എന്റെ രാഷ്ട്രീയ ചിന്തകൾ.

എന്റെ പൂർണ്ണമായ നാമം  ഇന്ദിര പ്രിയദർശിനി എന്നായിരുന്നു.. അടിയന്തിരവസ്ഥകാലത്ത് ജനിച്ച പരമ്പരാഗത കോണ്ഗ്രട്‌സ് കുടുംബത്തിൽ ജനിച്ച പെണ്കുട്ടിക്ക്  അതിലും യോജിച്ച പേര് വേറെ ഒന്നും ഇല്ലായിരുന്നു. പക്ഷെ സ്കൂളിൽ ചേർക്കുമ്പോഴേയ്ക്കും പേരിൽ അക്ഷരങ്ങൾ ചുരുങ്ങി പ്രിയ എന്നു മാത്രമായി  തീർന്നത് ഇന്ദിരയോട് തോന്നിയ അപ്രിയം തന്നെയായിരുന്നു.ഉരുക്കു വനിത എന്നറിയപ്പെട്ട അവരുടെ ആരാധ്യമായ താൻപോരിമ ഓരോ പുരുഷനും ആരാധിച്ചു എങ്കിലും അവരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം ജനങ്ങളെ അവരിൽ നിന്ന് അകറ്റുവാനും  പിന്നീട് അവരുടെ ആകാലമരണത്തിനും ഇടയാക്കി.
എന്നു തന്നെ  ആയാലും എന്റെ കുടുംബം കോണ്ഗ്രട്‌സ് കുടുംബം തന്നെയായി നിലനിന്നു.

പക്ഷെ എന്റെ ആദ്യവോട്ട്  18 വയസ്സിൽ ഞാൻ നൽകിയത് സിപിഎം ന് ആയിരുന്നു.ഉള്ളിൽ ഒരൽപ്പം വിപ്ളവം ഉള്ളത് കൊണ്ട് മാത്രം അല്ല എന്ന് സ്ഥാനാർഥി ആയത് എന്റെ പ്രിയ ചങ്ങാതിയുടെ അമ്മ ആയിരുന്നു എന്നതായിരുന്നു കാരണം.പിന്നീട് ഇങ്ങോട്ട് മാറി മാറി വന്ന ഓരോ ഇലക്ഷനും പ്രത്യേക വികാരങ്ങൾ ഒന്നും ഇല്ലാതെ ജയിക്കുന്ന പാർട്ടിക്ക് വോട്ട് അല്ലെങ്കിൽ കൂട്ടത്തിൽ നല്ല സ്ഥാനാർഥി ആര് എന്നു നോക്കി ഇടത്തും വലത്തും മാറി മാറി വോട്ട് പാഴാക്കരുത് എന്ന നിർദ്ദേശം  അർത്ഥം പോലും അറിയാതെ പാലിച്ചു പോന്നു.

പലപ്പോഴും വോട്ടു ചെയ്യാൻ പോകുമ്പോൾ കാറിൽ വച്ചുള്ള ചർച്ചയിൽ ഉണ്ടാവുന്ന നിർദ്ദേശങ്ങൾ പാലിച്ചു പോവുകയാണ് പതിവ്.ഒരിക്കൽ പോലും ബിജെപി എന്ന വാക്കോ അങ്ങിനെ ഒരാൾ സ്ഥാനാർഥി ആയി ഉണ്ടോ എന്നുപോലും ചർച്ചയിൽ വന്നിട്ടില്ല. ബാബരി മസ്ജിദ് പൊളിച്ചതും രാമക്ഷേത്രനിർമ്മാണവും അധികം ചലനം ഒന്നും ഉണ്ടാക്കാതെ മറഞ്ഞു പോയി.

മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആണ് ജീവിതത്തിൽ ഒരു പ്രതീക്ഷ ഉണ്ടാവുന്നത്.അദ്ദേഹത്തിന്റെ ജീവിതവും രാജ്യതന്ത്രജ്ഞതയും നയതന്ത്രവും  ഹിന്ദു വിശ്വാസവും ഉള്ളിൽ ആകെ  ഒരു ഉണർവ് നൽകി.നരേന്ദ്രമോദി   പ്രൈംമിനിസ്റെർ എന്ന ഗ്രൂപ്പിൽ അദ്ദേഹത്തെ കുറിച്ചുള്ള പോസ്റ്റുകൾ  share ചെയ്താണ് ഫ്ബിയിൽ ഞാൻ സജീവമാകുന്നത്.അദ്ദേഹം ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന ഒരു തോന്നൽ നൂറ്റാണ്ടുകൾ നീണ്ട മതപീഡനങ്ങൾ സഹിച്ച പാരമ്പര്യമുള്ള അഭയാർഥികൾ ആയ ഒരു സമൂഹത്തിന്റെ കണ്ണിയായ എന്റെ ഉള്ളിലും ഒരു പുതിയ ഉണർവ് ഉണ്ടാക്കി.

അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ആയ രാമക്ഷേത്രവും യൂണിഫോം സിവിൽ കൊഡും ഗോ രക്ഷ പ്രതിജ്ഞയും ഗംഗ   സംരക്ഷണവും ഉള്ളിൽ ഉറങ്ങിക്കിടന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും തൊട്ടുണർത്തി..വീണ്ടും ഒരു പുതിയ ഉണർവ് ഹിന്ദു സംസ്കാരത്തിന് ഉണ്ടാവും എന്നൊരു തോന്നൽ ഉളവാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് കഴിഞ്ഞിരുന്നു.
നോട്ട് നിരോധനവും വിപ്ലവകരമായ ചില നടപടികളും അത്തരം തോന്നലുകൾ സത്യമാണെന്ന് ഉള്ളിൽ തോന്നിച്ചിരുന്നു.

പക്ഷെ അടുത്ത കാലത്ത് അദ്ദേഹത്തിന്റെ നിലപാടുകൾ പ്രത്യേകിച്ചു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിരന്തരമായി ഉണ്ടാവുന്ന വിഷയങ്ങളിൽ അദ്ദേഹം കാട്ടുന്ന നിസ്സംഗതയും നിശബ്ദതയും വല്ലാതെ ഭയപ്പെടുത്തി തുടങ്ങി.ഇന്നല്ലെങ്കിൽ നാളെ നടപടികൾ ഉണ്ടാവാതിരിക്കില്ല എന്ന പ്രതീക്ഷയിൽ  ഇതുവരെ മുന്നോട്ട് പോയി.ഇപ്പോൾ മനസ്‌ഡിലാവുന്നു. ..ഹിന്ദുക്കളായ നമുക്ക് തന്ന വാഗ്ദാനങ്ങൾ  പലതും വെറും വാക്കുകൾ മാത്രം... പുറ്റിങ്ൾ വെടിക്കെട്ട് അപകടവും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ ഓടിയെത്തിയ പ്രധാനമന്ത്രി... നാട്ടിലെ മുഴുവൻ സ്ത്രീകളും രക്ഷക്കായി റോഡിൽ ഇറങ്ങി കണ്ണീരോടെ  ഈശ്വര നീയെ ഉള്ളൂ തുണ എന്ന്  നാമം ജപിച്ചപ്പോൾ ...അവരോടൊപ്പം ചേർന്ന് പ്രതിഷേധിച്ച ചെറുപ്പക്കാരെ മുഴുവൻ തല്ലി ചതച്ചു ജയിലിൽ അടച്ചപ്പോഴും. ..കണ്ണടച്ചിരുന്നു.അഭയം ചോദിച്ചവരോട്...ആചാരസംരക്ഷണത്തിനു നിൽക്കുന്നവരോട് സമരം ചെയ്യുവാൻ ആവശ്യപ്പെട്ടു.

നിർബന്ധിത മതപരിവർത്തനവും ലൗ ജിഹാദ് പോലുള്ള സംഭവങ്ങളും,മത തീവ്രാദ പ്രവർത്തനങ്ങളോടുള്ള  മൃദു സമീപനവും കുട്ടികളോടും സ്ത്രീകളോടും ഉള്ള നിരന്തര പീഡനങ്ങളും ഒരു മതത്തിനോട് മാത്രം ഉണ്ടാവുന്ന അസഹിഷ്ണുതയിൽ അജ്ഞത കാണിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നു എന്ന തോന്നൽ വളർത്തുന്ന പ്രവർത്തനങ്ങളും ഉണ്ടാകുകയും ചെയ്തപ്പോൾ..

ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന  അവരെ മുന്നോട്ട് നയിക്കുന്ന...അവരുടെ ആചാരങ്ങളെ സംരക്ഷിക്കുന്ന .. അവരുടെ വിശ്വാസങ്ങളേയും സംസ്കാരത്തെയും മാനിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കേണ്ടി വന്നു.അങ്ങിനെ ഒരു പാർട്ടി ഉണ്ടായാൽ എന്റെ അറിവും പ്രവർത്തനവും അതിനായി വിനിയോഗിക്കും എന്നു  ചിന്തിക്കേണ്ടതായി വന്നു.

സ്വന്തം മതത്തിനും ആചാരത്തിനും  എതിരായി പ്രവർത്തങ്ങൾ നടക്കുമ്പോൾ അത് എന്തു വിലകൊടുത്തും പ്രതിരോധിക്കുക..അതിന് ആരു ഒപ്പം നിൽക്കുന്നുവോ അവർക്കൊപ്പം പ്രവർത്തിക്കുക അതാണ് എന്റെ തീരുമാനം. അതു തന്നെയായിരിക്കും ഓരോ ഹിന്ദുവിന്റെയും തീരുമാനം എന്നു ഞാൻ വിശ്വസിക്കുന്നു.മതത്തിന് മുകളിൽ രാഷ്ട്രീയം വളരാൻ അനുവദിച്ചതാണ് ഓരോ ഹിന്ദുവിന്റെയും ശാപം.അത് തിരിച്ചറിയാൻ ഓരോ ഹിന്ദുവിനും ആകട്ടെ .

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.