സർവം ശ്രീകൃഷ്ണാർപ്പണമസ്‌തു.
*കായേന വാചാ മനസേന്ദ്രിയൈർവ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേസ്സ്വഭാവാത് കരോമി യദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി*
ശരീരംകൊണ്ടും, മനസ്സ് ,ഇന്ദ്രിയങ്ങൾ ,ബുദ്ധി ,പ്രകൃതെ ഉള്ള സ്വഭാവവും മൂലവും..ചെയ്ത എല്ലാ പ്രവർത്തനങ്ങളും നാരായണനിൽ അർപ്പിച്ചുകൊണ്ട് ആണ് ഓരോ ഗൗഡസാരസ്വത ബ്രാഹ്മണരുടെയും പ്രാർത്ഥനകൾ അവസാനിക്കുക.ഓരോ ദിനവും പ്രവർത്തനങ്ങളും ചിന്തകളും ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ലീലകൾ ആണെന്നും നമ്മൾ അതിന്റെ ഭാഗം മാത്രം ആണെന്നും ഉള്ള ഓർമ എന്നും ഉള്ളിൽ നിറച്ചുകൊണ്ടു...സർവചരാചരങ്ങളിലും നിറഞ്ഞു നിലക്കുന്ന ഭഗവാനിൽ സ്വയം അർപ്പിച്ചു കൊണ്ട്...ശ്രീകൃഷ്ണാർപ്പണമസ്‌തു:..
ശുഭം ശോഭനമസ്‌തു: എന്ന് ജപിക്കാത്ത ഒരു പൂജയോ പ്രാർത്ഥനയോ ഒരു ആഘോഷമോ ഞങ്ങൾക്കില്ല.അത് ദീപാവലി ആയാലും നവരാത്രി ആയാലും.
കാർത്തിക മാസത്തിൽ കണ്ണൻ തുളസിയിൽ വസിക്കുന്നത് കൊണ്ട് എന്നും രാവിലെ സൂര്യോദയത്തിന് മുൻപ് വീടുകളിൽ തുളസി ദീപം തെളിക്കാറുണ്ട്...ദീപാവലി ദിനത്തിൽ അത് മണ്ചെരാത്കളിൽ കുഞ്ഞു ദീപങ്ങൾ ആയി കാലത്തു തന്നെ തെളിയുന്നു...എണ്ണതേച്ച് ഉള്ള കുളി ഇന്ന് ഗൗഡ സരസ്വാതർക്ക് അതും ഉദയത്തിന് മുൻപ് വളരെ പ്രധാനമാണ്...
തേങ്ങയും ..ശർക്കരയും... പരിപ്പുകളും എള്ളും വറുത്തിട്ടു വിളയിക്കുന്ന അവൽ ഇന്ന് രാവിലെ തന്നെ ഒരുക്കി...തുളസി ത്തറയിൽ കുളിച്ചു ദീപങ്ങൾ കൊളുത്തി...ദീപാവലി ഉച്ചയ്ക്ക്ള്ള വിഭവം ആയ കഞ്ഞിയും കാച്ചിൽ..ചേമ്പ്.. ഇളവൻ എന്നിവയിൽ തേങ്ങാ അരച്ചു ചേർത്തു,മോര് ഒഴിച്ചു ഉണ്ടാക്കുന്ന.*.അംസാണി അമ്പട്ട്* ഉം ഇണക്കി..തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുമ്പോഴും..ഈ ലാളിത്യം നിറഞ്ഞ ഉച്ചഭക്ഷണം എന്നെ അത്ഭുതപ്പെടുത്താറുണ്ട്...ദീപാവലി കഴിഞ്ഞു മൂന്നാം ദിവസം വരുന്ന *അഡ്‌ദീവാളി*ക്കും പപ്പായ എന്നു വിളിക്കുന്ന *പപ്പായ്ഫേൾ *ഉം ചേമ്പും ചേർത്തുള്ള മോര് കറിയും കഞ്ഞിയും പതിവാണ്...കാർത്തിക മാസത്തിൽ പരിപ്പ് പയർ വർഗ്ഗങ്ങൾ ഒന്നും നിവേദ്യത്തിൽ ഉൾപ്പെടുത്തുക പതിവില്ല എന്നതും ഒരു സവിശേഷതയാണ്.
ആഘോഷങ്ങൾക്കിടയിലും ദുഃഖാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക വിഭവങ്ങൾ എന്താണെന്ന് മനസ്സിലായില്ലെങ്കിലും മരണത്തോടെ എല്ലാ ശത്രുതയും അവസാനിക്കും എന്ന നിത്യമായ സത്യം നമ്മളിൽ നിറയ്ക്കാനാവുമോ ഈ ആചാരങ്ങൾ എന്ന സന്ദേഹത്തോടെ .,ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിൽ നില നിൽക്കുന്ന യമധർമ്മപൂജയാണോ എന്ന് സന്ദേഹത്തോടെയും..അദ്ദേഹത്തിന്റെ ലീലകളിൽ ഇനിയും മുഗ്ധയാവാം എന്ന പ്രാർത്ഥനയോടെ. .എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു.
സർവം ശ്രീകൃഷ്ണാർപ്പണ മസ്‌തു...🙏
ശുഭം ശോഭനമസ്‌തു.
Comments
Post a Comment