ഇത് നമ്മുടെ നേതാവ്‌

ചിലപ്പോൾ ചില കാഴ്ചകൾ മനസ്സിനെ വല്ലാതെ പിടിച്ചു ഉലയ്ക്കും.നാലഞ്ചു ദിവസങ്ങൾക്ക് മുൻപ് പദയാത്രയായി കടന്നുപോയ  അതേ വഴിയിൽ കൂടിയാണ് ഇന്നും കൊട്ടാരക്കരയിൽ പോയത്.
അതേ അവിടെയാണ് ഞങ്ങളെ ശരണം വിളികളോടെ മുന്നോട്ട് നയിച്ച നമ്മുടെ സംസ്കാരത്തെ കാത്തുരക്ഷിക്കണമെന്ന് പറഞ്ഞുതന്ന ഞങ്ങളുടെ പ്രിയ പ്രതീഷ് ജി യെ തടവിൽ വച്ചിരിക്കുന്നത്.

ഇന്നലെ കണ്ട ഒരു വീഡിയോ ഉള്ളിൽ നിന്ന് മായാതെ ഒരു വിങ്ങലായി നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ കാണണം എന്നൊരു ചിന്ത ഉള്ളിൽ ഉണർന്നത്..ശാന്തനായി പമ്പയിൽ എല്ലാവർക്കും കൂടെ ശരണമന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരുന്ന  അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്  ജാമ്യം പോലും നൽകാതെ തടങ്കലിൽ വച്ചിരിക്കുകയാണ്.

നൂറ്റാണ്ടുകൾ ആയി നടക്കുന്ന ഹിന്ദു വിശ്വാസങ്ങളെ തകർക്കാൻ ശ്രമിച്ചവർക്ക് എതിരായി  ശബ്ദമുയർത്താൻ പ്രതികരിക്കാൻ ഹിന്ദു സമൂഹത്തെ പ്രേരിപ്പിച്ചു എന്നതാണ്  ശ്രമിച്ചു എന്നതാണ്  അദ്ദേഹം ചെയ്ത തെറ്റ്. ഇന്നലെ സരസ്വതിയെ. ഇന്ന് അയ്യപ്പനെ നാളെ പദ്മനാഭ സ്വാമിയേ എന്ന് നമ്മൾക്ക് മുന്നറിയിപ്പ് തന്നതാണ് അദ്ദേഹത്തിന്റെ കുറ്റം...ഇതിനെതിരായി അമ്മമാരും കുട്ടികളും ഉൾപ്പെടെയുള്ള ഹിന്ദു സമൂഹം തെരുവിൽ ഇറങ്ങാൻ ആഹ്വാനം ചെയ്തു.. അതാണ് അദ്ദേഹം ചെയ്ത തെറ്റ്.ആചാരം തെറ്റിച്ചു മലകയറിയാൽ ജീവിൻ നൽകിയും പ്രതിരോധിക്കണം എന്നു പറഞ്ഞു അതാണ് അദ്ദേഹം ചെയ്ത തെറ്റ്..ഉയിരിലും വലുതാണ് അയ്യപ്പൻ എന്നു  പറഞ്ഞു അതാണ് അദ്ദേഹം ചെയത തെറ്റ്.

കണ്ടു ഞാൻ അദ്ദേഹത്തെ ജനങ്ങളുടെ കൂടെ തെരുവിൽ .. കൊച്ചു കൊച്ചു മീറ്റിംഗുകളിൽ ..കിലോമീറ്ററുകളോളം കാൽനടയായി..അമ്പലങ്ങളിൽ ഉണ്ടും ഉറങ്ങിയും....നിലവിളക്കിൽ തിരി ഇടുന്നതുമുതൽ അതിഥികളെ സ്വീകരിച്ചു സൗകര്യങ്ങൾ ഒരുക്കുന്നതിൽ വേദനിക്കുന്നവരുടെ ഇടയിൽ..നാമം ചൊല്ലുന്നവരുടെ ഇടയിൽ... അതേ ഇതുവരെ കണ്ട നേതാക്കളെ പോലെ ആയിരുന്നില്ല  അദ്ദേഹം... കണ്ടു ഞാൻ അദ്ദേഹത്തെ 4 ദിവസങ്ങളിൽ 70 ഓളം സ്റ്റേജിൽ സംസാരിക്കുന്നത്.സാധാരണക്കാരോട്  സംവദിക്കുന്നത്...ഏറ്റവും ചെറിയ പ്രവർത്തകരുടെ പോലും അഭിപ്രായങ്ങൾ അംഗീകരിക്കുന്നത്...അവരോടൊപ്പം ഉണ്ടും ഉറങ്ങിയും സമയം ചിലവിടുന്നത്... ഒപ്പം അറസ്റ്റ് വരിക്കുന്നത്...

ഇന്ന് അദ്ദേഹം ഉപവസിക്കുകയാണ് ..അയ്യപ്പന്റെ കാര്യത്തിൽ ഓർഡിനൻസ് ഇറക്കുന്നത് വരെ...ഉപവാസം ഇപ്പോൾ മൂന്ന് നാൾ പിന്നിട്ടു ...ക്ഷീണിതന് എങ്കിലും ആത്മവിശ്വാസവും പുഞ്ചിരിയും പഴയത് പോലെ മുഖത്തുണ്ട്. സമരം അദ്ദേഹത്തിന് വേണ്ടി അമ്മമാരും ചെറുപ്പക്കാരും ഏറ്റെടുത്തിൽ ഉള്ള ആനന്ദം ഉള്ളിൽ ഉണ്ട്..

എങ്കിലും നമ്മൾ ഇനിയാണ് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കേണ്ടത്.. അദ്ദേഹം നമുക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്...ഇനി നമ്മൾ മുന്നോട്ട് വരണം...ഉപവാസങ്ങൾ ...പ്രതിഷേധങ്ങൾ...ധർണകൾ   .നമാജപയാത്രകൾ...പ്രതിരോധങ്ങൾ ..എല്ലാം എല്ലാം പൂർവാധികം ശക്തിയോടെ കേരളത്തിൽ   തുടരണം.എങ്കിൽ മാത്രമേ ഈ കൊച്ചു കേരളത്തിന്റെ പ്രതിഷേധം  അങ്ങു  ന്യൂഡൽഹിയിൽ  എത്തുകയുള്ളൂ...അതിനായി ഒരുമിക്കുക ...പ്രവർത്തിക്കുക..

ഇപ്പോൾ അല്ലെങ്കിൽ ഇനി ഒരിക്കലും ഇല്ല...ഇന്ന് അല്ലെങ്കിൽ ഇൻ ഒരിക്കലും ഉണ്ടാവില്ല എന്ന സത്യം ഉൾക്കൊണ്ട് ..ഭഗവാൻ നമ്മുടെ ഉള്ളിൽ തന്നെയാണ്  എന്ന സത്യം ഉൾക്കൊണ്ട് പ്രവർത്തിക്കുക...

സ്വാമിയേ ശരണമയ്യപ്പാ....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.