ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുക

ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുക എന്ന പ്രവർത്തനം പുരോഗമിക്കുകയാണ്...ആദ്യം  ക്യാമ്പുകളിൽ പിന്നീട് വീടുകളിൽ സഹായം എത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു...കുട്ടനാട്ടിലെ ജീവിതം  സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല..അവർക്ക് കൃഷിയോ മറ്റു തൊഴിലുകളോ പുനരാരംഭിക്കാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് വേതനം ലഭിച്ചു തുടങ്ങിയിട്ടില്ല..ഭക്ഷണവും വെള്ളവും വസ്ത്രവും വളരെ ആവശ്യം തന്നെ.. ഒരുപാട് സഹായഹസ്തങ്ങൾ കുട്ടനാട്ടിലേക്ക് എത്തിയെങ്കിലും അത് ചിലഭാഗങ്ങളിൽ ചിലരിൽ മാത്രം ഒതുങ്ങിപ്പോയി.തുടർ ജീവിതത്തിന് സഹായം അഭ്യർഥിച്ചു കൊണ്ടുള്ള വിളികൾ ഇപ്പോഴും തുടരുന്നു.

ഹിന്ദു ഹെല്പ് ലൈനിന്റെ സഹായത്തോടെ അവ എത്തിക്കുന്ന പ്രവർത്തികളിൽ ആണ് ഞങ്ങൾ..2004 ഇൽ സുനാമിയിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന ഒരുകൂട്ടം ആളുകൾ കഴിഞ്ഞ നാളിൽ സഹായം അഭ്യർഥിച്ചു വിളിച്ചിരുന്നു.വർഷം ഇത്രയായിട്ടും  അവർ ഇന്നും ക്യാമ്പുകളിൽ തന്നെ.വീടുകൾ ഇരുന്ന സ്ഥലം കടൽ കവർന്നെടുത്തു. തൊഴിൽ നഷ്ടപ്പെട്ട 50 ഓളം പേര് കുഞ്ഞു കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒരു ആയുർവേദ ഹോസ്പിറ്റലിന്റെ മുകൾ നിലയിൽ ആണ് താമസം.പ്ലാസ്റ്റിക് വച്ചു മറച്ചു കെട്ടി ഉണ്ടാക്കിയ മുറികളിൽ വിവാഹവും പ്രസവവും വരെ നടന്നു. പ്രാഥമിക കൃത്യങ്ങൾക്ക് പോലും  ബുദ്ധിമുട്ടുന്ന അവരുടെ ജീവിതം കരളലിയിക്കുന്നതാണ്.

ഇന്നലെ ചെങ്ങന്നൂർ നിന്ന് രണ്ടു പെണ്കുട്ടികൾ വന്നിരുന്നു.. ക്യാമ്പിൽ വച്ചു പരിചയപ്പെട്ടവർ .അവരുടെ എല്ലാം വെള്ളം കൊണ്ടുപോയിരുന്നു..വസ്ത്രങ്ങൾ പോലും നഷ്ടപ്പെട്ടു.കോളേജിൽ പഠിക്കുന്ന അവൾക്കും ചേച്ചിക്കും ഉപയോഗിക്കാൻ ഉള്ള വസ്ത്രങ്ങൾ ആവശ്യപ്പെട്ടാണ് എത്തിയത്.നിരത്തി വെച്ച വസ്ത്രങ്ങളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കുമ്പോൾ അവൾ നിശബ്ദയായിരുന്നു എങ്കിലും കണ്ണുകൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.അവർക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും ഉപയോഗിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ ബാഗുകളിൽ നിറച്ചാണ് അവർ പോയത്.പോകുമ്പോൾ ഇതുപോലെ ശരിയായ ആവശ്യക്കാരെ കണ്ടെത്താൻ സഹായിക്കാം എന്നു എന്റെ രണ്ട് കരങ്ങളും  കൂട്ടിപ്പിടിച്ചു അവർ പറഞ്ഞു.

സഹായങ്ങൾ നൽകാൻ ഒരുപാട് ആളുകൾ ഇപ്പോഴും തയ്യാറാണ്.അത് കൃത്യമായി വേണ്ടപ്പെട്ട ആളുകളിൽ എത്തിക്കുക എന്നതാണ് പ്രധാനം. വരൂ നമുക്ക് ഒരുമിക്കാം.. ഒത്തുകൂടാം...ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കാൻ.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.