*ഓം ഘറൂം നമ: പരായ ഗോപ്ത്രേ*

ഓരോ ദേവതയ്ക്കും ഒരു മൂല മന്ത്രം ഉണ്ട്. അവ നമ്മെ സംരക്ഷിക്കുന്നതിന് വേണ്ടി ഉള്ളതാണ്...മനനാം ത്രായതെ  ഇതി മന്ത്ര:.. ആരാണോ മന്ത്രങ്ങൾ മനനം ചെയ്യുന്നത് അവന് ആ മൂർത്തിയാൽ സംരക്ഷിക്കപെടുന്നു എന്നാണ് സങ്കല്പം.

പന്തള മഹാരാജാവിന്റെ വളര്‍ത്തുപുത്രനായ ശ്രീ അയ്യപ്പസ്വാമിയുടെ പാദസ്​പര്‍ശത്താല്‍ ധന്യമായ പ്രദേശമാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമം
. കരപ്പുറത്തെ അറിയപ്പെടുന്ന കളരി ഗുരുക്കളായിരുന്നു ചീരപ്പന്‍ചിറ കുടുംബത്തിലെ കാരണവരായ പണിക്കരാശാന്‍. അയ്യപ്പന്‍ വര്‍ഷങ്ങളോളം ഇവിടെ താമസിച്ച് അഭ്യാസമുറകള്‍ പഠിച്ചുവെന്നാണ് പറയപ്പെടുന്നത്.അയ്യപ്പ സ്വാമികള്‍ കളരി അഭ്യസിച്ചിരുന്ന കളരിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാളും എല്ലാം ഇന്നും ചീരപ്പന്‍ചിറ തറവാട്ടില്‍ ഭദ്രമായി നിലവറയില്‍ സൂക്ഷിച്ചിട്ടുണ്ട്.

കടത്തനാടൻ രീതിയിൽ ഉള്ള പൂഴിക്കടകൻ പഠിക്കാനാണ് അയ്യപ്പസ്വാമി ഇവിടെ എത്തിയത് എന്ന് പറയപ്പെടുന്നു.. ശത്രുവിന്റെ നേരെ പൂഴിക്കടകൻ ഏറ്റെടുത്തു കുതിക്കുന്നതിന് മുൻപ് ഉള്ള വീരഭദ്രാസനത്തിൽ ആണ് ശബരിമല അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠ.

ഗുരുവായിരുന്ന ചീരപ്പന്‍ചിറ കാരണവര്‍ അയ്യപ്പനെ കാണാന്‍ പതിവായി മലചവിട്ടാറുണ്ടായിരുന്നുവത്രേ. വാര്‍ദ്ധക്യ കാലത്ത് അതിന് ആവതില്ലാതായപ്പോള്‍ അയ്യപ്പനോട് ദര്‍ശനത്തിന് മാര്‍ഗമുണ്ടാക്കിത്തരണമെന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന് സ്വപ്‌നദര്‍ശനം നല്‍കി അയ്യപ്പന്‍ ഇപ്രകാരം പറഞ്ഞു.'വേമ്പനാട്ടുകായലിലൂടെ ഒരു തടി ഒഴുകിവരും. അതുപയോഗിച്ച് ഒരു ക്ഷേത്രം പണിയുക. എന്റെ സാന്നിധ്യം അവിടെയുണ്ടാകും'. അതനുസരിച്ച് കാരണവര്‍ കായലിലൂടെ ഒഴുകിയെത്തിയ തടി ഉപയോഗിച്ച് ക്ഷേത്രം പണിതു.

മണ്ഡലകാലത്തല്ലാതെ അയ്യപ്പന്റെ മുക്കാല്‍ പങ്കും സാന്നിധ്യം കാണപ്പെടുന്ന ക്ഷേത്രമായതിനാല്‍ 'മുക്കാല്‍വെട്ടം' എന്ന് ക്ഷേത്രത്തിനു നാമകരണം ചെയ്യുകയും ചെയ്തു.മറ്റെല്ലാ അയ്യപ്പ ക്ഷേത്രങ്ങളും തുറന്ന് പൂജ നടത്തുമ്പോള്‍ മകരവിളക്കിന് മുക്കാല്‍വെട്ടം ക്ഷേത്രം അടച്ച് ചീരപ്പന്‍ചിറ കാരണവരും മറ്റു ഭക്തജനങ്ങളും ശബരിമലയിലേക്കു പോകുന്നു.അദ്ദേഹത്തിന്റെ കൊച്ചുമകൾ ആണ് മാളികപ്പുറം എന്നൊരു വിശ്വാസം ഉണ്ട്.

ഓരോ ക്ഷേത്രങ്ങളിലും ഓരോ വിശ്വാസങ്ങൾ ഉണ്ട്..മൂർത്തിയുടെ രൂപവും ഭാവവും അനുസരിച്ചു ആചാരങ്ങൾ ഉണ്ട്...പൂജ ക്രമങ്ങൾ ഉണ്ട്.പ്രാർത്ഥന രീതികൾ ഉണ്ട്.ഇവയെല്ലാം പൂർണ്ണമായും പാലിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടത് ഓരോ ഹൈന്ദവന്റെയും കടമയാണ്.എവിടെയെല്ലാം ധർമ്മതിന് ച്യുതി വരുന്നുവോ അവിടെയെല്ലാം ധര്മ്മ രക്ഷക്കായി ഭഗവാൻ  അവതാരം എടുക്കുന്നു... കലിയുഗത്തിലെ ഭഗവാന്റെ  അവതാരത്തിനായി ലോകം മുഴുവൻ ഉള്ള എല്ലാ ഹിന്ദുമത വിശ്വാസികളും ഒരുമിച്ചു നിന്ന് അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കാം...ഉറക്കെ ശരണം വിളിച്ചു കൊണ്ട്....

സ്വാമിയേ....ശരണമയ്യപ്പാ...

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ