പ്രിയ സുഹൃത്തുക്കളെ...
കുറച്ചു ദിവസം ആയി നമ്മൾ എല്ലാവരും ഒരുമിച്ച് ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്...ഇതുവരെ ശാന്തമായി സമാധാനപരമായി നടന്നിരുന്ന പ്രവർത്തനങ്ങൾ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയാണ്.. അടുത്തിടെ കണ്ട ചില ട്രോളുകളും കുറിപ്പുകളും ആണ് ഇപ്പോൾ ഇത് എഴുതുവാൻ ഉള്ള കാരണം.
സ്ത്രീകളുമായി ബന്ധപ്പെട്ട ചില ട്രോളുകൾ സഭ്യതയുടെ അതിർവരമ്പുകൾ പിന്നിട്ടു കഴിഞ്ഞു. അയ്യപ്പസ്വാമിയുടെ. ബ്രഹ്മചര്യത്തെ കുറിച്ചും മാളികപ്പുറംഭഗവതിയെ കുറിച്ചും സഭ്യമല്ലാത്ത ഭാഷയിൽ ട്രോളുകളും കണ്ടു. നാമം ഉരുവിട്ട് പ്രശ്ന പ്രശ്നപരിഹാരത്തിനായി ശരണം വിളിച്ചു പ്രാര്ഥിക്കേണ്ട സമയത്ത് ശരണം വിളിക്ക് പോലും ബദലായി കുട്ടികളുടെ മുന്നിൽ ഉച്ചരിക്കാൻ പറ്റാത്ത ഭാഷയിൽ ശരണമന്ത്രത്തിന്റെ പാരഡി ഉണ്ടാക്കി അത് റോഡിലൂടെ ചൊല്ലിക്കൊണ്ടു പ്രതിഷേധിക്കുന്നതും കണ്ടു.
ചെറുപ്പക്കാരായ സ്‌ത്രീകളെയും അവരുടെ ശാരീരിക അവസ്ഥകളെയും പറ്റി ഗ്രൂപ്പുകളിലും ഫ്ബി പേജിലും ചർച്ചകൾ കൊഴുക്കുന്നു...അതും വളരെ മോശവും അറപ്പുളവാക്കുന്നതുമായ ഭാഷയിൽ...
പമ്പയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ ട്രോളുകളും കണ്ടു.
മോശം വസ്ത്രം ധരിച്ച സ്ത്രീകളുടെ ചിത്രങ്ങൾ വൻതോതിൽ share ചെയ്യപ്പെടുന്നത് കണ്ടു....മോശമായി കമെന്റ് പറഞ്ഞ ആളുടെ സ്ക്രീൻ ഷോട്ട് എടുത്തിട്ട് അതിലും മോശമായി കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ തുടർച്ചയായി കമന്റ് കൾ ഇട്ടു കണ്ടു ഇത്തരം വാർത്തകളും ചിത്രങ്ങളും ചർച്ചചെയ്തും... അവ അവഗണിക്കുന്നതിന് പകരം...share ചെയ്തു പരസ്യപ്പെടുത്തി അവർക്ക് പബ്ലിസിറ്റി കൊടുക്കുന്നതും നമ്മൾ കണ്ടു
പല വിശ്വാസപരമായ പോസ്റ്റുകൾക്ക് താഴെ ആചാരങ്ങളെ ചോദ്യം ചെയ്യുന്നതും അതി രൂക്ഷമായ പോരാട്ടങ്ങൾ നടത്തുന്നതും കണ്ടു... ആചാരങ്ങൾ ചോദ്യം ചെയ്യണമെങ്കിൽ അത് ആവാം.പക്ഷെ നമ്മുടേ സംസ്കാരം തന്നെ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിൽ അല്ല അതു വേണ്ടത്.കാലാകാലങ്ങളിൽ ആചാരങ്ങളിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ..അഭിപ്രായസ്വാതന്ത്ര്യം ഉള്ള ഒരേ ഒരു മതമാണിത്
എന്തുകൊണ്ടോ ഇവയൊന്നും അംഗീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല...നമ്മുടെ സംസ്കാരത്തിനെ കടയോടെ പുഴക്കി കളയാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ നാം ഒരുമിച്ചു നിന്ന് ശരണമന്ത്രങ്ങൾ ജപിച്ചു ..വിജയത്തിനായി പ്രാര്ഥിക്കുകയാണ് വേണ്ടത്
സത്യത്തിൽ ഒന്ന് ചിന്തിച്ചു നോക്കൂ..നമ്മുടെ കുട്ടികളുടെ മുന്നിൽ നമ്മൾ എത്ര ചെറുതായി പോകുന്നു...എത്ര വികലമായ കാഴ്ച്ചപ്പാടുകൾ ആണ് നമ്മൾ അവർക്ക് കാണിച്ചുകൊടുക്കുന്നത്. ശരണമന്ത്രങ്ങൾ ഉരുവിട്ട് വിശ്വാസ രക്ഷയ്ക്കായി പ്രാർത്ഥനകൾ പൂജകൾ ജപങ്ങൾ എന്നിവ നടത്തുന്നതിന് പകരം വളരെ മോശമായ അഭിപ്രായങ്ങൾ പറയുകയയാണ് എല്ലാവരും ചെയ്യുന്നത്..
ശബരിമല സംരക്ഷണത്തിന്റെ ഭാഗമായി ഉള്ള രണ്ടാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി 11 മുതൽ 15 വരെ പന്തളത്തുനിന്ന് ശബരിമലയിലേക്ക് ധര്മരക്ഷ മാർച്ച് ആരംഭിക്കുകയാണ്.നമ്മൾ ഓരോ അയ്യപ്പ ഭക്തരും ഹിന്ദു മത വിശ്വാസികളും മറ്റു പ്രവർത്തനങ്ങൾ എല്ലാം മാറ്റിവച്ചു ഈ സമരത്തിൽ പങ്കാളികൾ ആവുകയും...അതിനു വേണ്ട പ്രചാരണ പരിപാടികളിൽ ജാതി മത രാഷ്ട്രീയ വിത്യാസങ്ങൾ ഇല്ലാതെ പങ്കെടുക്കണമെന്ന് ഇതിനാൽ അഭ്യർഥിച്ചു കൊള്ളുന്നു.
ഇന്ന് നമ്മൾ ഒരുമിച്ചു നിന്നില്ലെങ്കിൽ ഇനി ഒരിക്കലുമില്ല...ഇന്ന് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഇല്ല എന്ന് സത്യം ഉൾക്കൊണ്ട് കൊണ്ട്...ഒരു നിമിഷം.. ഒരു മണിക്കൂർ ..ഒരു ദിവസം.. എങ്കിലും പങ്കുചേരുക...
സ്വാമിയേ ശരണമയ്യപ്പാ....
Comments
Post a Comment