തുളസി പൂജ
പ്രസീദ തുളസീ ദേവി
പ്രസീദ ഹരി വല്ലഭേ
ക്ഷീരോദ മഥനോദ്ഭൂതേ
തുളസീ ത്വാം നമാമ്യഹം
ഇന്ന് ഉത്ഥാന ദ്വാദശി...ഭഗവാൻ തന്റെ നാലു മാസം നീണ്ട ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് തുളസി അഥവാ ലക്ഷ്മിയും ഒരുമിച്ചു സർവലോകങ്ങളെയും സംരക്ഷിക്കാൻ പുറപ്പെടുന്ന ദിവസം. കാർത്തിക് മാസം മുഴുവൻ തുളസി ദേവിയോടൊപ്പം വസിച്ച ഭഗവാനെ ആരതി ഉഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുപോകുന്ന ദിവസം.
ഗൗഡ സരസ്വാത ബ്രാഹ്മണരുടെ കാർത്തിക് വൃതം ഇന്ന് തീരുകയാണ്.നിത്യവും പുലർച്ചെ ഉള്ള തുളസി പൂജയും വിളക്ക് കൊളുത്തിയും നിറമുള്ള കോലങ്ങൾ ഇട്ടും ഭക്തി പൂർവം സംരക്ഷിച്ച തുളസി തറ ഇന്ന് വൈകിട്ട് പൂക്കളും വിളക്കുകൊളുത്തിയും അലങ്കരിച്ചു ലക്ഷ്മി സമേതനായ ഭഗവാനെ ഫലങ്ങളും അവലും നേദിച്ചു ആരതി കാണിച്ചു ഉണർത്തി പൂജാമുറിയിലേക്ക് ആനയിച്ചു ഇരുത്തുന്ന ദിവസമാണിന്ന്.സർവ ചരാചരങ്ങളേയും സംരക്ഷിക്കുന്ന ഭഗവാൻ വീടുകളിൽ കുടിയിരിക്കാൻ എത്തണമേ എന്ന് പ്രാർത്ഥിക്കുന്ന ദിനം.നാലു മാസം നീളുന്ന ചാതുർമാസവൃതത്തിന് പരിസമാപ്തി.
ഹൈന്ദവ വിശ്വാസപ്രകാരം തുളസി വിവാഹം അല്ലങ്കില്‍ ദേവ പ്രഭോധിനി ഏകാദശി എന്ന ആചാരമുണ്ട് , ഇത് വിഷ്ണു ദേവനുമായി ബന്ധപ്പെട്ട ആചാരമാണ്. ഇത് അടയാളപ്പെടുത്തുന്നത്് ചതുര്‍മ്മാസിന്റെ അവസാനമാണ് , ഈ 4 മാസക്കാലും വിഷ്ണു ദേവന്‍ ഉറങ്ങുന്നുവെന്നാണ് വിശ്വാസം.
ഞാനും മുറ്റത്തു കോലം വരച്ചു തുളസി അലങ്കരിച്ചു ഭഗവാനെ ആനയിച്ചു..വർഷം മുഴുവൻ അദ്ദേഹത്തിന്റെ സാന്നിധ്യം എന്റെ ഉള്ളിലും കുടുംബത്തിനും ലോകത്തിനും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു.
Comments
Post a Comment