ആത്മാഭിമാനം
സമാധാനത്തേക്കാള്‍ വലുത് ആത്മാഭിമാനം'
സമാധാനം പുലര്‍ത്തുന്നത് ഉത്തരവാദിത്വം, പക്ഷേ അത് ആത്മാഭിമാനം പണയം വച്ചു കൊണ്ടായിരിക്കരുത്. ഐശ്വര്യവും അഖണ്ഡതയും നിലനിര്‍ത്തിപ്പോന്ന രാജ്യ പാരമ്ബര്യമാണ് നമ്മുടേത്. യോദ്ധാക്കളുടെ ഭൂമിയാണ് ഇന്ത്യ. ഇവ പുതിയ തലമുറ മനസ്സിലാക്കണം..സമാധാനത്തില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നു , എന്നാല്‍ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന എല്ലാത്തിനെതിരെയും പ്രതികരിക്കും.
ഇത് എന്റെ വാക്കുകൾ അല്ല ..ഇത് മൻ കി ബാത്തിൽ യുവാക്കളോട് മോദിജി പറഞ്ഞതാണ്.
അതേ ഹിന്ദുവിന്റെ സ്വാഭിമാനത്തിന് കോട്ടം തട്ടിയപ്പോൾ ആദ്യം പ്രതികരിച്ചത് ചെറുപ്പക്കാർ തന്നെയാണ്...... സമരം ചെയ്യാനും തെരുവിൽ ഇറങ്ങാനും. അവർ തന്നെയാണ് ആദ്യം ആഹ്വാനം ചെയ്തത്....പ്രതികരണം ശുഷ്കമായപ്പോൾ അവരിൽ ചിലർ വൈകാരികമായി പ്രതികരിച്ചു...
അവരെ പരിഹസിക്കാനും ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടായി.
എന്നിരുന്നാലും അവർ കൊളുത്തിയ തിരി കത്തിപ്പടർന്നത് അമ്മമാരിൽ തന്നെയാണ്.അവർ
നാമജപവുമായി തെരുവിൽ ഇറങ്ങി...ശരണം വിളികളുമായി അഭയം തേടി അലഞ്ഞ അമ്മമാർക്കായി അവരുടെ മക്കളും തെരുവിൽ എത്തി.
ഇതാ സമരം അതി രൂക്ഷമായ രണ്ടാം ഘട്ടത്തിലേക്ക് മാറുകയാണ്..രാജ്യസ്നേഹികൾ ആയ അഭിമാനികളായ ..വിശ്വാസികളായ..ഹിന്ദു യുവാക്കളും അമ്മമാരും വൈകാരികമായി പ്രതികരിച്ചു തുടങ്ങി.
.ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ്...രാജ്യത്തെ ഓരോ വ്യക്തിയുടെയും വിശ്വാസങ്ങളെയും സംരക്ഷിക്കേണ്ടത് ഭരണകൂടങ്ങൾ തന്നെയാണ്. സംരക്ഷിക്കേണ്ട ഭരണകൂടങ്ങൾ തന്നെ ശിക്ഷകർ ആവുമ്പോൾ ജനങ്ങൾക്കും സമാധാനം അല്ല ആത്മാഭിമാനം ആണ് വലുത് എന്ന് തോന്നുന്നതിൽ അത്ഭുതമില്ല.അതിന് കോട്ടം സംഭവിക്കുമ്പോൾ പ്രതികരണം രൂക്ഷവും വൈകാരികവും ആയിപ്പോകും...
അത്തരം പ്രതികരണങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്...ഭരണകൂടങ്ങൾ അത്തരം സഹചര്യങ്ങളിൽ ജഗരൂകരയിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇപ്പോൾ ഇല്ലെങ്കിൽ ഇനി ഒരിക്കലും ഇല്ല...ഇപ്പോൾ നമ്മൾ മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഇനി ഒരിക്കലും ഇല്ല....ഇപ്പോൾ നമ്മൾ പ്രവർത്തിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഇല്ല...സമാധാനത്തേക്കാൾ വലുത് ആത്മാഭിമാനമാണ്.... സമാധാനത്തേക്കാൾ വലുത് വിശ്വാസമാണ് ...സമാധാനത്തേക്കാൾ വലുത് സ്വന്തം സംസ്കാരമാണ് എന്ന് മനസ്സിലാക്കി മുന്നിട്ടിറങ്ങുക ...പ്രവർത്തിക്കുക
സ്വാമിയേ... ശരണമയ്യപ്പാ
Comments
Post a Comment