അവതാരം

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ.

സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.


പുണ്യാത്മാക്കളായ എന്റെ ഭക്തന്മാരുടെ താല്പര്യം പരിരക്ഷിക്കുന്നതിനും അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിനുമായി ഞാന്‍ മനുഷ്യരൂപധാരിയായി അവതരിക്കുന്നു. എന്നിട്ട് അധര്‍മ്മത്തിന്റെ അവസാനത്തെ ദുര്‍ഗ്ഗംവരെ ഞാന്‍ തകര്‍ക്കുന്നു; ദുഷ്ടമാരുടെ ദുഷിച്ചതത്ത്വശാസ്ത്രരേഖകളെ പിച്ചിച്ചീന്തിക്കളയുന്നു; സജ്ജനങ്ങളെക്കൊണ്ട് പരമാനന്ദവാഴ്ചയുടെ വിജയപതാക പറപ്പിക്കുന്നു; ദുഷ്ടന്മാരുടെ വംശവിച്ഛേദം വരുത്തുകയും മഹാത്മാക്കളുടെ മാഹാത്മ്യവും മാന്യതയും വീണ്ടെടുക്കുകയും ചെയ്യുന്നു; ധര്‍മ്മത്തേയും സദാചാരത്തേയും ആനന്ദകരമായി ഒരുമിപ്പിക്കുന്നു; ആത്മാവിന്റെ അഗ്നിജ്വാലയില്‍ പുക പടര്‍ത്തുന്ന അവിശ്വാസത്തെയും അന്യായത്തെയും തുടച്ചുമാറ്റുന്നു; ആത്മീയദര്‍ശനത്തിന്റെ തിരിനാളം ദീപ്തിമത്താക്കുന്നു;


ദുഷ്ടതകളുടേയും വിനാശങ്ങളുടേയും ഇടയില്‍ പെട്ട് നട്ടം തിരിയുന്ന സജ്ജനങ്ങളുടെ സംരക്ഷണത്തിനായും ധര്‍മ്മം ഊട്ടിയുറപ്പിക്കുന്നതിനായി അതതു കാ‍ലങ്ങളില്‍ ഞാന്‍ അവതരിക്കുന്നുമെന്നു ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇനി ഒട്ടും വൈകിക്കൂട. മീന്‍, ആമ, പന്നി, നരസിംഹം , വാമനന്‍, പരശുരാ‍മന്‍, ബലരാമന്‍, ശ്രീരാമന്‍, കൃഷ്ണന്‍ എന്നീ വേഷങ്ങള്‍ എടുത്തത് അതതുകാലങ്ങളില്‍ അതിരു കടന്ന അധര്‍മ്മങ്ങളെ ഒടുക്കാനാണെന്ന് നമുക്കെല്ലാം മനസിലായിട്ടുള്ളതാണ്. എന്നാല്‍ ഈ സമകാലിക സാഹചര്യങ്ങളില്‍ നഗ്നമായി നടമാടുന്ന ധര്‍മ്മച്യുതിയോളം കാഠിന്യം നവാവതാര ഘട്ടങ്ങളിലുണ്ടായിട്ടില്ലെന്ന് മുന്നറിവും ഇന്നിന്റെ അനുഭവവും വച്ച് സാക്ഷ്യപ്പെടുത്താനാകും. 

കലിയുഗവരദനായ അയ്യപ്പന്റെ  ക്ഷേത്രവിശ്വാസത്തെ നശിപ്പിക്കുവാനായി ഉണ്ടായ പ്രവത്തനങ്ങളെ പ്രതിരോധിക്കുന്നതിനായി വിശ്വാസികൾ എല്ലാം  അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ കീഴിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതീഷ്‌ വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടത്തുകയും...അവസാന ശ്വാസം വരെ ഹിന്ദുധർമം സംരക്ഷിക്കാനായി  പ്രവർത്തിക്കും എന്ന് പ്രതിഞ്ജ എടുക്കുകയും ചെയ്യുകയുണ്ടായി...ഇനിയുള്ള പോരാട്ടത്തിൽ കേരളത്തിലെ എല്ലാ ഹിന്ദുമത വിശ്വാസികളും ഒരുമിച്ച് നമ്മുടെ സംസ്കാരത്തിന്റെ ആചാരത്തിന്റെ സംരക്ഷണത്തിനായി അണിനിരക്കുവാൻ സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.അങ്ങിനെ കലിയുഗത്തിൽ ഭഗവാന്റെ പുതിയ അവതാരത്തിനായി ഉള്ള പാതകൾ നമുക്ക് ഒരുമിച്ച് ഒരുക്കാം..

സ്വാമിയേ...ശരണമയ്യപ്പാ



Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ