നവരാത്രി


**യാ ദേവീ സര്‍വ്വ ഭൂതേഷു മാ ശൈലപുത്രി രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ **

തിന്മയ്ക്ക് മേൽ നന്മയും അജ്ഞാനത്തിന് മേൽ ജ്ഞാനവും നേടിയ വിജയത്തിന്റെ പ്രതീകമാണ് നവരാത്രി. 

ഇന്ന് നവരാത്രിയുടെ ആദ്യദിനം, ഗൗഡസരസ്വത ബ്രഹ്മണർക്ക് വളരെ പ്രാധാന്യം ഉള്ളതാണ്...ഇന്നാണ് അവരുടെ *ബാണ് ഭേറേപ്*,എന്നു വിളിക്കുന്ന ശ്രേയ പാത്രം അഥവാ അക്ഷയപാത്രം നിറയ്ക്കുന്ന ദിനം.രാവിലെ തന്നെ വീടും പരിസരവും വൃത്തിയാക്കി ഉമ്മറപ്പടിയിലും മുറ്റത്തും കോലം വരച്ചു ലക്ഷ്മിയെ എതിരേൽക്കുന്നു..പ്രത്യേകം നിശ്ചയിച്ച മുഹൂർത്തത്തിൽ തലമുറകൾ ആയി കൈമാറി കിട്ടിയ തൂക്കുവിളക്കിൽ പൂവും കുങ്കുമവും ചന്ദനവും അണിയിച്ചു തിരിതെളിയിച്ചു   അലങ്കരിച്ച കൊച്ചു കലത്തിൽ അരി നിറയ്ക്കുന്ന ചടങ്ങാണിത്..

വീട്ടിലെ ദാരിദ്ര്യവും ദുഖവും അകറ്റി എന്നും ലക്ഷ്മി കുടിയിരിക്കണമേ എന്ന പ്രാർത്ഥന യാണിത്.വീട്ടിലെ ലക്ഷ്മി അഥവാ ഗൃഹനാഥയാണ് ഇത് ചെയ്യാറുള്ളത്.ഗൗഡ സരസ്വാത ബ്രാഹ്മണരുടെ വിവാഹം കന്യാദാനം ആണ്. അഗ്നിയെ സാക്ഷിയാക്കി വധുവിന്റെ കൈ പിടിച്ച് അച്ഛൻ വരനെ ഏൽപിച്ചുകൊടുക്കുന്ന ചടങ്ങ്. കന്യാദാനം എന്നാണിതിനു പറയുന്നത്. 


ദാനമായി ലഭിച്ച കന്യകയെ ആചാരപ്രകാരം വസ്ത്ര ആഭരണങ്ങൾ നൽകി വിവാഹം കഴിക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് ആ പെണ്കുട്ടിയുടെ  ജീവിതം ഭർതൃ കുടുംബ ത്തിന് വേണ്ടിയാണ്.. ദാനങ്ങളിൽ ഏറ്റവും ഉത്തമം ആയ കന്യാദാനം നടത്തിയ അച്ഛനമ്മമാർ ഇഹത്തിലും പരത്തിലും പുണ്യവാന്മാരത്രെ. ...വിവാഹദിനത്തിൽ  വര ന്റെ ഗൃഹത്തിൽ എത്തുന്ന വധു ഉമ്മറപ്പടി കടക്കൽ എന്നൊരു ചടങ്ങും അതിനൊപ്പം ഭാണ് ഭേറേപും നടത്തിയാണ് വീടിന്റെ ചുമതല ഏറ്റെടുക്കുന്നത്. വിവാഹദിനം മുതൽ മരണം വരെ  നീളുന്ന ഒരു വലിയ തപസ്യ തന്നെയാണ്  ഓരോ ഗൗഡ സരസ്വാത സ്ത്രീയും ഏറ്റെടുക്കുന്നത്.സ്വന്തം അച്ഛനമ്മമാരും സഹോദരങ്ങളും ആയുള്ള രക്തബന്ധം തന്നെ ഉപേക്ഷിച്ചാണ് അവരുടെ പിന്നീട് ഉള്ള ജീവിതം.

ഈ നവരാത്രി കാലത്ത് ദിവസവും പൂജകൾ നടത്തിയും സമാരാധനകളിൽ പങ്കെടുത്തും  ചന്ദനവും കുങ്കുമവും മഞ്ഞളും വസ്ത്രങ്ങളും   സുമംഗലികൾക്ക് നൽകിയും പുസ്തകങ്ങൾ പൂജ്‌യ്‌ക്ക്‌ വച്ചും..ഫലങ്ങളും ശർക്കരയിൽ വിളയിച്ച അവലും നേദിച്ചു...സ്വന്തം  ഭർതൃകുടുംബത്തിനായി  സേവനം ചെയ്തും നിശബ്ദ സേവനം ചെയ്തു കൊണ്ട് അവർ എന്നും ജീവിച്ചു കൊണ്ടേയിരിക്കുന്നു..തലമുറകൾ..തലമുറകൾ ആയി.

 

ഞാനും ഇന്ന് രാവിലെ *മഹാസുദര്ശന മാലാ മന്ത്രം*ഗുരുമുഖത്തു നിന്ന് സ്വീകരിച്ചു ജപം ആരംഭിച്ചു.ഒപ്പം  വീടും പരിസരവും ശുദ്ധിയാക്കി ആചാരപ്രകാരം എന്റെ കുഞ്ഞു മണ്കലത്തിൽ പച്ചരി നിറയ്ക്കുകയും ...അഭിമാനപൂർവം  തലമുറയായി കൈമാറി കിട്ടിയ ഈ ആചാരം ഞാൻ ഏറ്റെടുക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യും എന്ന് ദൃഡപ്രതിജ്ഞ എടുക്കുകയും ചെയ്തു.









Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.