കളരിപ്പയറ്റ്
*ഗുരുര് വിഷ്ണു ഗുരുര്ദേവോ മഹേശ്വരഃ ഗുരു സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ*
കളരി എന്നും ഒരു രഹസ്യമായിരുന്നു... ഗുരുക്കൾക്കും ശിഷ്യനും ഇടയിൽ വാ മൊഴിയായി കയ്മാറി വന്ന രഹസ്യം....ഇന്നും അത് അങ്ങനെ തന്നെ പോകുന്നു .....പലതും നഷ്ടപെട്ടിട്ടുടെങ്കിലും നമുക്ക് അഭിമാനിക്കാം ... ലോകത്തിലെ ആയോധന കലയുടെ മാതാവ് ഭാരതത്തിലാണ് .... കേരളത്തിലാണ് .....അത് ഇന്നും അവശേഷിക്കുന്നത് കളരിയുടെ ചരിത്രം നിരവധി ഐതിഹ്യങ്ങളിലൂടെ പകർന്ന് വന്നതല്ലാതെ രേഖപ്പെടുത്തിയ ചരിത്രം ഇല്ല. ചില ചരിത്രകാരന്മാർ കളരിപ്പയറ്റിന് വേദ കാലത്തോളം പഴക്കമുണ്ടെന്നു കരുതുന്നു. കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് ഒരു അഭിപ്രായമുണ്ട്.I
മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങൾ കളരിപ്പയറ്റിൽ ഉൾക്കൊണ്ടിരിക്കുന്നു. ശിഷ്യന്മാരുടെ ധാർമികത, സൽസ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും കളരിപ്പയറ്റിൽ ഗുരുക്കന്മാർ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളിൽ പറഞ്ഞ ഗുണങ്ങൾ ഇല്ലാത്ത ഒരാൾക്കു പരിശീലനവും ആയുധവും കിട്ടിയാൽ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തൽ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലന രീതിയാണ് കളരിപ്പയറ്റിനുള്ളത്.
- പൂത്തറ - കളരിയിലെ ഏറ്റവും പ്രധാന സങ്കല്പമായ കളരി പരദേവതയുടെ സ്ഥാനമാണിവിടം . കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) പൂത്തറ . മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയുള്ളകുണ്ഡലിനിയുടെ യാത്രയുടെ സൂചന പൂത്തറയിലുണ്ട് . ഏഴു പടികളുള്ള പൂത്തറയിലെ ആറു പടികളും ആറാധാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു . ഏഴാമത്തെ പടി മണിത്തറ, മണിപീഠം, ഏഴാം തൃപ്പടി എന്നെല്ലാം അറിയപ്പെടുന്നു . ഏഴുവിരൽ നീളമുളളതും ഒരു കൂമ്പാകൃതിയിൽ ചെത്തിയെടുത്തതുമായ ഒരു കല്ല് മണിത്തറയിൽ കളരി പരദേവതയെ സങ്കല്പിച്ചുകൊണ്ട് പ്രതിഷ്ഠിക്കുന്നു .
Comments
Post a Comment