സത്യനാരായണ വൃതം.

ഹിന്ദു സംസ്കാരത്തിൽ ഉള്ള അത്ര ആചാരങ്ങളും വിശ്വാസങ്ങളും പ്രാർത്ഥനകളും വൃതങ്ങളും പൂജകളും   ആരാധനാക്രമങ്ങളും മറ്റ് ഒരു മതത്തിലും ഇല്ല തന്നെ.നിയതമായ രീതിയിൽ തന്നെ അവ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്.അവ ശരിയായ രീതിയിൽ പുതിയ തലമുറകൾക്ക് പകർന്നു നൽകേണ്ടത് ...സ്വന്തം വിശ്വാസങ്ങളെക്കുറിച്ചുള്ള അവബോധം അവരിൽ ഉണ്ടാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണ്.

നഷ്ടപ്പെട്ട വിശ്വാസങ്ങൾ ആചാരങ്ങൾ തിരികെ കൊണ്ടുവരികയും.അതിൽ മുറുകെ പിടിക്കുകയും ചെയ്യുന്നത് ഹിന്ദു സംസ്കാരം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ഗൗഡ സരസ്വാതരുടെ വീടുകളിൽ പൂജാമുറിയിൽ എപ്പോഴും സൂക്ഷിക്കുന്ന ഒരു ചിത്രമാണ് സത്യനാരായണ പൂജ ചെയ്യുന്ന ഒരു കുടുംബത്തിന്റെത്.വിവാഹം ഗൃഹപ്രവേശം.. തുടങ്ങിയ വിശേഷ സന്ദർഭങ്ങളിൽ  അവയോടു അനുബന്ധിച്ചും  അല്ലാതെയും ഈ പൂജ എല്ലാ വീടുകളിലും ചെയ്യാറുണ്ട്. പൂക്കളും വ്യത്യസ്ത തരത്തിൽ ഉള്ള ഫലങ്ങളും..സപ്പാ നിവേദ്യം എന്നറിയപ്പെടുന്ന ഗോതമ്പ് നറുക്ക്  പാലിൽ വേവിച്ചു നെയ്യും പഞ്ചസാരയും  അണ്ടിപ്പരിപ്പ് ,ഏലയ്ക്ക, ഉണക്കമുന്തിരി എന്നിവച്ചേർത്തു വരട്ടി എടുക്കൂന്ന പായസവും  ആണ് പ്രധാന നിവേദ്യങ്ങൾ.


സത്യനാരായണ പൂജയ്ക്ക് മറ്റു പൂജകളിൽ  നിന്നുള്ള എറ്റവും വലിയ വ്യത്യാസം എന്താണെന്ന് വച്ചാൽ പൂജയ്ക്ക് ശേഷം പൂജ ചെയ്യുന്ന ഭട്ട് മാം എന്നു വിളിക്കുന്ന പൂജാരി തന്നെ ഈ പൂജയുടെ  പ്രത്യേകതകളും അത് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും സംസ്‌കൃതത്തിൽ ഉള്ള  ശ്ലോകങ്ങൾ ചൊല്ലി വിശദീകരിച്ചു തരികയാണ് എന്നുള്ളതാണ്.അതിൽ പങ്കെടുക്കുന്നതും നിവേദ്യം കഴിക്കുന്നതും  വളരെ മൂല്യത്തോടെയാണ് കാണുന്നത്.പൂജ്‌യ്‌ക്ക്‌ ശേഷം നുറുക്കിയ ഫലങ്ങളും സപ്പാ നിവേദ്യവും ഒരു ഇലപ്പൊതിയിൽ മടക്കി എടുത്താവും ഓരോരുത്തരുടെയും മടക്കം.പങ്കെടുത്തവർക്ക് മാത്രം അല്ല നേദ്യം കഴിക്കുന്നവർക്കും ഈ  പൂജയുടെ ഫലം ലഭിക്കും എന്നാണ് വിശ്വാസം.

ദക്ഷിണതാന്ത്രികവിധികളില്‍ അത്യപൂര്‍വ്വമായ ചടങ്ങാണ്  മഹാസത്യനാ രായണബലി എന്നറിയപ്പെടുന്നത് ...വിഷ്ണു ഭഗവാന്റെ വിരാട് പുരുഷഭാവമാണ് സത്യനാരായണസ്വാമി...സദാശിവമൃത്യുഞ്ജയഭാവവും ആദിനാരായണമൂര്‍ത്തീഭാവവും മഹാമായ ചൈതന്യവും ലയിച്ചു ചേര്‍ന്ന മൂര്‍ത്തീഭാവമാണ് സത്യനാരായണസ്വാമിയെന്നു അറിയപ്പെടുന്നത്...


ശൈവ - വൈഷ്ണവ - ശാക്തേയഭാവങ്ങള്‍ ലയിച്ചു ചേര്‍ന്നതാണ് ഈ ദര്‍ശനം....അതിനാല്‍ ഉപാസകര്‍ക്ക് സര്‍വ്വാഭീഷ്ട പ്രദായകമാണ് .....


സര്‍വ്വവിധ പ്രയാസങ്ങളും നീക്കം ചെയ്തു സകല ശോകങ്ങളും അകറ്റി ആനന്ദം പ്രദാനം ചെയ്യുന്നതാണ് സത്യനാരായണ സ്വാമിയുടെ ഉപാസന എന്നത് ആഗമതന്ത്രങ്ങളില്‍ പ്രസിദ്ധമാകുന്നു....ഏതുകാലത്തും ഏതെല്ലാം സാഹചര്യത്തിലും എവിടെയും ആര്‍ക്കും അനുഷ്ടിക്കാവുന്നതും അതി വിശിഷ്ടവുമായ പ്രാധാന പൂജാചടങ്ങാണ് സത്യനാരായണബലി....

"സത്യനാരായണ പൂജനടത്തിയാല്നത്യ ലക്ഷ്മി സാന്നിധ്യം ഫലം"എന്നാണ് നാരായണ തന്ത്രം പറയുന്നത്...സത്യപ്രധാനമായ ഈ അനുഷ്ടാനച്ചടങ്ങ്‌ ആര് നടത്തുന്നുവോ അവരോടു കൂടെ നിത്യവും ലക്ഷ്മീസാന്നിധ്യം ഉപയുക്തമാകുന്നു...അതായത് സകലവിധ ഐശ്വര്യങ്ങളും അവര്‍ക്ക് എന്നും ലഭ്യമാകുന്നു എന്ന് ചുരുക്കം,..

സത്യനാരായണ പൂജയ്ക്ക് വൃതം ഉണ്ട്..ഒരു ദിവസത്തെ ഒരിക്കൽ എടുത്താണ് പൂജ ചെയ്യുക.സന്ധ്യാസമയം ആണ് പൂജ്‌യ്‌ക്ക്‌ വിശേഷം.കുടുംബം ഒന്നടങ്കം ആണ് പൂജയ്ക്ക് ഇരിക്കുക.

കുട്ടിക്കാലത്തു ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം സത്യനാരായണ പൂജയും. പിന്നെ വല്ലേഗ് എന്നു വിളിക്കുന്ന ക്ഷേത്രത്തിലെ വിശേഷാൽ പൂജയും ആണ്. രണ്ടിനും ചക്ക മാങ്ങ മാതള നാരങ്ങ ..പിന്നെ അല്ലി നാരങ്ങാ എന്നു വിളിക്കുന്ന വ്യത്യസ്തമായ ഫലങ്ങളും രുചികരമായ നിവേദ്യങ്ങളുമാണ് ഞങ്ങൾക്ക് ഈ വൃതത്തെ സന്തോഷമാക്കുന്നത്.

 നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നും ഗൗഡ സരസ്വാതർ വ്യത്യസ്ത ങ്ങളായ ആചാരങ്ങളെയും പൂജാകർമ്മങ്ങളെയും മുറുകെപിടിക്കുന്നത് സ്വധർമ്മ പരിപാലനത്തിന് ഏറ്റവും ഉത്തമമായ മാർഗ്ഗം അതു തന്നെയാണ് എന്ന വിശ്വാസം മൂലമാണ്.അവ അവർ നേടിയത് നൂറ്റാണ്ടുകൾ നീണ്ട ക്രിസ്ത്യൻ അധിനിവേശ പീഡനങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ അവ പ്രാപ്തരാക്കി എന്ന അനുഭവ പാഠം ഉൾക്കൊണ്ട് തന്നെയാണ്.


നമുക്കും നമ്മുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിക്കാം.അങ്ങിനെ അത്യന്തം കഠിന കാര്യമായ ഈ കാലഘട്ടത്തെ ത്രണനം ചെയ്യാം.


Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ