കൊങ്കണി ഭാഷ
കൊങ്കൺ പ്രദേശത്ത് സംസാരിച്ചുവരുന്ന ഭാഷയാണ് കൊങ്കണി. ഗോവയിലെ ഔദ്യോഗികഭാഷയാണ് ഇത്. കൂടാതെ മഹാരാഷ്ട്ര, കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, കേരളത്തിൽ കൊച്ചി,ആലപ്പുഴ,കണ്ണൂർ,കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട്. ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്. ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്
കൊങ്കണി കവി, ചരിത്രകാരൻ , വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പുരുഷോത്തമ മല്ലയ്യ. ഇംഗ്ലീഷ് ഭാഷയിൽ 5 പുസ്തകങ്ങളും കൊങ്കണിയിൽ 13 പുസ്തകങ്ങളും മല്ലയ്യയുടേതായിട്ടുണ്ട്.
കൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്. 1966 ൽ അദ്ദേഹം ഇന്ദിരാഗാന്ധിയെ കണ്ട് കൊങ്കണി സമൂഹത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. കൊങ്കണി ഭാഷയെ ഭരണഘടനയുടെ 8ാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ പ്രയത്നിച്ചു. ഇന്ത്യയിലാദ്യമായി കൊങ്കണി ഭാഷാ ഭവൻ സ്ഥാപിച്ചത് കൊച്ചിയിലാണ്. കൊച്ചിയിലെ കൊങ്കണി ഭാഷാ പ്രചാരസഭയുടെ സ്ഥാപക സെക്രട്ടറിയാണ്. 1975-ൽ കൊങ്കണി സ്വതന്ത്ര ഭാഷയായി കേന്ദ്ര സാഹിത്യ അക്കാദമി അംഗീകരിച്ചു. ദേവനാഗരി ലിപി ഔദ്യോഗിക ലിപിയായി. 1979-ൽ സ്മരണാഞ്ജലി എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഡൽഹി ആസ്ഥാനമായ കൊങ്കണി സാഹിത്യ അക്കാദമിയുടെ കൊങ്കണി വികാസ് എന്ന മാഗസിന്റെ പത്രാധിപരായിരുന്നു. മട്ടാഞ്ചേരിയിൽ പ്രൈമറി സ്‌കൂളിൽ കൊങ്കണി പഠനം ആരംഭിക്കുവാൻ സർക്കാരിൽ നിന്ന് അനുമതി നേടി.കൊങ്ങിണി ഭാഷാ പ്രചാരസഭയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ്. നിരവധി പുസ്തകങ്ങൾ രചിച്ച മല്ലയ്യ തിരുക്കുറൾകൊങ്ങിണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി.
ഇടുങ്ങിയ തെരുവുകള്‍... തെരുവുകളിലേക്ക് വാതില്‍ തുറക്കുന്ന കൊച്ചു വീടുകള്‍... ക്ഷേത്രങ്ങള്‍... രഥവീഥികള്‍... കവലകളില്‍ കൊച്ചു ഗോപുരങ്ങള്‍... വഴിക്കച്ചവടം... പച്ചക്കറികള്‍ നിരത്തി വച്ച തെരുവോരം... വീട്ടുമുറ്റത്ത് തുളസിത്തറകള്‍... വീടുകളുടെ മുന്നിലിരുന്നു പപ്പടവും കൊണ്ടാട്ടവുമുണ്ടാക്കുന്ന സ്ത്രീകള്‍... കൊച്ചിയിലേക്ക് പറിച്ചു നട്ട കൊങ്കണ്‍ ദേശമാണിത്... മട്ടാഞ്ചേരിയിലെ ആനവാതിലും കടന്ന് പാലസ് റോഡിലേക്ക് വരുമ്പോള്‍ കൊച്ചി, കൊങ്കണദേശമായി മാറുന്നു. വേഷത്തിലും, ഭാഷയിലും മാത്രമല്ല... ഭാവത്തിലും സംസ്‌കാരത്തിലുമൊക്കെ മാറ്റം... ഇത് കൊങ്കണി സമൂഹത്തിന്റേതായ പ്രത്യേക ലോകമാണ്
കൊങ്കണി ഭാഷ പല കാരണങ്ങളാലും പ്രധാനമായും ഒരു വായ്മൊഴിയായി തീരുകയായിരുന്നു. ദേവനാഗരി, റോമൻ,കന്നഡ, മലയാളം, അറബിക് എന്നിങ്ങനെ അഞ്ചു വ്യത്യസ്ത ലിപികളിൽ കൊങ്കണി എഴുതപ്പെടുന്നുണ്ടെങ്കിലും, ഇത് പൂർണ പ്രചാരത്തിലുള്ളതാണെന്നു പറയുക വയ്യ. ദേവനാഗരിയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ലിപി. കേരളത്തിലാണ് മലയാളലിപിയിൽ കൊങ്കണി എഴുതാൻ ശ്രമങ്ങൾ തുടങ്ങിയതെങ്കിലും, ഇത് സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
ഭൂരിപക്ഷം കേരളാ-കൊങ്കണികൾ ഇപ്പോഴും തങ്ങളുടെ മാതൃഭാഷ, സംസാരിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. അവർ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുകയും, സ്വജാതീയരോട് വിനിമയം നടത്താനുള്ള ഒരു ഉപാധി മാത്രമായി കൊങ്കണിയെ കാണുകയും ചെയ്യുന്നു എന്നത് ഒരു വസ്തുതയാണ്.
തിരുമല ദേവസ്വം നടത്തുന്ന സ്കൂളുകളിൽ പ്രൈമറി വിഭാഗത്തിൽ കൊങ്കണി പാഠ്യവിഷയമായി പാഠ്യപദ്ധതിയിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും,ഇത് പഠിച്ചിറങ്ങുന്നവർ വളരെ വിരളമാണ്.
അതിനാൽ തന്നെ വായ്മൊഴിപ്രധാനമാണ് കൊങ്കണി എന്ന് പറയാതെ വയ്യ. ഈ വായ്മൊഴിയിലാണ് കൊങ്കണി സംസ്കാരത്തിൻറെ അക്ഷയഖനി കുടികൊള്ളുന്നത്. ഈ വാങ്മയ സംസ്കാരം നാടോടിപ്പാട്ടിൻ ശീലുകളായും, മുത്തശ്ശികഥകളായും,പഴമോഴികളായും തൂവിത്തുളുമ്പുന്നൂ.
അത് കൊണ്ട്തന്നെ ഫോക്ക് ലൊറിസ്റ്റിക്സിൻറെ ഒരു വൻപ്രപഞ്ചമാണ്, വൻസാദ്ധ്യതകളാണ് തുറന്നു വരുന്നത്. ഓരോ നാടൻ പാട്ടും,നാടോടിക്കഥയും വായ്മൊഴി പാരമ്പര്യത്തിന്റെ ടെക്സ്റ്റ് ആയി മാറുന്നു. കലയുടെ നരവംശശാസ്ത്രം (Anthropology of Art)മനസ്സിലാക്കുന്നതിനോപ്പം ഗോത്രവർഗ്ഗ കാവ്യാത്മകത (ethnopoetics) യുടെ നിർമ്മിതിയും യും നമ്മൾ തിരിച്ചറിയുന്നു. ചലനാത്മകമായ സാംസ്കാരിക പ്രക്രിയ ചുരുൾ നിവരുന്നത് നമ്മൾ ദർശിക്കുന്നു
Comments
Post a Comment