ആത്മപങ്കാളി
ആത്മപങ്കാളി-സോള്‍മേറ്റ് ആ വാക്കിന് മലയാളിയുടെ ജീവിതത്തോളം തന്നെ വ്യാപ്തിയുണ്ട്. തന്റെ നല്ലപാതിയുടെ നഷ്ടം ഒരു ജീവിതകാലം മുഴുവന്‍ നീണ്ട വേദനയോടെ അനുഭവിച്ച് തീര്‍ക്കുന്ന ഒരുപാട് പേരെ നമുക്ക് അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരേ ജന്മത്തില്‍ ഒന്നിലധികം ആത്മപങ്കാളികളെ കണ്ടെത്തിയാല്‍ എന്ത് സംഭവിക്കും? നിരന്തരമായ വേദനയും ദുരിതവുമായിരിക്കും ഫലമെന്ന് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ എഴുതിവച്ചിട്ടുമുണ്ട്.
മനുഷ്യന്റെ ഭൂമുഖത്തെ ജീവിതം മുഴുവൻ തന്റെ ആത്മപങ്കാളിയെ തേടിയുള്ള അന്വേഷണം ആണ്.ആത്മപങ്കാളിയെ കണ്ടെത്താനായില്ലെങ്കിൽ അവർ നേടിയത് ഒക്കെയും അപൂർണ്ണമാകും. ഭൂമിയിലെ മനുഷ്യരാശിക്കുമുഴുവൻ തങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ എവിടെയെങ്കിലും വെച്ചു സന്ധിക്കാനായാൽ മാത്രമേ ദൈവവുമായി ഐക്യപ്പെടാൻ ആവുകയുള്ളൂ.
ആത്മാവ് ,മരണം,ജനനം ,പുനർജ്ജന്മം ,സംസ്കാരം, വിശ്വാസങ്ങൾ,മൂല്യങ്ങൾ, ഇത്തരം ചിന്തകളിൽ നിന്ന് ഊർന്നിറങ്ങി മനസ്സ് ഇപ്പൊ soulmate അഥവാ ആത്മപങ്കാളിയെ പറ്റിയുള്ള പഠനത്തിൽ ആണ്..കൈയ്യിൽ കിട്ടിയ പുസ്തകം അതിന് ചേരുന്നതും... പാവലോ കൊയ്‌ലോ യുടെ ബ്രിഡ...😂😂
കുറേക്കാലത്തിന് ശേഷം വായന വീണ്ടും ആരംഭിച്ച സന്തോഷത്തിൽ ആണ്..കുറച്ചു സമയം അതിനും വേണ്ടി കണ്ടെത്തേണ്ടിയിരിക്കുന്നു.എന്നാലും വായന തരുന്ന ലഹരി മറ്റൊന്നിനും നൽകാനാവില്ല എന്നൊരു തിരിച്ചറിവാണ് വീണ്ടും ഒരു തിരിച്ചുവരവിന്റെ കാരണം..എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു കൊണ്ട്..എന്നെ ഞാൻ ആക്കിയ എന്റെ പുസ്തകങ്ങളിലേക്ക് ഒരു മടക്കയാത്ര..വിശേഷങ്ങളുമായി വീണ്ടും കാണാം😍
Comments
Post a Comment