സ്വയം സേവകൻ
അടുത്തകാലത്ത് സംഘപ്രവർത്തകർ എന്നു സ്വയം വിളിക്കുന്ന ചിലരുടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കാണുവാൻ ഇടയായി.ആശയങ്ങളെ എതിർക്കുന്നവരെ അത്...സ്ത്രീകൾ ആണെങ്കിൽ പോലും മ്ലേച്ചമായ രീതിയിൽ വിമർശിക്കുന്നത് കാണുവാൻ ഇടയായി..പൊങ്കാല എന്ന പേരിൽ അവരുടെ പേജിൽ അസഭ്യങ്ങൾ കുത്തിനിറയ്ക്കുന്നത് കാണുവാൻ ഇടയായി.... രാഷ്ട്രീയ ലക്ഷ്യം ഇല്ലാതെ ഹൈന്ദവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവഹേളിക്കുന്നത് കാണുവാൻ ഇടയായി..ആശയങ്ങളെ എതിർക്കുന്നവരെ ആട്ടിപ്പായിച്ചു ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണുവാൻ ഇടയായി..
ഇവർ എല്ലാം യഥാർത്ഥ സംഘപ്രവർത്തകർ തന്നെയോ??self discipline ഉള്ള ഒരു സംഘപ്രവർത്തകൻ ഇങ്ങനെ പെരുമാറുകയില്ല.ബാല
ശാഖയിൽ മുതൽ പോയിരുന്ന വർഷങ്ങളുടെ സംഘപാരമ്പര്യമുള്ള എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ..
ഇന്ന് ഭാരതം ഭരിക്കുന്ന ആദ്യപൗരൻ ,ഉപരാഷ്ട്രപതി പ്രധാനമന്ത്രി, തുടങ്ങി നമ്മൾ നെഞ്ചിലേറ്റി നടക്കുന്ന പലരും ഉൾപ്പെടുന്ന വലിയ ഒരു പ്രസ്ഥാനമാണ് RSS... ആ വ്യക്തിത്വങ്ങളെ മറ്റു രാജ്യങ്ങൾ പോലും അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും അവരുടെ നല്ല സംസ്കാരം കൊണ്ടു മാത്രമാണ്. മുതിർന്നവരെയും സ്ത്രീകളെയും നയപരമായി മറ്റു ചിന്താഗതിയുള്ളവരെയും മാന്യമായ വാഗ്വാദങ്ങൾ കൊണ്ട് പ്രവർത്തനങ്ങൾ കൊണ്ട്...ശത്രുക്കളെപ്പോലും ആരാധകർ ആക്കുന്ന സംസ്കാരം. ....വ്യക്തിപ്രഭാവം..അചഞ്ചലമായ രാഷ്ട്ര ഭക്തി..ലോകത്തിന് തന്നെ മാതൃക...അതാണ് ഒരു സ്വയം സേവകൻ...
യൂണിഫോം ഇടാത്ത ഇന്ത്യൻ പട്ടാളമാണ് RSS. അതു കൊണ്ടു തന്നെ മറ്റു രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും പ്രവർത്തിക്കുന്നവരെക്കാൾ ജാഗരൂ കരായിരിക്കണം യഥാർഥ സംഘ് പ്രവർത്തകർ... നാം ഉപയോഗിക്കുന്ന ഭാഷ വളരെ ശ്രദ്ധിക്കണം...
ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതിന് ഒപ്പം അവയെ സംരക്ഷിക്കാനും അതും രാഷ്ട്രീയ താൽപ്പര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നവനും ആയിരിക്കണം.വാക്ക് പ്രവർത്തി എന്നിവയിൽ സുതാര്യവും സത്യസന്ധതയും പുലർത്തണം..അചഞ്ചലമായ രാഷ്ട്ര ഭക്തി ഉണ്ടായിരിക്കണം.
പിന്നെ ഹൈന്ദവരുടെ ഉന്നമനത്തിന് എന്നു പറഞ്ഞു സ്വയം സംഘി എന്നു പ്രഖ്യാപിച്ചു ..Rss ന്റെ പേരിന് തന്നെ അപമാനം ഉണ്ടാക്കുന്ന ഇത്തരം കള്ളനാണയങ്ങളെ നമ്മൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അവരുടെ ഉദ്ദേശങ്ങളെയും പ്രവർത്തനങ്ങളെയും നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
യഥാർത്ഥ സംഘപ്രവർത്തകൻ ആരെന്ന് അറിയാൻ ..പ്രവർത്തനം എന്തെന്ന് അറിയാൻ ജനങ്ങൾക്ക് അവസരം നൽകണം .
Comments
Post a Comment