മനുസമൃതി
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല.
അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന മഹത്തായ നിയമഗ്രന്ഥമാണ് മനുസ്മൃതി.
ഭൃഗു സംഹിത എന്നും പേരുണ്ട്. ആദിമ മനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്നമനുവിന്റെ പേരിലാണ് മനുസ്മൃതി. അറിയപ്പെടുന്നത്. ഈ സ്മൃതിയിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവർ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം.
കേരളത്തിലും ആര്യാധിനിവേശത്തിനുശേഷം അടുത്ത നൂറ്റാണ്ടു വരെ മനുസ്മൃതി പിന്തുടർന്നു വന്നിരുന്നു. ശങ്കരാചാര്യരുടെശങ്കരസ്മൃതികൾ പ്രചാരത്തിലാവും വരെ മനുസ്മൃതിക്കായിരുന്നു പ്രാധാന്യം. ഹൈന്ദവ നിയമങ്ങൾ മനുസ്മൃതിയുടെ ചുവടുപിടിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
കാലികമായ മാറ്റങ്ങള് വരികയും ഇന്ത്യൻ ശിക്ഷാ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തതിനുശേഷം ഇതിൽ പറയുന്ന ആചാരങ്ങളും ധർമ്മങ്ങളും കർമ്മങ്ങളും വിധിന്യായങ്ങളും ശിക്ഷകളുമൊക്കെ ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇക്കാലത്തും പലരും ആചരിക്കുന്നുണ്ട്. ബ്രാഹ്മണാദികളായ നാലു വർണ്ണങ്ങളുടെയും ബ്രഹ്മചര്യാദ്യാശ്രമങ്ങളുടേയും ആചാരങ്ങളും നിയമങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഇതിൽ പന്ത്രണ്ട് അദ്ധ്യായങ്ങളിലായി 2,684 ശ്ലോകങ്ങൾ ഉണ്ട്
കേരളത്തിൽ പണ്ട് കാലം മുതൽ തന്നെ കുടുംബത്തിൽ സ്‌ത്രീകൾക്ക് പ്രാധാന്യം നൽകിയിരുന്നു. സ്ത്രീകൾ ആയിരുന്നു ഗൃഹനാഥ.അവരുടെ വാക്കുകളെ എല്ലാവരും ആദരിച്ചിരുന്നു. ഗൗഡ സരസ്വാത ബ്രാഹ്മണരും പണ്ട് കാലം മുതൽ സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം നൽകിയിരുന്നു.അവർ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിൽ മുൻപന്തിയിൽ ആയിരുന്നു.
പൂജകളിലും മറ്റ് മംഗള അവസരങ്ങളിലും സമാരാധനയ്ക്കും അവർ സ്‌ത്രീകൾക്ക് പുരുഷന്മാരോടൊപ്പം പ്രാധാന്യം നൽകിയിരുന്നു. എന്നാൽ ഇന്നും ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അവർ മുറുകെ പിടിച്ചിട്ടുണ്ട്.അവരുടെ ക്ഷേത്രങ്ങൾ ഇന്നും അവർ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നു.ദക്ഷിണേന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ഏറ്റെടുത്തപ്പോഴും അതിന് എതിരായി ചെറുത്തു നിന്ന പാരമ്പര്യമാണ് അവർക്കു ള്ളത്.
സ്വന്തം സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കാൻ നൂറ്റാണ്ടുകൾ ആയി പരിശ്രമിക്കുന്ന ഒരു ജനത ഇന്നും കേരളത്തിൽ ഉണ്ട്.അവരുടെ ജീവിതം ഇന്നും നമുക്ക് മാതൃക.നമ്മുടെ സംസ്കാരം വെല്ലുവിളികൾ നേരിടുന്ന ഈ അവസരത്തിൽ ഒരുമിച്ചു നിന്ന് ചെറുക്കുക എന്ന മാർഗ്ഗമാണ് ഉത്തമം.അതു തന്നെയാണ് കാലാകാലങ്ങളിൽ വിജയിക്കുകയും ചെയ്തട്ടുള്ളത്.
Comments
Post a Comment