അതിജീവനത്തിന്റെ വഴിയിൽ

മാള സക്രോസ്സോ സ്കൂളിൽ പഠിക്കുമ്പോൾ നടന്നുപോകുന്ന വഴിയരികിൽ ഒരു ജൂത ശ്മശാനം ഉണ്ടായിരുന്നു. ഹീബ്രുവിലും ഇംഗ്ലീഷിലും എഴുതിയ ശിലാഫലകങ്ങൾക്കു കീഴിൽ വാഗ്ദത്ത ഭൂമിയിൽ എത്തിച്ചേരാത്ത ആത്മാവുകൾ അന്ത്യവിധി നാളുകളിൽ ഉണ്ടാവുന്ന ഉയിർത്തെഴുന്നേൽപ്പും കാത്തു ഇരുളും വെളിച്ചവും ഇടതിങ്ങിയ കശുമാവിൻ തോട്ടത്തിന്റെ ഉള്ളിൽ, കല്ലറകൾക്ക് താഴെ ഉറങ്ങിക്കിടന്നു.

കൂട്ടിവായിക്കാൻ തുടങ്ങിയ ഏതോ കാലത്തു വായിച്ച ആൻ ഫ്രാങ്കിന്റെ ഡയറി ഒരു നോവായി ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാവാം എഴുതപ്പെടാതെയോ അധികം ചർച്ചചെയ്യപ്പെടാതെയോ പോയ ഗൗഡ സാരസ്വാതരുടെ കഥകൾ ഉള്ളിൽ പതിയാതെ പോയത്..ഇസ്രായേലികളുടെ ഓരോ പ്രവർത്തനങ്ങളും അറിയാതെ ആണെങ്കിലും ശ്രദ്ധയോടെ വായിച്ചിരുന്നു...വിശ്വാസങ്ങളെയും ആചാരങ്ങളെയും അവർ 2000 കൊല്ലത്തോളം നീണ്ട പീഠനങ്ങളിൽ നിന്ന് അതിജീവിപ്പിച്ചു വാഗ്ദത്ത ഭൂമിയിൽ ഒരുമിപ്പിച്ചു... രാജ്യത്തിന് പുറത്തുള്ള തുടർച്ചയായ ആക്രമണങ്ങളെ  അതിജീവിക്കാനും സംസ്കാരത്തെ ഉയർത്തിയെടുക്കുവാനും  ലോകം നിയന്ത്രിക്കുന്ന ശക്തി ആവാനും അവർക്ക് ആയെങ്കിലും സ്വന്തം രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ നിയന്തിക്കാൻ ആവാതെ വന്നപ്പോൾ ആണ് അവർ  സ്വന്തം സത്വം തിരിച്ചറിയുകയും ജൂതരാഷ്ട്രമായി  പ്രഖ്യാപിക്കുകയും ചെയ്തത്.

ഇസ്രായേലികളുടെയും ഗൗഡ സരസ്വാത ബ്രാഹ്മണരുടെയും നൂറ്റാണ്ടുകൾ നീണ്ട  അതിജീവനത്തിന്റെ കഥകൾക്ക്  സാമ്യം ഉണ്ട്.ലോകം മുഴുവൻ ചിതറിപ്പോയി എങ്കിലും ഒടുവിൽ അവർ ഒരുമിച്ചു കൂടി ... പക്ഷെ കശ്മീർ മുതൽ തുടങ്ങിയ അതിജീവനത്തിന്റെ യാത്രകളിൽ ചിതറിപ്പോയി gsb സമൂഹം ഇന്നും എവിടെയും ഒരുമിച്ചിട്ടില്ല.വാഗ്ദത്ത ഭൂമിയോ ഒരു രക്ഷകനോ അവർക്ക് സ്വപ്നത്തിൽ  പോലും ഉണ്ടായിട്ടില്ല.

കശ്മീരിൽ നിന്ന് ആരംഭിച്ച യാത്രകൾ കേരളത്തിൽ അവസാനിക്കുന്നില്ല.. ഇനിയും  തുടരേണ്ടിയിരിക്കുന്നു.പലരും അവ മുൻകൂട്ടി കണ്ട് വിദേശങ്ങളിൽ ചേക്കേറികൊണ്ടിരിക്കുന്നു... മറ്റുള്ളവർ എവിടെ താമസിക്കുന്നുവോ  അവിടം സ്വർഗ്ഗം എന്ന ചിന്തയിൽ സംസാര സാഗരത്തിൽ മുങ്ങിയും പൊങ്ങിയും ജീവിതം തുഴയുന്നു. അപൂർവം ചിലർ ഇനി എന്തെന്ന് ചിന്തിക്കുമ്പോഴും പ്രതികരിക്കാൻ വയ്യാതെ വീർപ്പുമുട്ടുന്നു.. അരിപാത്ര ത്തിന്റെ  ഉള്ളിൽ ഒളിപ്പിച്ചു വെച്ച കൊണ്ടുവന്ന വേദപുസ്തകങ്ങൾ  ബിംബങ്ങൾ  എന്നിവ  പഠിക്കാൻ ആളും ചെലവിന് അർത്ഥവും  ഇല്ലാതെ ജീർണത യേറ്റു  വാങ്ങിക്കൊണ്ടിരിക്കുന്നു. വേദം പഠിപ്പിക്കാനും അത് മനസ്സിലാക്കാനും ഉള്ള മനസ്സ് എവിടെയോ കൈവിട്ടു പോയിയിരുന്നു..

നമ്മുടെ സംസ്കാരത്തിന്റെ വിത്തുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന വേദങ്ങളും പുരാണങ്ങളും ഇക്കണക്കിന് പോയാൽ അധികം വൈകാതെ നമുക്ക് നഷ്ടമായിപ്പോവും..സത്വം നഷ്ടപ്പെട്ട നമ്മുടെ തലമുറകൾ മറ്റു മതങ്ങളിൽ ചേക്കേറിപ്പോവുകയും ചെയ്യും..അനിവാര്യമായ വിധിയെ പ്രതിരോധിക്കുമയോ പഴയത് പോലെ പലായനം ചെയ്യുകയോ ആവാം...പക്ഷെ...ഇനിയൊരു ഒത്തുകൂടൽ എന്നെങ്കിലും ഉണ്ടാവും എന്ന നേരിയ പ്രതീക്ഷയുടെ അസ്തമയം അതോടെ തുടങ്ങുകയായി.

Comments

Popular posts from this blog

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.

വിരാട് പുരുഷൻ