷ്ഠ .പൂജയ്ക്കും നിവേദ്യങ്ങൾക്കും ഉപരി സംഗീതമാണ് ഇഷ്ട വഴിപാട്. ഭജനകൾ ആണ് ഏറ്റവും ഇഷ്ടം.

കുറെ വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഈ ക്ഷേത്രത്തിൽ വന്നിരുന്നു എങ്കിലും ദർശന സൗഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാൽ വൈകിട്ടത്തെ അലങ്കാരത്തോടെ ഉള്ള ഭഗവത് ദർശനം ആണ്  ഇത്തവണ ലഭിച്ചത്.. ക്ഷേത്രദർശനം നമുക്ക് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക്  മുകളിൽ നിയന്ത്രണം സാധ്യമാക്കുന്നു.

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ്.

മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു.

ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും.

2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും.

3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും.

4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും.

5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും.

കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.

ഭഗവാന് മുന്നിൽ നെയ്തിരി കത്തിച്ചു പ്രാർത്ഥനകൾ അർപ്പിച്ചു ഒരു മടക്കം..അറിയാതെയോ അറിഞ്ഞോ നിയന്ത്രിക്കാൻ ആവാത്ത പഞ്ചേന്ദ്രിയ ങ്ങളെ സ്വന്തം നിയന്ത്രണത്തിൽ ആക്കി ഭഗവത് പാദം പൂകുവാൻ ഉള്ള മോഹത്തെയും..ഇഹത്തിലും പരത്തിലും മുക്തി എന്ന യാചനയോടെ മായയിൽ വലയുന്ന ജീവിതത്തിലേക്ക് ഒരു മടക്കം....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.