മാടത്ത

പ്രളയത്തോട് ഒപ്പം വന്ന തോരാമഴക്കാലത്താണ് ഞാൻ അവനെ കാണുന്നത്...തണുത്തു വിറച്ചു  നനഞ്ഞൊലിച്ചു അടുക്കള മുറ്റത്തെ ഒരു വാഴക്കൈയില് ഇരുന്നിരുന്ന..ഒരു കൊച്ചു മാടത്ത... ഒരു പിടി നിറയെ അരിമണികൾ ഞാൻ അവനായി മുറ്റത്തു വിതറി..ആദ്യത്തെ പരിഭ്രമം കഴിഞ്ഞു അവൻ അത് കൊത്തിത്തിന്ന് തുടങ്ങി.. അവന് ഒരു പാദം ഇല്ലായിരുന്നു..ശരീരത്തിന്റെ ഭാരം ഒരുകാലിൽ  ആയാസപ്പെട്ട്  ബാലൻസ് ചെയ്താണ് അവൻ അത് കൊത്തിത്തിന്നത്. മുറിഞ്ഞുപോയ പാദത്തിന്റെ വേദന അവൻ എങ്ങിനെ സഹിച്ചുകാണും?വേദനയിൽ മുങ്ങി നിൽക്കുമ്പോഴും അവൻ ഭക്ഷണത്തിന് അലയേണ്ടി വന്നുകാണില്ലേ...മഴയും തണുപ്പും ചൂടും ഒക്കെ സഹിച്ചു കാണില്ലേ??

അന്നുമുതൽ അവൻ എന്റെ പതിവ് സന്ദര്ശകൻ ആണ്..രാവിലെ എഴുന്നേറ്റ് വരുമ്പോൾ തന്നെ അവനായി കുറച്ചു അരിമണികൾ... ചോറ്.. അല്ലെങ്കിൽ ചപ്പാത്തി നുറുക്കിയത് എല്ലാം മുറ്റത്തു വിതറിയിടും...ഇപ്പോൾ അവന്റെ കൂടെ ഒരു ചങ്ങാതി കൂടി വരുന്നുണ്ട്...😍😍

രണ്ടു ദിവസം മുമ്പ് മുതൽ ഒരു കൂട്ടം കരികിലക്കിളികൾ കൂടി വന്നുതുടങ്ങി...ഒപ്പം കുറച്ചു കാക്കകളും..അവരുടെ ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുന്ന ചുമതല കൂടി ഇപ്പൊ എനിക്കായി 😂😂..ഭക്ഷണം കിട്ടുന്നത് വരെ അവർ അടുക്കള മുറ്റത്തും വാഴക്കൈയ്യിലും ഇരുന്നു എന്നെ  രൂക്ഷമായ ഭാഷയിൽ ചീത്ത പറഞ്ഞുകൊണ്ടേയിരിക്കും.

പ്രകൃതി അങ്ങിനെയാണ്... survival of the fittest എന്ന അലിഖിത നിയമം കൃത്യമായി പാലിക്കും...കാലാവസ്‌ഥ..രോഗങ്ങൾ..ദുരന്തങ്ങൾ.. എല്ലാം അതിജീവിക്കുന്നവ മാത്രം നിലനിൽക്കും..അതുകൊണ്ട് ഓരോ തലമുറകൾ കഴിയുമ്പോഴും അവർ ശക്തരായിത്തീരും.

നമ്മൾ മനുഷ്യർ മാത്രം..അനുകമ്പ..സ്‌നേഹം..കരുതൽ..വാത്സല്യം..എന്നെല്ലാം പേരിൽ അവരെ തടങ്കലിൽ വച്ചു വളർത്തുന്നു...വീടുകൾക്ക് ഉള്ളിലും ക്ലാസ്സ്മുറികൾക്ക് ഉള്ളിലും അവരെ തളച്ചിടുന്നു...മരുന്നുകൾ കൊടുത്തു അവരെ രോഗികൾ ആക്കുന്നു...

പഠിപ്പിക്കേണ്ടിയിരിക്കുന്നു അവരെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ...സാഹചര്യങ്ങളെ അതിജീവിക്കാൻ...അനീതിക്കും അക്രമത്തിനും എതിരെ പ്രതികരിക്കാൻ...അക്രമങ്ങളെ ചെറുക്കാൻ...അങ്ങിനെ കരുത്തുറ്റ ചിന്താശേഷിയുള്ള പുതിയ തലമുറ ഉണ്ടാക്കാൻ..നമ്മൾ പ്രവർത്തിക്കേണ്ടിയിരിക്കുന്നു...അല്ലെങ്കിൽ ഭൂമിയിൽ നിന്ന്  അപ്രത്യക്ഷമായി തീർന്ന ഒരുപാട് ജീവിവർഗ്ഗങ്ങളിൽ ഒന്നായി നമ്മൾ മാറുന്ന കാലം അതി വിദൂരമായിരിക്കില്ല.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ