ഗരുഡപുരണം

ഗരുഡപുരാണം

 പും എന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍ ആണ് പുത്രന്‍. പക്ഷെ അതിനു പുത്രന് ശ്രദ്ധയും സ്നേഹവും കൂടിയേ തീരൂ. (ശ്രദ്ധയോടെ ചെയുന്ന കര്‍മ്മങ്ങള്‍ മാത്റമേ ഫലപ്രാപ്തി കാണു. 

മഹാവിഷ്ണു ഗരുഡന്ഉപദേശിച്ചുകൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂർവ്വഭാഗത്തിൽ വ്യാകരണംവൈദ്യംജ്യോതിശാസ്ത്രംതുടങ്ങിയ ശാസ്ത്രങ്ങളുംരത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.

ജനിച്ചാൽ ഒരു ദിവസം മരിക്കും. ഏതൊരാളും മരണത്തെ അംഗീകരിച്ച് കൊണ്ട് തന്നെയാണ് ജീവിക്കുന്നതും. എന്നാല്‍ മരണഭയം ഏതൊരു മനുഷ്യനേയും പെട്ടെന്ന് തന്നെ കീഴ്‌പ്പെടുത്തും. എങ്ങനെ എപ്പോള്‍ മരിയ്ക്കുമെന്ന് ആര്‍ക്കും പറയാനോ പ്രവചിക്കാനോ കഴിയില്ല. എത്ര വലിയ ദിവ്യനാണെങ്കിലും മരണവും മരണഭയവും എല്ലാവര്‍ക്കും ഒരേ അനുഭവം തന്നെയാണ് ഉണ്ടാക്കുന്നത്.ഭൂമിയിൽ നമ്മൾ ചെയ്യുന്ന പ്രവർത്തങ്ങൾക്ക് മറ്റൊരു ലോകത്തു ശിക്ഷ ഉണ്ടെന്ന് തന്നെയാണ് ഗരുഡ പുരാണം പറയുന്നത്.വൈഷ്ണവർ അത് വിശ്വസിച്ചു ആചരിക്കുകയും ചെയ്യുന്നു.

അങ്ങിനെ ജനിച്ചും, മരിച്ചും പല ആവര്‍ത്തി കഴിയുമ്പോള്‍ സല്‍ക്കര്‍മ്മം ചെയ്തു ചെയ്തു പരിശുദ്ധം ആയ ആത്മ്മാക്കള്‍ സ്വര്‍ഗത്തില്‍ എത്തുന്നു.  ആ കര്‍മ്മഫലം തീരുന്നതു വരെ അവിടെ കഴിയുന്നു.  വീണ്ടും ജനിക്കുന്നു. ഈ ആവര്‍ത്തന ചക്രത്തില്‍ നിന്നും ആര്‍ക്കും രക്ഷയില്ല. ദേവന്മാര്‍ക്കും, അസുരന്മാര്‍ക്കും, മനുഷ്യര്‍ക്കും, ഭഗവാന്മാര്‍ക്കും


വളരെ പ്രധാനപ്പെട്ട ഒരു കര്‍മ്മം ആണ്സഞ്ചയനം.3,5, 7 എന്നിങ്ങനെ ഒറ്റ ദിനങ്ങളില്‍ ആണ് ഇത് ചെയ്യേണ്ടത്. മരണക്രിയകളില്‍ മുഹൂര്‍ത്തവും , നാളും മറ്റും നോക്കി ചെയ്യുന്ന ( ജോല്‍സ്യരുടെ സഹായത്തോടെ) ഏക ക്രിയ ഇതുമാത്രം ആണ്.  സഞ്ജയനത്തോടെ പ്രേത ആത്മാവിനു ഭൂമിയോടുള്ള ബന്ധം മുറിഞ്ഞു എന്നാണ് വിശ്വാസം.  അസ്ഥി സമുദ്രത്തിലോ, അല്ലെങ്കില്‍ നദിയിലോ നിക്ഷേപിക്കാം. 


കാലത്ത് കുറിച്ചു തന്ന സമയത്ത് തന്നെ വീട്ടിൽ ഒരുക്കിയ ചിതയിൽ പാലും കരിക്കും വെള്ളവും തളിച്ച് ചാരവും അസ്ഥിയും എടുത്തു മാറ്റി.അസ്ഥി കുടത്തിൽ ആക്കി മരച്ചുവട്ടിൽ കുഴിച്ചിട്ടു..ചാരം ചാക്കുകളിൽ ആക്കി പഞ്ചഭൂതങ്ളിൽ ലയിപ്പിക്കാൻ തയ്യാറാക്കി...തലയ്ക്കൽ ഒരു കുഞ്ഞു പ്ലാവിൻ തയ്യ് നട്ടുപിടിപ്പിച്ചു ഞങ്ങൾ ആത്മാവിനെ യാത്രയാക്കി. ഇനി  അതിന് മോക്ഷം നേടാനുള്ള വഴികൾ ഒരുക്കേണ്ടതുണ്ട്..

ഇത്രയും നാൾ ഉണ്ടും  ഉറങ്ങിയും നമ്മളോടൊപ്പം ഉണ്ടായിരുന്ന ഒരാത്മാവ് ഇന്ന് മുതൽ നമ്മോടൊപ്പം ഇല്ല. ആ സത്യം മനസ്സിലാക്കുന്നതിന് ഒപ്പം മോക്ഷ പ്രാപ്തിക്കുള്ള തയ്യാറെടുപ്പുകളും ആവശ്യമാണ്.മരിച്ചുപോയവരോട് അതാണ് നമുക്ക് ചെയ്യേണ്ടതയുള്ളത്.അതിനായി മനസ്സും ശരീരവും പ്രാര്ഥനപൂർവ്വം ഒരുക്കുക.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.