മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്"
നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ്...മഹാമൃത്യുഞ്ജയ മന്ത്രം.ഗുരു ഉപദേശമില്ലാതെ മന്ത്രം ജപിച്ചാൽ വിപരീതഫലം ഉണ്ടാക്കും. ഋഷി:ചന്ദോദേവതകളെ ന്യസിക്കാതെ മന്ത്രം ജപിക്കരുത് .അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.
ജീവിതത്തില് ഏതെങ്കിലും ഘട്ടത്തില് പ്രതിസന്ധികള് നേരിടാത്തവര് ഇല്ല. ജാതകവശാലും കർമ്മവൈകല്യം മൂലവും വിഷമങ്ങള് ഉണ്ടാകാം. അത്തരം വിഷമങ്ങള്ക്ക് ഒരളവു വരെ പരിഹാരം ചെയ്യുന്നതിനായി വൈദീക താന്ത്രിക കര്മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്മ്മങ്ങളില് ഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങള്. ദശാപഹാരകാലം വളരെ ദോഷകരവും ആയുസ്സിനെ ഹനിക്കാന്പോലും പര്യാപ്തവുമാകുമ്പോള് ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില് നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്ഘായുസ്സോടെയും ജീവിക്കാന് ശിവ പ്രീതികരമായ മൃത്യുഞ്ജയഹോമം നടത്തുന്നു. മൂര്ത്തി ഭേദം അനുസരിച്ച് പേരാല് മൊട്ടുകൊണ്ടും കറുക കൊണ്ടും അമൃത് കൊണ്ടും ഹോമം നടത്താറുണ്ട്. പ്രധാന ദ്രവ്യങ്ങൾ 7 എണ്ണമാണ് അമൃത വള്ളി പേരാൽ മൊട്ട് കറുത്ത എള്ള് ബലികറുക പശുവിൻ പാൽ മധുരമില്ലാത്ത പാൽപ്പായചോറ് പശുവിൻ നെയ്യ്.
ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.
മരണം ഒരു സ്വപ്നമാണ്.. സത്യവും മിഥ്യയും പരസ്പരം കൂടിപ്പിണഞ്ഞു കിടക്കുന്ന സ്വപ്നം. സ്വപ്നം സത്യമാകുമ്പോൾ നമ്മൾ അനശ്വരരാകുന്നു..സ്വപ്നത്തിൽ അവന്റെ മുഖം ദീപ്തമാണ്...ശാന്തമാണ്...അത്ഭുതപ്പെടുത്തുന്ന തരത്തിൽ സുരക്ഷിതത്വം നൽകുന്നതാണ്...ഓരോ നിമിഷവും അവന്റെ പാദ പദനം കാതോർത്താൽ നമുക്ക് കേൾക്കാം... .നിശ്വാസത്തിന്റെ ചൂട് അറിയാം...അവൻ കടന്നുപോകുബോൾ വായുവിൽ ഉണ്ടാവുന്ന ചലനങ്ങളെ സ്പര്ശിക്കാം...എന്നാലും അവൻ സത്യമാണ്... പ്രപഞ്ചം ഉള്ളകാലത്തോളം നിലനിൽക്കുന്ന ശാശ്വതമായ സത്യം..
Comments
Post a Comment