Sreekaram

ഫ്ബിയിൽ കൂടിയാണ് ഞാൻ പ്രകാശ് ജിയെ  പരിചയപ്പെടുന്നത്. .പരിചയപ്പെട്ടുവന്നപ്പോൾ മനസ്സിലായി അദ്ദേഹത്തിന് എന്റെ കുടുംബവും ആയി നേരത്തെ തന്നെ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന്.എന്റെ അമ്മാവന്റെ ഒപ്പം ഒരു കാലത്തു സജീവമായി രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. കറകളഞ്ഞ സംഘ പ്രവർത്തകൻ...അടിയന്തിരവസ്ഥക്കാലത്തു ഒരുപാട് പീഡനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ച സ്വയം സേവകൻ...ഒരുപാട് വർഷത്തെ പ്രവർത്തനത്തിൽ നിന്ന് മിച്ചം പിടിച്ചത്  പീഠങ്ങനളിൽ നിന്ന് കിട്ടിയ ശാരീരിക  ബുദ്ധിമുട്ട്കളും കുറെ നല്ല പേരും മാത്രം...

ഇതൊന്നും അല്ല ഞാൻ അദ്ദേഹത്തെ കാണണം എന്ന് ആഗ്രഹിക്കാൻ കാരണം...അദ്ദേഹം നടത്തുന്ന  ശ്രീകാരം എന്ന ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പ്രവർത്തനങ്ങൾ ആണ്.. വയസ്സായ ആളുകൾക്ക് ഉള്ള അഭയം മുതൽ...രോഗികൾക്ക് മരുന്ന്..ചികിത്സ സഹായം ആംബുലൻസ്... ദിവസേന അഗതികൾക്ക് അന്നദാനം  തുടങ്ങി ഒരുപാട് വ്യത്യസ്തമായ സമൂഹ്യപ്രവർത്തനങ്ങൾ...പലപ്പോഴും ചെന്നു കാണണം എന്നാഗ്രഹിക്കുമ്പോഴും തെന്നിപ്പോയ അവസരങ്ങൾ...ഒരു പ്രാവശ്യം കുട്ടികൾക്ക് വേനൽ അവധിക്കാല ക്ലാസ് എടുക്കുന്നതിനും. ..ഈ വർഷത്തെ  ദീപാവലി ആഘോഷത്തിനും അദ്ദേഹം സ്‌നേഹപൂർവം ക്ഷണിച്ചുവെങ്കിലും പോകാനായില്ല.

ഇന്ന് ഓർക്കാതെയാണ് കയറിച്ചെന്നത്...ഞായറാഴ്ച ശ്രീകാരത്തിന്റെ കമ്മിറ്റി നടക്കുന്ന സമയം..ഗൗരവമായി പല തീരുമാനങ്ങൾ എടുക്കുന്ന സമയം ..എന്നിരുന്നാലും എന്നെ കമ്മറ്റിയിൽ തന്നെ സ്വീകരിച്ചു എല്ലാവരെയും പരിചയപ്പെടുത്തി...മൊത്തം ചുറ്റികാണാൻ ഉള്ള അനുവാദവും തന്നു.പ്രായമായ അമ്മൂമ്മമാർ പ്രഭാതഭക്ഷണം കഴിഞ്ഞു വിശ്രമിക്കുന്നു.അവരിൽ ചിലർ ഉച്ചഭക്ഷണത്തിന് വേണ്ടി പച്ചക്കറികൾ നുറുക്കുന്നു...അവരിൽ  വെള്ളകല്ലൂ ഉള്ള കമ്മലും മൂക്കുത്തിയും ധരിച്ചിരുന്ന അമ്മൂമ്മ എന്റെ മരിച്ചുപോയ അമ്മൂമ്മയെ ഓർമ്മിപ്പിച്ചു..അവർ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു സ്‌നേഹപൂർവം എന്നോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

വൃത്തിയായി  ധരിച്ച വസ്ത്രങ്ങളും..അടുക്കളയും ..അവരുടെ വിശ്രമമുറികളും അവരുടെ സംസാരവും എന്റെ കുട്ടിക്കാലം ആഘോഷിച്ചു തീർത്ത കൂട്ടുകുടുംബത്തെ ഓർമ്മിപ്പിച്ചു. മുറ്റത്തു പഴയ wheel ചെയറുകൾ ഗ്രീസും ചേർത്തു repair ചെയ്യുന്നു.അടുക്കളയിൽ ഉച്ചഭക്ഷണം തയ്യാറാവുന്ന ഇടയിലും  അതിഥികളായ ഞങ്ങൾക്ക് ചായയും..ചെറു കടിയും അവർ തയ്യാറാക്കി തന്നു...ഒരു കുടുബത്തിൽ ചെന്നുകയറിയ ഫീൽ ആണ് എനിക്കുണ്ടായത്.തിരിച്ചുപോരുമ്പോൾ  ചികിത്സ ആവശ്യമുള്ള ആളുകൾ ഡോക്ടരെ കാണുവാൻ എത്തി തുടങ്ങിയിരുന്നു.

സമൂഹത്തിന് പ്രതീക്ഷ നൽകുന്ന ഒരു പ്രവർത്തനം  നൽകുന്ന ശ്രീകാരത്തിനും...അതിന്റെ നട്ടെല്ലായ പ്രകാശ് ജിക്കും  പ്രവർത്തനത്തിൽ അദ്ദേഹത്തെ സഹായിക്കുന്ന കമ്മറ്റി മെമ്പേഴ്‌സ് നും  കൂടുതൽ മുന്നോട്ടു  പോകാൻ ഉള്ള ആയുസ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്ആണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്..

 

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.