മതം മാറ്റം... ഒരു പുനരാവർത്തനം
.നൂറ്റാണ്ടുകൾ മുൻപ് ഗോവൻ ഇൻക്യുസിഷൻ നടക്കുന്ന കാലഘട്ടത്തിൽ അന്നത്തെ ക്രിസ്ത്യാനികൾക്ക് ഹിന്ദുമതത്തെ പറ്റിയോ അതിന്റെ ആചാര സമ്പ്രദായങ്ങളെ പറ്റിയോ അറിവ് ഒട്ടും തന്നെ ഇല്ലായിരുന്നു. എന്നാൽ വേദവും ശാസ്ത്രവും വിദ്യയും ഗണിതവും ഏറ്റവും നന്നായി അറിയുകയും അത് പഠിക്കുകയും അടുത്ത തലമുറകൾക്ക് പകർന്നു നൽകുകയും ചെയ്തിരുന്ന അതി വിശിഷ്ടമായ ഹിന്ദു സമൂഹം ആയിരുന്നു അവിടെ ജീവിച്ചിരുന്നത്. അവർ വേദങ്ങളും ഉപനിഷത്തുകളും പഠിക്കുക മാത്രം അല്ല അതിന്റെ ആശയങ്ങളും ആചാരങ്ങളും പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു.
ഗുരുമുഖത്തു നിന്നുള്ള ആവർത്തിച്ചു കേട്ട് ഉച്ചരിച്ചു പഠിക്കുന്ന വിദ്യാഭ്യാസ രീതി പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ തന്നെ സൂക്ഷിക്കാൻ ഉള്ള കഴിവുകൾ ഉണർത്തിയിരുന്നു...ഓർമ്മ ശക്തിയും ബുദ്ധിശക്തിയും ഉണർത്താനും ശരീരത്തിന്റെയും മനസ്സിന്റെയും സ്വസ്ഥത നിലനിർത്താനും ഏകാഗ്രത ഉണ്ടാക്കാനും ഉതകുന്ന പഠനരീതികൾ അന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏതുരീതിയിൽ ഉള്ള വിശ്വാസത്തിൽ ഉണ്ടാവുന്ന ആക്രമണങ്ങളെ അവർക്ക് പ്രതിരോധിക്കാൻ സാധിച്ചു.ശാരീരികമായ എതിർപ്പ്കൾക്ക് അപ്പുറം ബുദ്ധികൊണ്ടുള്ള പ്രതിരോധമാണ് ...ആക്രമണങ്ങളെ ചെര്‍ക്കുക എന്ന രീതിയാണ് അവർ പ്രാവർത്തികമാക്കിയത്.അത് അവരെ ആത്യന്തികമായി വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
ഹിന്ദുമതത്തിന്റെ വിശ്വാസത്തിലും ആചാരത്തിലും ഉണ്ടാകുന്ന എല്ലാ ആക്രമണങ്ങളെയും നൂറ്റാണ്ടുകളോളം പ്രതിരോധിക്കാൻ അവർക്ക് സാധിച്ചത് അവരുടെ വിജ്ഞാനം ഒന്നുകൊണ്ടു മാത്രം
തന്നെ.. അതുകൊണ്ട് തന്നെയാണ് 500 ഓളം വർഷങ്ങൾ നീണ്ട പോർച്ചുഗീസ് ഭരണകാലത്ത് അധികാരവും നിയമവും കൈയ്യിൽ എടുത്തു നടപ്പിലാക്കിയ മതപരിവർത്തനം പൂർണമായും പരാജയപ്പെടുകയാണ് ഉണ്ടായത്.
ആയിരം വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് അവർ പരിവർത്തനം നടത്താൻ എത്തിയിരിക്കുന്നത് ഹിന്ദു മതത്തിന്റെ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ജീവിത രീതികളും ജാതി സമ്പ്രദായങ്ങളും പഠിച്ചു തന്നെയാണ്..അധികാരത്തെ കൂട്ടുപിടിച്ച് നിയമങ്ങളെ കൈയിൽ ഒതുക്കി നമ്മുടെ വിജ്ഞാനങ്ങൾ കൈപ്പിടിയിൽ ആക്കി വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് അവർ എത്തിയിരിക്കുന്നത്...
ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആഗോള ക്രൈസ്തവ മതംമാറ്റ ആക്രമണത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യയാണ് എന്നതാണ് അതില്‍ ഒന്നാമത്തേത്. യാതൊരു നിയന്ത്രണവുമില്ലാതെ ഇത്രയധികം മിഷണറിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കുന്ന മറ്റൊരു അക്രൈസ്തവ സമൂഹവും ഇന്ന് ലോകത്തില്ല. രണ്ടാമതായി ഇവാഞ്ചെലിസ്റ്റുകളുടെ തന്ത്രപ്രധാനമായ ഒരു സാംസ്കാരിക ലക്ഷ്യവുമാണ് ഭാരതം. ഭാരതത്തില്‍ ശതകോടിക്കണക്കിന് ഡോളറുകള്‍ ഇറക്കിക്കൊണ്ട് നടത്തുന്ന ഈ പരിപാടി, ജോഷ്വാ പ്രോജക്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ആഗോള ക്രൈസ്തവവല്‍ക്കരണ പദ്ധതിയുടെ 10/40 എന്നറിയപ്പെടുന്ന തന്ത്രപ്രധാന ഭാഗമാണ്. ഇതെല്ലാം വെറുതെ ആളുകള്‍ പ്രചരിപ്പിക്കുന്ന ഒരു “ഗൂഡാലോചനാ തിയറി” മാത്രമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങള്‍ ആദ്യം ജോഷ്വാ പ്രോജക്ടിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കണം.
ഹിന്ദുമതത്തിലെ എല്ലാ ജാതി വിഭാഗങ്ങളെ പറ്റിയും അവരുടെ ജനസംഘ്യ... വിദ്യാഭ്യാസം... ആചാര രീതികൾ മുതൽ എല്ലാം അതിൽ വ്യക്തമായ പഠനം നടത്തിയിരിക്കുന്നു.ഒപ്പം തന്നെ ഹിന്ദു മതത്തിലെ വേദങ്ങൾ, ഉപനിഷത്തുകൾ. പുരാണങ്ങൾ, എന്നിവ അവർ വ്യക്തമായി മനസ്സിലാക്കുകയും അതിന്റെ ശക്തി മനസ്സിലാക്കി അവ നമ്മളിൽ നിന്നു തന്നെ പഠിച്ചെടുക്കുകയും അത് അവരുടെ തലമുറയ്ക്ക് പകർന്നു നല്കുകുകയും അങ്ങനെ ആ സമൂഹത്തെ ഒന്നടങ്കം മുൻനിരയിൽ എത്താൻ പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
എന്നാൽ നമ്മളോ സ്വന്തം മൂല്യവും സത്വവും മനസ്സിലാക്കാതെ.. അറിവിന്റെ വിജ്ഞാനത്തിന്റെ ഖനികൾ ആയ വേദങ്ങളും ഉപനിഷത്തുകളും ഉപേക്ഷിച്ചു അവരുടെ ആംഗലേയ വിദ്യാഭ്യാസ രീതിയിൽ സ്വന്തം സംസ്കാരത്തെ തന്നെയും മറന്ന് ജീവിക്കുന്നു..നമ്മുടെ സൂര്യനാമസ്കാരവും പ്രണയാമവും എല്ലാം അവരുടെ ഭാഷകളിൽ മൊഴിമാറ്റപ്പെട്ടു പഠ നങ്ങൾ നടത്തി നമ്മുടെ മുൻപിൽ തന്നെ തിരിച്ചെത്തുന്നു...നമ്മളോ അവർ പോലും ഉപേക്ഷിച്ച വിദ്യാഭ്യാസ രീതികൾ..ജീവിത രീതികൾ കൈക്കൊണ്ട് സ്വയവും സ്വന്തം സമൂഹത്തെയും നാശത്തിലേക്ക് തള്ളിയിടുന്നു.
ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും പൂർവാധികം ശക്തിയിൽ മടക്കിക്കൊണ്ടുവരികയും ആചാരങ്ങളോട് ഉള്ള ആക്രമണത്തെ ചെറുക്കുകയും ചെയ്തില്ല എങ്കിൽ ഹിന്ദു സമൂഹം ക്രിസ്ത്യൻ ആധിപത്യത്തിന് കീഴിൽ ആകുന്ന കാലം അതിവിദൂരമാവില്.ജാഗ്രത.
Comments
Post a Comment