കൊങ്കണി ഭാഷ ചരിത്രം

സ്വന്തം ഭാഷയും സംസ്കാരവും നിലനിർത്താൻ വേണ്ടി ഇത്രയധികം കാലം പലായനം ചെയ്യേണ്ടി വന്ന ഒരു സമൂഹം വേറെ ഉണ്ടോ എന്നറിയില്ല..ആദ്യം കശ്മീർ താഴ്‌വ്‌രയിൽ നിന്നും പിന്നീട് വരണ്ടു പോയ സരസ്വതി നദിയുടെ തീരങ്ങളിൽ നിന്ന് ഗോവയിലേക്കും പലായനം ചെയ്യപ്പെട്ടപ്പോഴും വേദങ്ങളും ശാസ്ത്രങ്ങളും  സാരസ്വാത മുനിയുടെ കൈയ്യിൽ സുരക്ഷിതമായി ഏല്പിച്ചിരുന്നു...പിന്നീട് ഗോവയിൽ നിന്ന് കേരളത്തിലേക്ക് പാലായനം ചെയ്യപ്പെടേണ്ടി വന്നപ്പോഴും അവർ ഹൃദയത്തോട് ചേർത്തു പിടിച്ചത് സ്വന്തം സംസ്കാരവും ഭാഷയും തന്നെ..അതു തന്നെയാണ് അവരുടെ ക്ഷേത്രങ്ങൾ ഇന്നും അവരുടെ കൈയ്യിൽ തന്നെ സുരക്ഷിതമായി ഇരിക്കുന്നത്...പലായനം ചെയ്യാനല്ല ഇനി ഉറച്ചു നിന്ന് പോരാടാൻ തന്നെയാണ് ഇന്ന് ഈ സമൂഹം പ്രയത്നിക്കുന്നത്.

പോർച്ചുഗീസ്  ഭരണകാലത്ത് കൊങ്കണിയെ നശിപ്പിക്കാനുള്ള വൻശ്രമം തന്നെയുണ്ടായി. ഈ പ്രവൃത്തികൾ കൊങ്കണിഭാഷയ്ക്ക് സ്ഥിരമായ വലിയ നഷ്ടങ്ങൾ ഉണ്ടാക്കി. കൊങ്കണി ഭാഷപഠിച്ചെടുത്ത് നാട്ടുകാരെ മതംമാറ്റാൻ ആ വഴി സഹായകമാകുന്ന പോർച്ചുഗീസ് പാതിരിമാരുടെ കാര്യമായായ ശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായി മതദ്രോഹവിചാരണകളുടെ ഭാഗമായി, പുതുതായി മതംമാറിവരുന്നവരെ കൃസ്ത്യാനികളല്ലാത്ത ജനങ്ങളിൽ നിന്നും പരമാവധി വേർതിരിച്ചുനിർത്താനും തമ്മിൽ സ്പർദ്ധ വളർത്താനും പാതിരിമാർ ശ്രമിച്ചു.17 -ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 18 -ആം നൂറ്റാണ്ടിലും മറാത്തയിൽ നിന്നുമുള്ള നിരന്തമായ ആക്രമണം നടക്കുമ്പോഴും കൊങ്കണിഭാഷയെ അടിച്ചമർത്താൻ പാതിരിമാർ ശ്രമിച്ചു. മറാത്ത ആക്രമണങ്ങൾ ഗോവയിലെ പോർച്ചുഗീസ് നിയന്ത്രണങ്ങൾക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾക്കും വലിയ ഭീഷണിയായിമാറി. മറാത്ത സാമ്രാജ്യത്തിന്റെ ഭീഷണിയെത്തുടർന്ന് ഗോവയിൽ കൊങ്കണിയെ അടിച്ചമർത്താൻ പോർച്ചുഗീസുകാർ തീരുമാനിച്ചു.[പോർച്ചുഗീസ് നിർബന്ധഭാഷയാക്കി അങ്ങനെ കൊങ്കണിയുടെ ഉപയോഗം തീരെച്ചെറിയ ഒരുകൂട്ടം ആൾക്കാരിൽ ഒതുങ്ങി.


ഫ്രാൻസിസ്കന്മാരുടെ സമർദ്ദത്താൽ പോർച്ചുഗീസ് വൈസ്രോയി 1684 ജൂൺ 27 -ന് കൊങ്കണിഭാഷയുടെ ഉപയോഗം നിരോധിക്കുകയും മൂന്നു വർഷത്തിനുഌഇൽ നാട്ടുകാർ പോർച്ചുഗീസ് ഭാഷ ഉപയോഗിക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. പോർച്ചുഗീസ് അധിനിവേശപ്രദേശത്തുള്ള എല്ലാ കത്തിടപാടുകൾക്കും കരാറുകൾക്കും പോർച്ചുഗീസ് ഭാഷ നിർബന്ധമാക്കി. ഇതുപാലിക്കാത്തപക്ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. 1687 മാർച്ച് 17 -ന് രാജാവ് ഈ വിധി സ്ഥിരീകരിച്ചു.1731 -ൽ മതദ്രോഹവിചാരകനായ അന്റോണിയോപോർച്ചുഗീസ് ചക്രവർത്തിക്ക് എഴുതിയ കത്തിൽ ഈ നിർദ്ദയമായ പരിഷ്കാരങ്ങൾ വിജയം കണ്ടില്ലെന്ന് എഴുതിയിട്ടുണ്ട്.] 1739 -ൽ വടക്കേ പ്രവിശ്യകളായ വാസൈയുംചൗളും സാൽസെറ്റും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മറാത്തക്കാരോടുഌഅ യുദ്ധത്തിൽ നഷ്ടമായപ്പോൾ പോർച്ചുഗീസുകാർ കൊങ്കണിയോടുള്ള പരാക്രമം ഒന്നുകൂടി കർശനമാക്കി.പുരോഹിതന്മാരാകാൻ താത്പര്യമുള്ളവർക്ക് നിർബന്ധമായു പോർച്ചുഗീസിൽ അറിവും സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്ന് 1745 നവമ്പർ 21 -ന്ആർച്ച്‌ബിഷപ്പ് ലൊറൻസൊഉത്തരവിറക്കി. അവർക്കുമാത്രമല്ല അവരുടെ അടുത്ത ബന്ധുക്കൾക്കും ആ കഴിവ് ഉണ്ടായിരിക്കണമെന്ന കാര്യം കർശനമായ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയിരുന്നു.


കൂടാതെ ബ്രാഹ്മണരിൽ നിന്നും ക്ഷത്രിയരിൽ നിന്നും മതംമാറ്റപ്പെട്ടവർ ആറു മാസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കാത്തപക്ഷം അവർക്ക് വിവാഹിതരാകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.നാട്ടുകാരോടു സംവദിക്കാൻ കൊങ്കണി ഉപയോഗിക്കുന്നതാണ് നല്ലതെന്നു വാദിച്ചിരുന്നതിനാൽ കോളനിസർക്കാർ 1761 -ൽ ജെസ്യൂട്ടുകളെ പുറത്താക്കി. സ്കൂളിൽ കുട്ടികൾ കൊങ്കണി ഉപയോഗിക്കുന്നത് 1812 -ൽ ആർച്ച്‌ബിഷപ്പ്നിരോധിച്ചു. 1847 -ൽ ഈ നിയമം സെമിനാരികളിലേക്കുകൂടി വ്യാപിപ്പിച്ചു. 1869 -ൽ സ്കൂളുകളിൽ നിന്നും കൊങ്കണി പൂർണ്ണമായി നിരോധിച്ചു.



ഇക്കാരണങ്ങളാൽ ഗോവയിൽ കൊങ്കണി സാഹിത്യത്തിനു വികാസമുണ്ടായില്ല, കൊങ്കണിക്ക് ജനങ്ങളെ ഒരുമിപ്പിക്കാനുമായില്ല. കൊങ്കണി എഴുതാൻ ലത്തീൻ അക്ഷരമാലദേവനാഗരികന്നഡ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്.ഹിന്ദു ആഢ്യന്മാർ മറാത്തിയിലേക്കും ക്രൈസ്തവർ പോർച്ചുഗീസിലേക്കും മാറിയപ്പോൾ കൊങ്കണി സേവകരുടെ ഭാഷ (lingua de criados)യായി മാറി.1961 -ൽ ഇന്ത്യ ഗോവ പിടിച്ചെടുത്തപ്പോൾ ഗോവക്കാരെയെല്ലാം മതത്തിനും ജാതിക്കും സമ്പന്നതയ്ക്കുമെല്ലാം അതീതമായി ഒരുമിപ്പിച്ചത് കൊങ്കണി ആയിരുന്നു, അതിനാൽ സ്നേഹത്തോടെ കൊങ്കണിയെ കൊങ്കണിയമ്മ (Konkani Mai)എന്നു വിളിക്കുന്നു.[4] 1987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടേ ഔദ്യോഗികഭാഷയാക്കി, പൂർണ്ണമായ അംഗീകാരം നൽകി.

ഇപ്പോൾ നമ്മുടെ കറൻസി നോട്ടീലും കൊങ്കണി ലിപി ഉണ്ട്.അവസാനമായി മോദി സർക്കാർ രാജ്യസഭയിലും ലോകസഭയിലും കൊങ്കണി സംസാരിക്കാനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.. ഒരുപാട് തലമുറകൾ പോരാടി നേടിയ വിജയം ആണിത്...അതു പോലെ നമ്മൾ ഓരോരുത്തരും ഭാരതത്തിന്റെ തനത് സംസ്കാരം നിലനിർത്താൻ പോരാടേണ്ടിയിരിക്കുന്നു...അത്തരം പോരാട്ടങ്ങൾക്ക് ഈ സമൂഹം ഒരു മാതൃക തന്നെയാണ്.


Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ