സമർപ്പണം

മഞ്ഞിന്റെ പുതപ്പ് വാരിപ്പൊതിഞ്ഞു കൊണ്ടാണ് ഇത്തവണ പുതുവത്സരം വിരുന്നെത്തിയത്.വൈകിട്ട് ആറുമണി ആകുമ്പോൾ തന്നെ നേർത്ത ഇരുട്ടിന്റെ ഒപ്പം തണുപ്പും അരിച്ചരിച്ചെത്തുകയായി. ഇടയ്ക്കിടെ വെയ്ക്കുന്ന ചൂട് ചായക്കും തണുപ്പിനെ പിടിച്ചു നിർത്താൻ വയ്യ തന്നെ.രാത്രിയിൽ ചൂടുള്ള ഭക്ഷണവും കഴിച്ചു തണുപ്പ് കടന്നു വരാത്ത മുറികൾക്ക് ഉള്ളിലെ പതുപതുത്ത ബെഡിൽ പുതപ്പിന്റെ ഉള്ളിൽ ചുരുണ്ടു കിടക്കുമ്പോഴും തണുപ്പ് അവന്റെ നേർത്ത കൂർത്ത വിരൽ നഖങ്ങൾ ശരീരത്തിൽ കുത്തി താഴ്ത്തുന്നു..പുതപ്പിലെ നൂലുകൾക്ക് ഇടയിലൂടെ അവൻ ഊർന്നിറങ്ങി പതുക്കെ പതുക്കെ നമ്മിലേക്ക് എത്തുന്നു.

സിമന്റ് തേച്ച നിലം പോലും പാദങ്ങളെ മരവിപ്പിക്കുന്നു. പുലര്കാലത്ത് വീശുന്ന തണുത്ത കാറ്റിൽ ശരീരം വിറയ്ക്കുന്നു.പൈപ്പിൽ കൂടി വരുന്ന വെള്ളം പോലും തണുത്തു കഴിഞ്ഞു. ഇല ത്തുമ്പിൽ നിന്ന്  പ്രകൃതിയുടെ കണ്ണീർത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു..മുറ്റത്തു  പൊഴിഞ്ഞു വീഴുന്ന  കരികിലകൾ അടിച്ചു കൂട്ടി തീയിട്ടാണ് പ്രഭാതങ്ങളെ വരവേൽക്കുന്നത്.

രാവിലെ കൈയ്യിൽ ഒരു കപ്പ് കാപ്പി എടുക്കുമ്പോഴും ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും എല്ലാം മലമുകളിൽ ആചാര സംരക്ഷണത്തിനായി മാസങ്ങളായി കാത്തിരിക്കുന്നവരെ ഓർക്കാതെ വയ്യ... ചിത്തിര ആട്ടത്തിന്‌ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയും പിന്നീട് 41 ദിവസവും വീണ്ടും ഇപ്പോൾ നടതുറന്നപ്പോഴും ആചാരസംരക്ഷണത്തിനായി മറ്റെല്ലാം മാറ്റി വച്ചു കാവൽ ഇരിക്കുന്നവരെ മറക്കാൻ വയ്യ...അവർ അവിടെ ഉണ്ടല്ലോ എന്ന വിശ്വാസമാണ് ഇവിടെ ഞങ്ങളെ ശാന്തരായി ഇരിക്കാൻ പ്രേരിപ്പിക്കുന്നത്..

മലമുകളിലെ കഠിനമായ തണുപ്പിൽ..മഞ്ഞ്‌ വീഴുന്ന വെറും തണുത്ത നിലത്തോ പോലീസിന്റെ അറസ്റ്റ് ഭയന്ന് വന്യമൃഗങ്ങൾ മരക്കൂട്ടത്തിലോ ഉറങ്ങി ഭഗവത് നേദ്യവും കഴിച്ചു വിശ്വാസ സംരക്ഷണത്തിന് കാത്തിരിക്കുന്നവരുടെ  പീഡകൾ എന്തെന്ന് മാസങ്ങളുടെ വ്യത്യാസത്തിൽ ഉള്ള അവരുടെ ചിത്രങ്ങൾ നമുക്ക് കാട്ടിത്തരുന്നുണ്ട്..

എന്തെല്ലാം സംഭവിച്ചാലും അന്തിമവിജയം വിശ്വാസികൾക്ക് ഉള്ളതാണ് എന്ന് എനിക്ക് ഉറപ്പുണ്ട്.കാരണം അവർ പോരാളികൾ ആണ്... അവർ ഒരിക്കലും തോറ്റു മടങ്ങില്ല. ആചാരസംരക്ഷണത്തിനു വൃതം എടുത്തവർ ആണ്... അവർ അയ്യന്റെ പടയാളികൾ....അവർക്ക് അയ്യന്റെ സംരക്ഷണം ഉണ്ട്. എന്നിരുന്നാലും ഇവിടെ കാത്തിരിക്കുന്ന നമുക്ക് അവർക്ക് വേണ്ടി ചെയ്യാൻ ഒരുപാട് ഉണ്ട്..പ്രാർത്ഥന കളിലൂടെ ജപങ്ങളിലൂടെ വിശ്വാസസംരക്ഷണത്തിനും...അവരുടെ പീഡനങ്ങളുടെ കാഠിന്യം കുറയ്ക്കാനും അയ്യപ്പസ്വാമിയോട് അപേക്ഷിക്കാം.

സ്വധർമ്മ പരിപാലനം എന്തെന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാം...നമ്മുടെ സംസ്കാരവും വിശ്വാസവും എന്തെന്ന്  ചുറ്റും നടക്കുന്ന പ്രവർത്തനങ്ങൾ കാണിച്ചു കൊടുത്തു മനസ്സിലാക്കിക്കാം..  അവ കണ്ടു മനസ്സിലാക്കാൻ അവർക്ക് അവസരം നൽകാം...

അനുഭവങ്ങൾ വലിയ പാഠങ്ങൾ ആണ്... അതും കണ്മുൻപിൽ കാണുന്നവ ഒരിക്കലും മറക്കുകയില്ല...നമ്മുടെ വിശ്വാസത്തിനും ആചാരങ്ങളുടെയും സംരക്ഷണത്തിന് വേണ്ടി നടക്കുന്ന ഈ പോരാട്ടം എന്നും അവരുടെ ഓർമ്മകളിൽ നിറയട്ടെ... നാളെ എങ്ങിനെ പ്രവർത്തിക്കണം എന്ന വലിയൊരു പാഠം അവ അവർക്ക് നൽകും .അങ്ങിനെ അവർ രാജ്യസ്നേഹികളും വിശ്വാസികളും ആയി വളരട്ടെ.

സ്വാമി ശരണം

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.