വിനായക ചതുർഥി

ഗജാനനം ഭൂത ഗണാദി സേവിതം

കപിത്ഥ ജമ്പൂ ഫല സാര ഭക്ഷിതം

ഉമാ സുതം ശോക വിനാശ കാരണം

നമാമി വിഘ്നേശ്വര പാദ പങ്കജം..

വിനായകനെ കുറിച്ച് ഓർത്താൽ എന്നും ഉള്ളിൽ വരുന്നത് മാതൃവത്സലനായ ഒരു കുസൃതികുടുക്കയെയാണ്...എത്ര ശാഠ്യം പിടിച്ചാലും അമ്മയുടെ സ്നേഹത്തിലും തലോടലിലും അടങ്ങുന്നവൻ...തന്റെ കുഞ്ഞു തുമ്പിക്കൈയാൽ എല്ലാ വിഘ്‌നങ്ങ ളേയും അകറ്റുന്നവർ.. സ്വന്തം ജീവൻ പോലും അമ്മയ്ക്ക് സമർപ്പിച്ച പ്രിയ പുത്രൻ..അമ്മ നൽകുന്ന കുഞ്ഞു മോദകത്തിൽ തന്റെ വിശപ്പിനെ മൊത്തം ഒതുക്കി നിർത്തുന്നവൻ...ആശ്രിത വത്സലൻ.

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി . പ്രധാന ആരാധനാ മൂർത്തി ഗണപതിയാണ്മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. . കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്ട് ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരെന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലുംവിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു.. 

മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനംനടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.

ഇന്ന് മണ്ണഞ്ചേരി പെരുന്തുരുത്തുകരി ശ്രീ തിരുമല ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടക്കുന്നുണ്ട്. രാവിലെ ഗണപതി ഹോമവും  ഉച്ചയ്ക്ക് ഭഗവത് സമാരാധനയും  വൈകിട്ട് മോദക പൂജയും ഉണ്ട്...ഉണ്ണിഗണപതിയുടെ വിശപ്പ് മാറാൻ അമ്മ സ്നേഹപൂർവ്വം ഉണ്ടാക്കി നൽകുന്ന മോദകത്തിന്റെ ഒരു പങ്ക് ഇന്ന് ഞങ്ങൾക്കും ഉള്ളതാണ്...മോദകം കഴിച്ചു സന്തോഷവാനായി ഇരിക്കുന്ന ബാലഗണപതിയുടെ സന്തോഷം ലോകം മുഴുവനും ഉള്ള ഭക്തരുടെ ഉള്ളിൽ നിറയുമാറാവട്ടെ...ആശംസകൾ.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ