തടവറയിൽ

ഒറ്റപ്പെടൽ, മരണം പുരട്ടിയ മൗനമാണ്‌..
ഹൃദയമിടിക്കുമ്പോഴും, സിരാധമനികളിലൂടെ നിണമൊഴുകുമ്പോഴും,
ഒരു വിരഹത്തിന്റെ ശീതമാപിനിയിൽ
ആത്മാവ് നിശ്ചലമാകുന്നു..
ചിന്തകളുടെ മാറാലപ്പശയിലൊട്ടി
മനസ്സും...!!

ഒരു മാസത്തോളം ആയി  ആൾക്കൂട്ടത്തിന് നടുവിൽ..രാത്രിയും പകലും ഒരേ ഒരു വിചാരം..സംസ്കാര സംരക്ഷണം..ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ... എന്ന ചിന്തയിൽ തന്നെ ആയിരുന്നു.. അതുകൊണ്ട് തന്നെ ഒരു ആവേശം തന്നെ ആയിരുന്നു...ചെയ്യുന്ന പ്രവർത്തികൾ എല്ലാം അയ്യന് വേണ്ടിയായത് കൊണ്ട് എല്ലാത്തിനും ഉള്ള ഊർജ്ജം അയ്യനായിരുന്നു.

ഇപ്പോൾ ആ മന്ത്രം ലോകം മുഴുവൻ മുഴങ്ങുമ്പോൾ ഓരോ ഹിന്ദുവും ഏറ്റെടുത്തപ്പോൾ  മുന്നിൽ നിന്ന് നയിക്കേണ്ട ആൾ ഇപ്പോൾ നിശബ്ദനയി  നിരാഹാരത്തിലൂടെ  പ്രതിഷേധിക്കുന്നു..
വിശ്വാസങ്ങൾക്ക് സംസ്കാരത്തിന് ഒക്കെ ഉള്ള സംരക്ഷണത്തിന്  ശാശ്വതമായ പരിഹാരം ഉണ്ടാകുന്നത് വരെ....തടവറ തീർത്ത അധികാര വർഗ്ഗത്തിന് എതിരെ ...ഉറക്കെ ഉള്ള ശരണം വിളിയാണ് ഈ നിരാഹാരം

കാതങ്ങൾ അകലെ എങ്കിലും ഉള്ളിൽ ശരണമന്ത്രങ്ങൾ  തന്നെയാണ് മുഴങ്ങുന്നത്...ശരീരത്തെ മാത്രമേ അവർക്ക് തടവിൽ വെയ്ക്കാൻ പറ്റൂ...ആത്മാവ് ഇപ്പോഴും അയ്യന്റെ മുന്നിൽ ശരണം വിളിക്കുന്നവർക്ക് ഒപ്പം തന്നെ.

ശരീരം തളർന്നാലും.. ശബ്ദം നഷ്ടപ്പെട്ടാലും ...ഉയിർ തന്നെ നഷ്ടപ്പെട്ടാലും ഉറച്ച ലക്ഷ്യത്തിൽ നിന്ന് പിന്മാറ്റം ഇല്ല....ഇല്ല  ഇപ്പോൾ ഇല്ലെങ്കിൽ ഇനി ഒരിക്കലും ഇല്ല... ഇന്ന് ഇല്ലാ എങ്കിൽ ഇനി ഒരിക്കലും ഇല്ല....
വിജയം തന്നെയാണ് ലക്ഷ്യം...അതിൽ നിന്ന് ഒരു അണുവിട പോലും പിന്നോട്ട് ഇല്ല...അയ്യന് വേണ്ടി...അയ്യനയ്യപ്പന് വേണ്ടി .....ഉയിർ തന്നെ കൊടുക്കാൻ തയ്യാറാണ്...

ഒരേ ഒരു ലക്ഷ്യം ശബരിമല ആചാര സംരക്ഷണം.... ഒരേ ഒരു മന്ത്രം  സ്വാമിയേ ശരണമയ്യപ്പാ..

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.