നവരാത്രി
നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ. 1
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ. 2
രാജ്യത്തൊട്ടാകെ നവരാത്രി ആഘോഷങ്ങളുടെ കാലം. കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതല്‍ ഒന്‍പതു ദിവസമാണ് ആഘോഷം. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒന്‍പതു ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജ യിലൂടെ ശക്തിയാര്ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം. നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്.
കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്.
ഭക്തവത്സലയായ ദുര്‍ഗാദേവി തിലോത്തമയുടെ രൂപം കൊണ്ട് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. മഹാദേവന്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗ്ഗാദേവിയായി അവതരിച്ച പാര്‍വ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിക്കുന്നു. മഹിഷാസുരന്റെ വധത്തിന്മേല് നേടുന്ന വിജയത്തിന്റെ ആഘോഷമാണ് വിജയദശമി
തിന്മയുടെ മേലുള്ള നന്മയുടെ വിജയമായും ഇതിനെ കണക്കാക്കുന്നു.ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്.
എല്ലാ വർഷവും ഞങ്ങൾ സ്കൂളിൽ പുസ്തകങ്ങൾ ...വാഹനങ്ങൾ എന്നിവ മഹാനവമി ദിവസം പൂജ്യ്ക്ക് വെയ്ക്കുകയും വിജയദശമി ദിവസം അവൽ വിളയിച്ചതും, ഫലങ്ങളും ,കടല ചുണ്ടലും ,ശർക്കര പാനകവും. നിവേദിക്കയും ചെയ്യാറുണ്ട്..സരസ്വതി ദേവിയുടെ മുന്നിൽ ഇരുന്നു കുട്ടികൾക്ക് അവരുടെ അദ്ധ്യാപകൻ ആദ്യാക്ഷരം കുറിക്കാറൂമുണ്ട് .
ഹിന്ദുമത വിശ്വാസങ്ങളിലും ആചാരങ്ങളിലും തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാവുന്ന ഈ കാലഘട്ടത്തിൽ ശക്തിസ്വരൂപിണിയായ ദുർഗ്ഗാദേവി അവയിൽ നിന്ന് നമ്മെ മോചിപ്പിച്ചു ആചാര സംസ്കാര സംരക്ഷണം നടത്തിത്തരേണമേ എന്ന് ഏക മനസ്സോടെ പ്രാർത്ഥിക്കാം..അതിനായി ഒരുമിച്ച് പ്രവർത്തിക്കാം.
Comments
Post a Comment