വിശ്വാസം.

പ്രളയത്തോടൊപ്പം ആണ് അവൻ എന്റെ ഉള്ളിൽ ആദ്യം വന്നത്....അതിന് മുൻപും അവൻ എന്റെ ഒപ്പം ഉണ്ടായിരുന്നു.. ഒരു നിഴൽ പോലെ..പക്ഷേ ഒരിക്കൽ പോലും അവൻ എന്റെ സ്വപ്നങ്ങളിൽ അല്ലാതെ മുന്നിൽ വന്നിരുന്നില്ല..ഞാൻ ജനിച്ചപ്പോൾ തന്നെ അവനും എന്റെ ഒപ്പം ജനിച്ചിരുന്നു...അന്നുമുതൽ തന്നെ ഓരോ ദിവസങ്ങൾ കഴിയുമ്പോഴും അവനിൽ നിന്ന് എന്നിലേക്കുള്ള അകലം കുറഞ്ഞു കൊണ്ടിരുന്നു... ഇന്നല്ലെങ്കിൽ നാളെ എനിക്ക് അവനൊപ്പം പോകാതിരിക്കാൻ ആവില്ല...എന്നറിയുമായിരുന്നാലും..ഇത്രപെട്ടന്ന് അവൻ ഇങ്ങനെ തൊട്ടടുത്ത് എത്തുമെന്ന് ഒട്ടും കരുതിയിരുന്നില്ല...

ഓരോ തവണ അവൻ എന്നിൽ പിടി മുറുക്കുമ്പോഴും ഞാൻ കുതറി മാറിക്കൊണ്ടിരിക്കുന്നു..എങ്കിലും അവൻ എന്നെ വിടാതെ പിന്തുടരുക തന്നെ ചെയ്യുന്നു..ഇന്നലെയും അവൻ എത്തി...മയക്കമായോ മോഹാലസ്യമായോ ഒക്കെ അവൻ എന്നെ കീഴടക്കി..മണിക്കൂറുകളോളം അവനോട് എന്റെ മനസ്സുകൊണ്ട് യുദ്ധം ചെയ്തു ഒടുവിൽ ഇന്നും ഞാൻ തന്നെ വിജയിച്ചു...തൽക്കാലം വിട്ടെങ്കിലും അവൻ വീണ്ടും എത്തും എനിക്കറിയാം... പക്ഷെ അടുത്തവരവിന് മുൻപ് അവനെ പ്രതിരോധിക്കാൻ ഞാൻ എന്നെ ഒരുക്കിയെ പറ്റൂ.

ആദ്യമായി ഞാൻ അവനെ കണ്ടത് എന്റെ ഓഫീസിൽ വച്ചു തന്നെയാണ്... ജോലിയിൽ മനസ്സ് സമർപ്പിച്ചു എഴുതുമ്പോൾ ആയിരുന്നു... ഓർക്കാതെ ആയത് കൊണ്ട് ഞാൻ വല്ലാതെ ഭയപ്പെടുകയും ഓടി മാറാൻ ശ്രമിക്കുകയും ചെയ്തു...ഇനി ഒരിക്കലും അവന് എതിരായി ചെയ്യുകയില്ലെന്നും ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

എങ്കിലും വീണ്ടും അവൻ എത്തി ശരണം വിളിച്ചുള്ള യാത്രയിൽ...അയ്യനെ തേടി നടക്കുമ്പോൾ...അവന്റെ  പാദങ്ങൾ പിന്തുടരുമ്പോൾ..അയ്യന്റെ ദർശനത്തിനായി കേഴുമ്പോൾ....അയ്യനല്ലാതെ അഭയം ആരുമില്ല എന്നോർത്തു ഉരുകുന്ന ഓരോ വേളയിലും അവൻ എത്തി.. ഓരോ തവണയും അവൻ എന്നെ ആക്രമിച്ചു...ശക്തമായി തന്നെ..ഭയപ്പെടുത്തി...തളർത്തി...അടിച്ചിട്ടു നോക്കി...

മരണമേ നിനക്ക് എന്നെ ഭയപ്പെടുത്താൻ ആവും ...തളർത്താൻ ആവും..ആക്രമിക്കാൻ ആവും...പക്ഷെ തോൽപ്പിക്കാൻ ആവില്ല...കാരണം എന്നിൽ അയ്യനുണ്ട്....അയ്യപ്പസ്വാമിയുണ്ട്...

ഓരോ തവണയും ഞാൻ തിരിച്ചുവന്നു... പൂർവാധികം ശക്തിയോ
ടെ...എന്റെ ഉള്ളിൽ അയ്യനോട് ഉള്ള പ്രണയം അത്ര ശക്തമായിരുന്നു. അയ്യനോടുള്ള പ്രണയത്തിനെ തോൽപ്പിക്കാൻ ആർക്കും ആവില്ല...കാരണം ഞാനും അയ്യനും ഒന്നാണ്..അയ്യൻ  അഥവാ അയ്യപ്പൻ എന്റെ ഉള്ളിൽ തന്നെയാണ്..അവനെ പിരിഞ്ഞു ഞാൻ ഇല്ല...അല്ല അവൻ ഞാൻ തന്നെയാണ്..

തത്വമസി.

.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.