വായുസ്തുതി
*മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി
ബുദ്ധിർ ബലം യശോധൈര്യ
നിർഭയത്വമരോഗത
അജയ്യം വാക് പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത്*
ഹിന്ദുവിശ്വാസപ്രകാരം ഏഴ് ചിരഞ്ജിവികളില്‍ ഒരാളാണ് ഹനുമാന്‍. ജന്മത്താലും കര്‍മ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വ്യാകരണ ശാസ്ത്ര നിപുണന്‍, തികഞ്ഞ സംഗീതജ്ഞന്‍, അഷട ഐശ്വര്യ സിദ്ധന്‍, അപാരമായ കായികശക്തി. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി തുടങ്ങിയ ഗുണങ്ങളാണ് ഹനുമാനെ ആരാധ്യനാക്കുന്നത്.ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്.
പരമശിവൻ തന്നെയാണ് ശ്രീഹനുമാൻ ആയി അവതരിച്ചത് എന്ന് ശിവപുരാണവുംദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ അതുകൊണ്ടുതന്നെ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.
രാമായണ കഥകള്‍സംഭവിച്ചത് ത്രേതയുഗത്തിലാണ്.മഹാഭാരതം ദ്വാപരയുഗത്തിലും. കലിയുഗത്തിലും ഹനുമാന്‍ ഉണ്ടാകും. കാലാന്തരത്തിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. നിരവധി സന്യാസികളും , ആധ്യാത്മിക പണ്ഡിതരും ഹനുമാനെ കണ്ടതായി അവകാശപ്പെടുന്നുണ്ട്. ഏ.ഡി. 13 നൂറ്റാംണ്ടില്‍ മാധാവാചാര്യയ്ക്ക് ദര്‍ശനം നല്‍കിയതായി പറയുന്നു. 1600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദി രാമായണം എഴുതാന്‍ തുളസിദാസിന് പ്രചോദനമായത് ഹനുമാന്‍ ആയിരുന്നു. .
മാധ്യവചര്യരുടെ പിൻഗാമികൾ ആയ ഗൗഡ സരസ്വാത ബ്രാഹ്‌മണരും അദ്ദേഹത്തെപ്പോലെ ഹനുമാനെ ഭജിക്കുന്നു.ശനി ദേവനെ പോലും തോൽപ്പിച്ച അതിശക്തിമാനായ ഹനുമാനെ ഭജിക്കേണ്ടത് വായുസ്തുതി നിത്യവും ചൊല്ലി പ്രദക്ഷിണനമസ്കാരം ചെയ്താണ്.കഠിനമായ ബ്രഹ്മചര്യവും 41 ദിവസം നീളുന്ന വൃതവും ഈ സേവയുടെ ഭാഗമാണ്.
41 റിച് എന്നറിയപ്പെടുന്ന 41 ഭാഗങ്ങൾ ചേർന്നതാണ് വായുസ്തുതി. ഓരോ റിച് ചൊല്ലിക്കഴിയുമ്പോൾ പ്രദക്ഷിണനമസ്കാരം നിർബന്ധമാണ്.വായുസ്തുതി ക്ക് മദ്‌വാചര്യരുടെ ആമുഖം ഉണ്ട്.
കഴിഞ്ഞ രണ്ട് ആഴ്ചയായി വായുസ്തുതി പഠിക്കുകയാണ്.ആറ് റിച് മാത്രമേ ഇതുവരെ പഠിക്കാൻ ആയിട്ടുള്ളു.41 ഉം പൂർത്തിയാക്കി എന്നാൽ ആകുന്നത് പോലെ ഉപാസന ചെയ്യാനാണ് ആഗ്രഹം. നമ്മുടെ നാടും ഹിന്ദു സമൂഹവും വലിയ വലിയ വെല്ലുവിളികൾ നേടുന്ന അവസരത്തിൽ അതിന് എതിർത്തു പോരാടുന്നവർക്ക് അജയ്യമായ ശക്തികൾ ആവശ്യമുണ്ട്.ഹിന്ദു സംസ്കാരം എപ്പോൾ എല്ലാം ഇത്തരത്തിൽ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ അന്നെല്ലാം നമ്മൾ പ്രാർത്ഥനയിലൂടെ പൂർവാധികം ശക്തിയിൽ തിരിച്ചുവന്നിട്ടുണ്ട്.ഭഗവത് നാമജപങ്ങൾക്കും ഉപാസനകൾക്കും അനന്തമായ ശക്തിയാണ് ഉള്ളത്.
ഹിന്ദുധർമ്മത്തിൽ അധിഷ്ഠിതമായ സംസ്കാരത്തിൽ ആചാരങ്ങളെയും അനുഷ് താൽക്കാലികമായി മാത്രമേ തകർക്കാനാവൂ..ഏതൊരു കർമ്മതിനും വ്യക്തമായ ശുദ്ധി ക്രിയയും പ്രതികർമ്മങ്ങളും ഉണ്ട് ഹിന്ദു ധർമ്മത്തിൽ .ഈശ്വരൻ നമ്മൾ ഓരോരുത്തരുടെയും ഉള്ളിലാണ്..അതുകൊണ്ട് തന്നെ ഒരു അമ്പലം നശിപ്പിച്ചത് കൊണ്ടോ ആചാരങ്ങൾ നശിപ്പിച്ചത് കൊണ്ടോ അത് ഇല്ലാതാകുന്നില്ല..നൂറ്റാണ്ടുകൾ നീണ്ട ആക്രമണങ്ങളും അധിനിവേശങ്ങളും പീഡനങ്ങളും അതിജീവിച്ചു ഇന്നും നിലനിൽക്കുന്ന ഒരേ ഒരു വിശ്വാസം ഹിന്ദു ധർമ്മവിശ്വാസം മാത്രമാണ്.
ഓരോ ഹിന്ദുവിന്റെയും ഉള്ളിൽ നിന്ന് അത് ഇല്ലാതാകുന്നത് വരെ.... അവസാനത്തെ ഹിന്ദുവും പൊരുതി മരിക്കുന്നത് വരെയും അത് നിലനിന്നുകൊണ്ടിരിക്കും....ലോകം ഉള്ളിടത്തോളം കാലം.
Comments
Post a Comment