എന്തുകൊണ്ട് പ്രവീണ് തൊഗാഡിയ
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ആദ്യ പ്രതിനിധി സമ്മേളനത്തിന് മോദിജിയുടെ കട്ടഫാൻ ആയ ഞാൻ ചെല്ലുന്നത് ഹിന്ദു ഹെൽപ് ലൈനിൽ പ്രവർത്തിക്കുന്ന എന്റെ ഹസ്ബൻഡും ഒത്താണ്. മോഡിജിയുടെ വ്യക്തിപ്രഭാവം ഉള്ളിൽ നിറയെ ഉണ്ടെന്കിലും അദ്ദേഹത്തിന്റെ അടുത്തകാലത്ത് ഉള്ള ചില പ്രീണനനയങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.എല്ലാ മതങ്ങളും ഒന്നുപോലെ എന്നു പറയുമ്പോഴും പ്രവർത്തനത്തിൽ വ്യത്യാസം കണ്ടു. അതേപ്പറ്റി ചോദിച്ചവരെല്ലാം ഇൻബോക്സിൽ വന്ന് ഇനിയും അഞ്ചു വർഷം കാത്തിരിക്കൂ എന്നും ഇത്തരം ചോദ്യങ്ങൾ ഉറക്കെ ചോദിക്കരുത് എന്നും പറഞ്ഞു...ജിഹാദും. നിർബന്ധിത മതപരിവർത്തനവും ഒക്കെ ചോദിക്കുമ്പോൾ അവർ എന്നെ നിശബ്ദയായി ഇരിക്കാൻ പറഞ്ഞു.നേതാക്കളുടെ വാക്കിലും പ്രവർത്തിയിലും ഉള്ള വ്യത്യാസത്തെ ചോദ്യം ചെയ്തപ്പോൾ സ്വന്തം മക്കളോ ഭർത്താവോ ആണ് ഇങ്ങനെ ചെയ്തെങ്കിൽ നമ്മൾ പബ്ലിക് ആയി ചോദ്യം ചെയ്യുമോ എന്നു എന്നോട് ചോദിച്ചു..തെറ്റാണ് എന്നു തോന്നുന്നവയെ ഒളിച്ചു വയ്ക്കാനും അംഗീകരിക്കാനും കഴിയില്ലാത്തത് കൊണ്ട് എപ്പോഴും പരിഹാസ പാത്രവും മറ്റുള്ളവർക്ക് വിരോധിയും ആവുന്നത് എനിക്ക് വിഷമം ഉണ്ടാക്കി.മതപരിവർത്തന പീഡനത്തിന്റെ ജീവിക്കുന്ന ഇരകൾ ആയ സമുദായത്തിൽ പെട്ടത് കൊണ്ടാവാം ഭാവിയെ കുറിച്ചുള്ള ചിന്തകൾ ..ജീവിതം കൂടുതൽ കഠിനകരമാവും എന്ന് മുന്നറിയിപ്പുകൾ തന്നുകൊണ്ടേയിരുന്നു. പാലായനം ചെയ്യാൻ ഒരു രാഷ്ട്രം പോലും ഇല്ല അഭയം ഒരിടത്തും കിട്ടില്ല എന്ന അറിവ് ബുദ്ധിയെയും മനസ്സിനെയും നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പാലായനം അല്ല പൊരുതുകയാണ് വേണ്ടത് എന്ന് സ്വന്തം മനസ്സാക്ഷി ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ എങ്ങിനെ...എവിടെ നിന്ന് എന്ന ചോദ്യം ഉള്ളിൽ അവശേഷിച്ചു.
കേളരത്തിൽ എല്ലാ ജില്ലകളിൽ നിന്നും എത്തിയ ഏകദേശം 600 ഓളം പ്രതിനിധികൾ മാത്രം സമ്മേളിച്ച ആദ്യ സമ്മേളനം വൻ വിജയം തന്നെ ആയിരുന്നു. ആദിശങ്കരന്റെ ഭൂമിയിൽ വച്ചു നടന്ന ആ മീറ്റിംഗിൽ ആണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്.വേദിയിൽ രാജ പ്രൗഢിയിൽ...ലളിതമായ വസ്ത്രത്തിൽ...അദ്ദേഹത്തെ ആദരിക്കാനായി പൂമലയും തലപ്പാവും എത്തിക്കുക. വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യാനുള്ള സഹായം ചെയ്യുക എന്ന ഉത്തരവാദിത്വം ആണ് അറിയാതെ എന്നിൽ വന്നു ചേർന്നത് .സ്റ്റേജിൽ സഹപ്രവർത്തകരോടും എന്നോടും ചിര പരിചിതരോട് എന്നപോലെയാണ് അദ്ദേഹം പെരുമാറിയത്.അതുകൊണ്ട് ഒരു സാധാരണക്കാരൻ എന്നതിലും അപ്പുറം ഒന്നും എനിക്ക് തോന്നിയതുമില്ല.
പക്ഷെ അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് ഇദ്ദേഹത്തെ ഗർജ്ജിക്കുന്ന സിംഹം എന്നു വിളിക്കുന്നത് എന്ന്... എന്തുകൊണ്ടാണ് 35 വർഷം ഇദ്ദേഹം Vhp പ്രസിഡന്റ് ആയി ഇരുന്നത് എന്ന്... അദ്ദേഹത്തിന്റെ പ്രസംഗത്തിൽ എന്റെ ചിന്തകൾക്കും സംശയങ്ങൾക്കും മറുപടി ഉണ്ടായിരുന്നു ..എങ്ങിനെ പ്രവർത്തിക്കണം..എന്താണ് ലക്ഷ്യം വെക്കേണ്ടത് എന്നതിനെ പറ്റി വിശദീകരണം ഉണ്ടായിരുന്നു.. ഇനി പാലായനമാണോ ..പൊരുതുക യല്ലേ...പോരാടുകയല്ലേ. വേണ്ടത് ..എന്നിങ്ങനെ ഉള്ള എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ഉണ്ടായിരുന്നു.
രാവിലെ തുടങ്ങിയ പല സെഷൻ ഉള്ള മീറ്റിങ്ങുകളിൽ ആദ്യം മുതൽ അദ്ദേഹം കൂടെ ഉണ്ടായിരുന്നു.ഓരോരുത്തരുടെയും സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ വിശദീകരണം തന്നു.ഭാഷ ഇതിനിടയിൽ ഒരു വിഷയം ആയതെയില്ല. ഹിന്ദിയിലും ഇംഗ്ളീഷിലും അദ്ദേഹം സംവദിച്ചു. വൈകിട്ട് നടന്ന മീഡിയ സംഗമത്തിലും പങ്കെടുക്കാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു.അവരുടെ ചോദ്യങ്ങൾ ക്ക് എല്ലാം അദ്ദേഹം വ്യക്തമായ ഉത്തരങ്ങൾ നൽകി..രാവിലെ മുതൽ ഉള്ള ഓരോ പ്രവർത്തനതിലും ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ ഊർജം ആയിരുന്നു ..ഈ പ്രായത്തിലും ഒരു തളർച്ചയോ ക്ഷീണമോ കൂടാതെ ഒരിക്കൽ പോലും ക്ഷമ കൈവിടാതെ പുഞ്ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ രഹസ്യവും അദ്ദേഹം പറഞ്ഞു തന്നു. .അടിയുറച്ച ഈശ്വര വിശ്വാസവും,ജപവും പൂജയും പ്രാർത്ഥന യും..അതാണ് അദ്ദേഹത്തിന്റെ ശക്തി.
എന്തിന് ഏറെ തിരിച്ചു പോരുമ്പോൾ ലക്ഷ്യം കണ്ടെത്തിയ സന്തോഷം ഉള്ളിൽ നിറഞ്ഞു.എന്റെ ജീവിതം.. പ്രവർത്തനങ്ങൾ ..എല്ലാം ഞാൻ പ്ലാൻ ചെയ്തു..ചിട്ടപ്പെടുത്തി. മുന്നോട്ട് പോയെ പറ്റൂ .അതിനായി പൊരുത്ണം എന്ന ചിന്ത മനസ്ഡിൽ ഉറപ്പിച്ചു. ഇന്ന് മൂന്നു മാസം കഴിഞ്ഞതെ ഉള്ളൂ തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട് .അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒരു പ്രവചനം പോലെ നടക്കുന്നു..തിരിച്ചും മറിച്ചും പ്രസ്താവന കൾ ഇറക്കുന്ന നേതാക്കളെയും ഇതുവരെ കൊണ്ടു നടന്ന നിലപാടുകൾ മാറ്റി പെട്ടന്ന് മലക്കം മറിയുന്ന രാഷ്ട്രീയക്കാരെയും കണ്ടു.ഹിന്ദു ഒന്നാണെന്നും ഹിന്ദുക്കൾ ഒരുമിക്കണം എന്നും ഹിന്ദു മുന്നോട്ട് എന്നമുദ്രാവാക്യം ഉള്ളിൽ നിറയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു തന്നത് സത്യമായിരുന്നു എന്ന് ഇപ്പോൾ അനുഭവം കൊണ്ട് ബോധ്യമായി..
ഇതുപോലുള്ള പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്ന ..ഉറച്ച മനസ്സുള്ള ...ഒരു down to earth ആയ ഒരു ലീഡറേ പരിചയപ്പെടാനും ..സ്കൂളിനെ പറഞ്ഞപ്പോൾ അറിയും backward ഏരിയ യിൽ അല്ലെ നടത്തുന്നത് എന്നു ചോദിച്ചു അത്ഭുതപ്പെടുത്തിയതും എല്ലാം ഒരു ഭാഗ്യമായി കരുതുന്നു.ഇന്ന് ഡിസംബർ 12..അദ്ദേഹത്തിന്റെ ജന്മദിനമാണ്.ഇനിയുള്ള വർഷങ്ങളിൽ ഹിന്ദു സമൂഹത്തെ മുന്നോട്ട് നയിക്കാൻ ജഗധീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..അദ്ദേഹത്തിന്റെ സ്വപ്നമായ ഹിന്ദുക്കളുടെ മുന്നേറ്റം... അമ്മമാരെ കുട്ടികളെ യുവതികളെ ,കർഷകരെ എന്നിവരെ സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ടുവരിക എന്നിവ മുൻനിർത്തിയുള്ള സ്വപ്നങ്ങൾ സഫലമാക്കാൻ സാധിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
Comments
Post a Comment