ഒരു ചെറു പുഞ്ചിരി വിരിയട്ടെ

പുഞ്ചിരി ഹൃദയത്തിലാണ് വിരിയുന്നത്.....അത് നമ്മുടെ മുഖത്ത് പ്രതിഫലിക്കുന്നു...ഒരാളുടെ ഉള്ളിൽ എങ്കിലും ഒരു ചെറു പുഞ്ചിരി വിടർത്താനായാൽ അതാണ് ഈശ്വര സാക്ഷാകാരം.

ദുരിതപെയ്ത്തും മഴയും തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ചതാണ്..പെയ്ത മഴയിലും ഒഴുക്കിലും പെട്ടവരെ സഹായിക്കുക എന്നത്...ആദ്യം കയ്യിൽ ഉള്ളതും പിന്നീട് സുമനസ്സുകളുടെയും പിന്നെ ഇപ്പോൾ ഹിന്ദു ഹെൽപ് ലൈൻന്റെ, യൂ പി യിലെ ശ്രീ ശങ്കരമഠത്തിലെ കനേരി സ്വാമികളുടെയും സഹായത്തോടെ ഇപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുവാൻ ബുദ്ധിമുട്ടുന്ന  കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുന്ന യജ്ഞത്തിന്റെ ഭാഗമായി. അങ്ങിനെയാണ് ഇന്നലെ ഹിന്ദു ഹെല്പ് ലൈനിന്റെ എറണാകുളം ക്യാമ്പിൽ എത്തുന്നത്...

അവിടെ കണ്ട ഒരു ബോക്സിൽ ആണ് എന്റെ ശ്രദ്ധ ചെന്നത്.
സെർവിങ് സ്‌മൈൽ എന്നു പ്രിന്റ് ചെയ്ത വലിയ വലിയ ബോക്സുകൾ....അതിൽ colgate പേസ്റ്റ്....ടൂത് ബ്രൂഷ് ...തുടങ്ങി സോപ്പ് ,സോപ്പുപൊടി ..ഷാംപൂ എന്തിന് ഒരു കുപ്പി പാരഷൂട്ട്ന്റെ എണ്ണയും ..ഗുഡ് night ന്റെ കൊതുകുതിരിയും നിറച്ച കൊച്ചു പാക്കറ്റുകൾ .അവ ഭംഗിയായി കൊച്ചു കൊച്ചു പെട്ടികളിൽ പാക്ക് ചെയ്തിരുന്നു.
അതു കണ്ടപ്പോൾ എന്റെ ഉള്ളിലും ഒരു പുഞ്ചിരി വിരിഞ്ഞു..

ആരാണ് ഇത് ചെയ്തത് എന്നറിയില്ല...എന്നാലും ഇത് എല്ലാം ശേഖരിച്ചു പാക്ക് ചെയ്ത് ഇവിടെ എത്തിച്ച ആ സുമനസ്സുകൾക്ക് നന്ദി...ഒരായിരം പേരുടെ മനസ്സിൽ പുഞ്ചിരി വിരിയിക്കാൻ അവർക്ക് ആയി....ഇനിയാണ് നമ്മുടെ ഉത്തരവാദിത്വം...ഈ പുഞ്ചിരി വിരിയിക്കേണ്ട മുഖങ്ങൾ കണ്ടെത്തുക എന്നത് ...ശ്രമകരം ആണ് എങ്കിലും ഞങ്ങൾ മുന്നോട്ട് തന്നെ..

അതിനു വേണ്ടി ഞങ്ങൾക്ക് ഇവയെല്ലാം എത്തിച്ചു തരുന്ന  ഹിന്ദു ഹെല്പ് lineന് ഒരായിരം നന്ദി.ഗുജറാത്തിൽ നിന്ന് ചിട്ടയായി പാക്ക് ചെയ്ത് കേരളത്തിലെ ദുഃഖിതരുടെ  കൈകളിൽ തന്നെ എത്തിക്കണം എന്ന്  ചിന്തിച്ച കുറെ ആളുകളുടെ പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ട്...അവ പുഞ്ചിരി വിരിയിക്കുക തന്നെ ചെയ്യും...അനേകായിരങ്ങളുടെ ഹൃദയത്തിൽ......

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ