അവനായി ഒരു ദിനം...അവനൊപ്പം... അയ്യനൊപ്പം..അയ്യപ്പനൊപ്പം ഒരു ദിനം.

എന്നും   നീ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു... അത് നീ അല്ല ...നീയൊന്നില്ല.  ഞാൻ ഞാൻ മാത്രം...ഞാൻ തന്നെയാണ്...ഉണർവിലും ഉറക്കത്തിലും ഉള്ളിൽ നിറഞ്ഞത് നിന്റെ നാമം മാത്രം. നിന്നിലേക്ക് എത്താനാണ് എന്റെ പ്രയാണം.

നീ നടന്ന വഴികളിൽ.നിന്റെ പാദം സ്‌പർശിച്ച മണ്ണിൽ തൊടാൻ ....നിന്റെ നിശ്വാസം കലർന്ന വായുവിൽ അലിയാൻ....നിന്റെ കാൽപാടുകൾ പിന്തുടരാൻ....നിന്റെ പാദങ്ങളിൽ സ്വയം അർപ്പിക്കാനാണ് എന്റെ പ്രയാണം..

നിന്നെ പിന്തുടരുമ്പോൾ എനിക്ക് ചുറ്റിനും നീയെ ഉള്ളൂ..പെരുമഴയും കൊടും കാറ്റും..പൊള്ളുന്ന ചൂടും എനിക്കൊരുപോലെ...കല്ലും മുള്ളും ..കാലുകൾക്ക് മെത്ത... ചെവിയിൽ എപ്പോഴും നിന്റെ നാമം...ഉള്ളിൽ ഒരേ ഒരു ലക്ഷ്യം.. ശബരിമല സംരക്ഷണം... ഒരേ ഒരു മന്ത്രം...ശരണമയ്യപ്പാ..അനന്തമായി ഉയരുന്ന നാമജപങ്ങളിലൂടെ ഒഴുകി..ഒഴുകി.. നിന്നിലേക്ക് എത്താൻ..നിന്നിൽ അലിയാനാണ് എന്റെ പ്രയാണം..

ഇന്നലെ ഒരുദിവസം അയ്യനുള്ളതായിരുന്നു..ഹരിഹര സുതൻ അയ്യനയ്യപ്പ സ്വാമിക്ക് വേണ്ടിയുള്ളതായിരുന്നു.മഹത്തായ ലോകം ആദരിക്കുന്ന  ഒരു സംസ്കാരത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ളതായിരുന്നു.അയ്യൻ ഓടിക്കളിച്ച മണ്ണിൽ പന്തളരാജൻ  നിലവിളക്ക്  കൊളുത്തുമ്പോൾ...യുദ്ധത്തിൽ വിജയിച്ചു വരാൻ ഉള്ള അനുഗ്രഹം ആണ്  ലഭിച്ചത്.

കാലാകാലങ്ങളിൽ ധർമ്മത്തിന് എന്ന് ച്യുതി ഉണ്ടാവുമ്പോൾ അധർമ്മത്തെ നശിപ്പിച്ചു ധർമ്മത്തെ വീണ്ടെടുക്കാൻ ഭഗവാൻ മനുഷ്യരൂപത്തിൽ അവതാരം എടുക്കാറുണ്ട്..ചുറ്റിനും ഉയരുന്ന നാമജപങ്ങളുടെ തിരമാലകളിൽ പൊങ്ങിയും താണും ഒഴുകുകയായിരുന്നു ഒരു ദിനം മുഴുവൻ..ഒരു ജൻമം വിളിക്കേണ്ട അത്രയും ശരണം വിളികൾ ഞാൻ വിളിച്ചു.

ഇന്ന് അയ്യപ്പൻ എങ്കിൽ നാളെ പദ്മനാഭൻ ..ഈ ഒരു ചിന്തയാണ് എന്നെ നിരത്തിൽ ഇറക്കിയത്.വിശ്വസിച്ചു വോട്ടു ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ തരംതാണ രാഷ്ട്രീയ നാടകങ്ങൾ ഉള്ളിൽ നോവായി കത്തിപ്പടർന്നപ്പോൾ ഹിന്ദു എന്ന നിലയ്ക്ക് എനിക്കിത് ചെയ്യേണ്ടി വന്നു.

സ്വന്തം സംസ്കാരത്തെ..വിശ്വാസത്തെ സംരക്ഷിക്കേണ്ടവർ തന്നെ അത് നശിപ്പിക്കാൻ ഇറങ്ങുമ്പോൾ ജപവും പ്രാർത്ഥനയും പോര.. പ്രവർത്തനവും വേണം..അതിനായി നമുക്ക് ഒത്തുകൂടാം പന്തള രാജാവിനൊപ്പം ...ശബരിമല സംരക്ഷണ സമിതിക്ക് ഒപ്പം..ഈ വരുന്ന ഞായറാഴ്ച  oct 14 ന്.രാവിലെ 9 മണിക്ക് തിരുവനന്തപുരം വട്ടപ്പാറയിൽ...

വരൂ അണിചേരൂ...ഹിന്ദുവിന്റെ സംസ്കാരരക്ഷക്ക്. .സ്വാഭിമാന സംരക്ഷണത്തിന്...

Contact...9447709573

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.