പ്രിയ ഹിന്ദു മത വിശ്വാസികളെ...അയ്യപ്പ ഭക്തരെ...
കഴിഞ്ഞ കുറച്ചു ദിവസം ആയി സുപ്രീം കോടതി വിധി വന്നതിനു ശേഷം ഒട്ടനവധി പ്രതിഷേധപ്രകടങ്ങൾ കണ്ടു.അമ്മമാരും കുട്ടികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരും ഈ മഹാ പ്രതിഷേധത്തിൽ പങ്കുകൊണ്ടു.
ഇന്നലെ വരെ ഉള്ള എല്ലാ ഭക്തരുടെ പ്രതിഷേധത്തിലും പോലീസും കേരളസർക്കാരും ഒരിക്കലും പ്രകോപനപരമായ നിലപാട് എടുത്തിട്ടില്ല. ഗതാഗതം നിയന്തിച്ചും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ അവർ ലക്ഷക്കണക്കിന് വരുന്ന ഹിന്ദു സമൂഹത്തിന് സംരക്ഷണം ഒരുക്കിയിരുന്നു.
അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും oct 2 ന് നടത്തിയ റോഡ് യാത്ര തടസ്സം ഉണ്ടാക്കിയ വരെ മാത്രം അറസ്റ്റ് ചെയ്തു നീക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധമായി സ്റ്റേഷനിൽ വച്ചു ശരണം വിളിച്ചപ്പോൾ പോലും വളരെ അധികം സംയമനം പാലിച്ചാണ് പോലീസ് കൈകാര്യം ചെയ്തത്
ഇന്നലെ വരെയുള്ള വിവിധ ഹിന്ദു സംഘടനകളും വിശ്വാസികളെ ശാന്തമായി സമാധാനപരമായും ആണ് റോഡിൽ പ്രതിഷേധിക്കാൻ അവസരം ഒരുക്കിയത്.ലക്ഷക്കണക്കിന് ഭക്തർ അണിനിരന്ന് പ്രതിഷേധിച്ചിട്ട് പോലും ഒരു അക്രമവും നടക്കാത്ത സ്ഥിതിക്ക് ആർക്കാണ് ഇവിടെ ചോര പുഴ ഒഴുക്കേണ്ടത്...???
11 ആം തീയതി മുതൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ ലക്ഷക്കണക്കിന് കേരളത്തിൽ മുഴുവനും ഉള്ള അമ്മ പെങ്ങമ്മാരും കുട്ടികളും പങ്കെടുക്കുമ്പോൾ... അതും ശരണം വിളിച്ചു വൃതശുദ്ധിയോടെ ശബരിമലയ്ക്ക് പോകുന്ന വിശ്വാസത്തോടെ പേട്ടതുള്ളി തിരുവനന്തപുരതേയ്ക്ക് ചെല്ലുന്ന ഭക്ത ജനങ്ങളുടെ നേരെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടവും കിരാതമായി പ്രതികരിക്കില്ല...പ്രാർത്ഥന യോടെ സമാധാനപരമായി വരുന്ന വിശ്വാസികൾക്ക് നേരെ ഒരു പോലീസ് കാരനും പ്രതികരിക്കില്ല..എന്ന് എനിക്ക് പൂർണമായും ഉറപ്പുണ്ട്.
രാഷ്ട്രീയ ലക്ഷ്യങ്ങൾ പലതും പലർക്കും കാണും എങ്കിലും ഇവിടെ വിശ്വാസികൾ ആണ് പ്രതികരിക്കുന്നത്.അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന പ്രവർത്തനങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ ജനാധിപത്യപരമായി ജനങ്ങൾ പ്രതികരിക്കും.അത് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അന്ത്യം തന്നെയായിരിക്കും.കാരണം ഹിന്ദു ഉണർന്നുകഴിഞ്ഞു...അവൻ അവന്റെ ഉള്ളിൽ തന്നെയുള്ള ഈശ്വരനെ കണ്ടെത്തി കഴിഞ്ഞു...
തത് ത്വം അസി' - അത് (ആ പരമ ചൈതന്യം, ഈശ്വരന്), ത്വം ( നിന്റെ ഉള്ളില് നീയായി ഇരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു)
Priya viswanath.
Comments
Post a Comment