കാർത്തിക മാസ പൂജ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ
എന്നെ എന്നും നിന്റെ സ്നേഹ പാശത്തിൽ ബന്ധിച്ചിടണെ കൃഷ്ണാ......
ഈ വൃശ്ചിക മാസത്തിനു കാര്‍ത്തികമാസം എന്ന് പേരുവരാന്‍ കാരണം ഉണ്ട്. പരബ്രഹ്മ സ്വരൂപനായ ഭഗവാന്‍ സൃഷ്ടി ചെയ്യുവാന്‍ ആഗ്രഹിച്ചപ്പോള്‍ സ്വയം സ്വീകരിച്ച സച്ചിതാനന്ദ സ്വരൂപമാണ് മനോമോഹനമായ സാക്ഷാല്‍ ശ്രീകൃഷ്ണ സ്വരൂപം. അതിനു ശേഷം തന്‍റെ വാമഭാഗത്ത് നിന്നും അദ്ദേഹത്തിന്‍റെ ആത്മാവ് തന്നെ അതിമാഹോഹരമായ സ്വരൂപത്തെ സ്വീകരിച്ചു .അതാണ് സാക്ഷാല്‍ ശ്രീ രാധാദേവി . ഈദേവിയില്ല എങ്കില്‍ കൃഷ്ണനോ ,കൃഷ്ണനില്ല എങ്കില്‍ ഈ ദേവിക്കോ നിലനില്പ്പില്ല. കേവലം സൃഷ്ടി ലീലയ്ക്കായി രണ്ടായി പ്രകടമായതാണ് .
ഈ രാധാകൃഷ്ണന്മാര്‍ നിത്യസത്യവും അനശ്വരവും ആയ ഗോലോകത്തില്‍ ശാശ്വതരായി വസിക്കുന്നു. ഈ ദേവി ഭഗവാനില്‍ നിന്നും പ്രകടമായത് വൃശ്ചിക മാസത്തില്‍ തൃക്കാര്‍ത്തിക ദിനത്തിലാണ്. ലോകത്തില്‍ ആദ്യമായി കൊണ്ടാടിയ ഉത്സവം രാധാദേവിയുടെ ജന്മോത്സവമായ തൃക്കാര്‍ത്തികയാണ്. അന്ന് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ രാധാദേവിയെ പാദപൂജ ചെയ്തു. അതി പവിത്രമായ ഈ ജന്മദിനം മൂലമാണ് വൃശ്ചിക മാസത്തിനു കാര്‍ത്തിക മാസം എന്ന് പേര് വന്നത്.
എന്നും രാവിലെ കുളിച്ചു വന്ന് തുളസി പൂജ ചെയ്യുകയും...പൂക്കളും ജലവും അർപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും..കാർത്തിക മാസം തുളസിയിൽ കണ്ണന്റെ സാന്നിദ്ധ്യം ഉണ്ടാവും എന്നത് കൊണ്ട് കൂടുതൽ ശ്രദ്ധയോടെ ആണ് വൈകിട്ട് വിളക്ക് വെയ്ക്കുക...രാധയും കൃഷ്ണനും ഒരുമിച്ച് ഒരു മാസം വീട്ടു മുറ്റത്തെ തുളസിത്തറയിൽ വസിക്കുമ്പോൾ അവിടം നമ്മൾ പവിത്രമായി സൂക്ഷിക്കേണ്ടിയിരിക്കുന്നു..ദിവസവും കാലത്തു തുളസിത്തറ വൃത്തിയായി കഴുകി അവിടെ അകത്തു പൂജാമുറിയിൽ നിന്ന് ഇറങ്ങി വരുന്ന കണ്ണന്റെ പാദങ്ങൾ വരയ്ക്കുന്നത് തന്നെ ആനന്ദമാണ്...അരിപ്പൊടിയും ഉണങ്ങിയ ഇലകൾ പൊടിച്ചതും മഞ്ഞൾപ്പൊടിയും ഒക്കെ അണിയിച്ചു കോലങ്ങൾ മനോഹരമാക്കുക സന്തോഷം തന്നെ...
ദീപാവലിക്ക് ശേഷം വരുന്ന തുളസി പൂജ ദിനത്തിൽ പൂക്കളും മാവിലകളും കുല വാഴകളും കൊണ്ട് തുളസിത്തറ അലങ്കരിച്ചു കണ്ണനേയും ലക്ഷ്മി അഥവാ..രാധയെയും പൂജിച്ചു അവൽ നിവേദ്യവും പൂക്കളും ഫലങ്ങളും നേദിച്ചു...സർവ അനന്ദത്തോടെ ഇരിക്കുന്ന കണ്ണനെ എതിരേറ്റു ലോക സംരക്ഷണത്തിനായി യാത്രയാക്കുന്ന ഒരു ചടങ് എല്ലാ വർഷവും ഗൗഡ സാരസ്വത ബ്രാഹ്മണർ നടത്താറുണ്ട്.
മഹത്തായ ഈ പാരമ്പര്യത്തിന്റെ ഭാഗമാവാനും ...അത് പിന്തുടരാനും കണ്ണന്റെ മനോഹരമായ ലീലകളിൽ പങ്കുകൊള്ളാനും ഇനിയും ജന്മങ്ങൾ ഉണ്ടാവണെ.. എന്നൊരു പ്രാർത്ഥന ഉള്ളിൽ നിറച്ചു കൊണ്ട്.. ...എന്നും നിഴലായി നിന്ന രാധയെ സ്മരിച്ചു കൊണ്ട്...അവിടുത്തെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നു.
ഹരി ഓം.
രാധേശ്യാം🙏🙏🙏🙏🙏🙏🙏
ReplyDelete