സ്വാമിയേ...ശരണമയ്യപ്പാ..

**സ്വസ്തി പ്രജാഭ്യാം പരിപാലയന്താം 

ന്യായേന മാര്‍ഗേണ മഹീം മഹീശാ 

ഗോബ്രാഹ്മനെഭ്യ:ശുഭമസ്തു നിത്യം 

ലോകാ സമസ്താഃ സുഖിനോ ഭവന്തു.' **

പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ.

ഭൂമിയിൽ ഈ പ്രാർത്ഥന ചൊല്ലുന്ന ലോകം മുഴുവൻ സുഖമായിരിക്കണെ എന്ന് പ്രാർത്ഥിക്കുന്ന ഒരേ ഒരു ജനത ഭാരതീയർ ആണ്..അതാണ് ഭാരതീയ സംസ്കാരം. അതാണ് നമ്മെ മറ്റുള്ളവയിൽ നിന്ന് ഉയർത്തി നിർത്തുന്നത്.നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുന്നതിനായി കാലാകാലങ്ങളിൽ ഒരുപാട് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.അക്ബറും ബാബറും ഹ്യൂമയൂണും ഖില്ജിയും ..ടിപ്പുവും വരെ ക്ഷേത്രങ്ങൾ തച്ചുടയ്ക്കുകയും നിർബന്ധിത മത പരിവർത്തനം നടത്തുകയും ഭാരതീയരെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നു തന്നെയിരുന്നാലും അവയെല്ലാം തകർത്തു വീണ്ടും ഉയർന്നു വന്ന ചരിത്രമാണ് ഹിന്ദുക്കൾക്ക് ഉള്ളത്.ലോകം കണ്ട ഏറ്റവും വലിയ ആക്രമണങ്ങൾ  തുടർച്ചയായി നടന്നിട്ടും  വീണ്ടും ഉയർന്നു വരാൻ കാരണം നമ്മുടെ അമൂല്യമായ സംസ്കാരം തന്നെ.ആരെല്ലാം ശ്രമിച്ചാലും എന്തെല്ലാം തച്ചുടച്ചാലും  ഭാരതീയ സംസ്കാരം നിലനിൽക്കുക തന്നെ ചെയ്യും.


  • "ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നു അഭിപ്രായമുണ്ട്
ക്ഷേത്രങ്ങൾ ആണ് ഹിന്ദു വിശ്വാസപ്രകാരം ഊർജകേന്ദ്രങ്ങൾ ആയി നിലകൊള്ളുന്നത്.അതുകൊണ്ട് തന്നെ സംസ്കാരം നശിപ്പിക്കാനായി പ്രവർത്തിക്കുന്നവർ ആദ്യം ആക്രമിക്കുന്നത് ക്ഷേത്രങ്ങളെ തന്നെയാണ്.ഭാഗ്യവശാൽ നിരന്തരമായ ഈ ആക്രമണങ്ങൾ എല്ലാം തന്നെ  ഭാരതീയർ അതിജീവിച്ചിട്ടുണ്ട്.

ഇന്നത്തെ കാലഘട്ടത്തിലും അത് തന്നെയാണ് സംഭവിക്കുന്ന്ത്. ക്ഷേത്ര ആചാരങ്ങളെയും നശിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം ക്ഷേത്രങ്ങൾ ഏറ്റെടുക്കുകയും ഏറ്റവും പുരോഗമന ചിന്താഗതിക്കാരായ കാലാകാലങ്ങളിൽ  വിശ്വാസങ്ങളിൽ സ്വമേധയാ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന  ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങളെ തകർക്കുകയും അവരുടെ  ഉന്നമനത്തിനായി വിനിയോഗിക്കേണ്ട സമ്പത്തും വസ്തു വകകളും കൈകാര്യം ചെയ്യുകയും ദേവി ദേവന്മാരെ വികലമായി ചിത്രീകരിക്കുകയും അങ്ങിനെ സംസ്കാരത്തെയും മനോവീര്യത്തെയും സാവകാശം തകർത്തു ഹിന്ദുക്കളെ ദുര്ബലർ ആക്കുക എന്ന തന്ത്രവും ആധുനിക യുഗത്തിൽ നടപ്പിലാകുന്നുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ആണ് അയോധ്യയും മധുരയും സോമനാഥ ക്ഷേത്രവും എല്ലാം .ഏറ്റവും ഒടുവിൽ കേരളത്തിലെ ശബരിമല ക്ഷേത്രവും.ഈശ്വരൻ തന്നെ ബ്രഹ്മചാരിയായി  അതിന്റെ ശക്തിയുടെ ഏറ്റവും ഉന്നതമായ അവസ്ഥയിൽ  യോഗ രൂപത്തിൽ സ്ഥിതി ചെയ്യുന്ന മലയുടെ മുകളിൽ ഉന്നതമായ ഊർജകേന്ദ്രത്തിൽ ഉള്ള ക്ഷേത്രം ആണ് ശബരിമല. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രമാണ് ക്ഷേത്രത്തിൽ ഉള്ളത്.

ഇത്തവണയും കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ക്ഷേത്രത്തിന്റെ വിശ്വാസങ്ങളെ തച്ചുതകർക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്..അതിനെതിരായി ഹിന്ദു സമൂഹം ഉയർത്തെഴുന്നേൽക്കേണ്ടത് അത്യാവശ്യം ആണ്. സ്വന്തം ആചാരങ്ങളെയും സംസ്കാരങ്ങളെയും  അടുത്ത തലമുറകൾക്കായി സംരക്ഷിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ്..ഉത്തരവാദിത്വവും ആണ്.ഹിന്ദു വിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള ഈ കടന്നുകയറ്റം ചെറുത്തു തോല്പിക്കേണ്ടതാണ്. അതിനു വേണ്ടിയുള്ള പ്രവർത്തനത്തിൽ അതുല്യകേരളം സ്വപ്നം കാണുന്ന ഓരോരുത്തരും പങ്കെടുക്കേണ്ടതാണ്.നമ്മുടെ അമൂല്യമായ സംസ്കാരത്തെ സംരക്ഷിക്കേണ്ടതാണ്.
സ്വാമിശരണം.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.