വേനൽ അവധിക്കാലം കളികളുടെ കാലമാണ്...ദിവസവും ഉള്ള സ്കൂളിൽ പോക്ക് എന്ന ചിട്ടയിൽ നിന്നുള്ള മോചനം..പഠനത്തിൽ നിന്നുള്ള മുക്തി..ആഘോഷങ്ങൾ..വേല..വിഷു..ബന്ധുസമാഗമങ്ങൾ..കൈനിറയെ കിട്ടുന്ന കൈനീട്ടത്തെ കുറിച്ചുള്ള പ്രതീക്ഷകൾ....അവധികളിൽ ദൂരെ നിന്ന് വരുന്ന ബന്ധുക്കളെ കാത്തിരിക്കുന്ന ആനന്ദം...അവരുടെ കൂടെയുള്ള സമപ്രായക്കാരുമായുള്ള കളികൾ,പുതുതായി കിട്ടുന്ന കൂട്ടുകാർ. കുളി,ഭക്ഷണം... ഉറക്കം...പിന്നെ സിനിമ..കറക്കം.. അവയിലൂടെ കിട്ടുന്ന സൗഹൃദങ്ങൾ..കൊച്ചു കൊച്ചു പിക്നിക്ക്ക്ക്ൾ എല്ലാം നിറഞ്ഞ രണ്ടു മാസക്കാലം...

ഓരോ വർഷവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേനൽ അവധികൾ തുടങ്ങുന്നത് കാവിൽ തുടങ്ങുന്ന വേലയോട് കൂടിയാണ്.ആനയും വെടിക്കെട്ടും എഴുന്നള്ളത്തും  പന്തലും ഈത്തപ്പഴവും ആലുവയും നിറമുള്ള വള കൾ നിരത്തിയ   ചിന്തിക്കടകളും .പൊരിയും ശർക്കര മിട്ടായിയും നാവിൽ അലിയുന്ന റോസും വെള്ളയും നിറമുള്ള പഞ്ചാര മിട്ടായിയും വിൽപ്പനയ്ക്ക് നിരത്തിയ കൊച്ചു കൊച്ചി തട്ടുകൾ.. അവയിൽ കൊളുത്തി വെച്ച തകരപ്പാട്ടയിൽ മുനിഞ്ഞു കത്തിയ വെട്ടത്തിൽ കാണുന്ന പുതിയ ലോകം.അതെന്നും മോഹിപ്പിക്കുന്നതും ആനന്ദിപ്പിക്കുന്നതും ആയിരുന്നു.

അതിനുശേഷം വരുന്ന വിഷുവിൽ... കണ്ണനെ കണികണ്ടുള്ള പുലരിയിൽ തെളിയുന്ന കമ്പിത്തിരിയുടെ വെളിച്ചം കണ്ണിൽ നിറച്ചു  കളികളിൽ മുഴുകുന്ന ദിനരാത്രങ്ങൾ. ഇരുട്ടിൽ നിരനിരയായി കിടുന്നുറങ്ങുമ്പോൾ ഭയപ്പെടുത്താൻ പറയുന്ന കഥകളിൽ ...സ്വപങ്ങളിൽ കുരുങ്ങുന്ന ബാല്യം..

ഉറക്കം കണ്ണുകളെ മൂടുന്നത് വരെ നീളുന്ന അടുത്ത ദിവസത്തെ കളികളുടെ ആസൂത്രണങ്ങൾ..കണ്ട കാഴ്ച്ചയുടെ വിവരണങ്ങൾ ..പങ്കുവെച്ച പഴുത്ത മാങ്ങയുടെ മധുരം..ഒക്കെ മറന്നുവച്ചു...കാലം കടന്നുപോയി. അന്നത്തെ കുഞ്ഞുങ്ങൾ ഇന്നത്തെ അച്ചന്മാരും അമ്മമാരും  ആയി.

കളികളും ചിരികളും തലമുറകളിലേക്ക് കൈമാറാൻ അവർ ഒത്തുകൂടി തുടങ്ങി..അവരിലൂടെ അവരുടെ ബാല്യം തിരിച്ചു നേടാൻ ശ്രമിച്ചു കൊണ്ട്.

ഈ വേനൽ അവധിക്കാലത്തെ ഒരു കൊച്ചു കൂടലിന്റെ ഓർമ്മയ്ക്കായി ചില ക്യാൻഡിഡ് ചിത്രങ്ങൾ ഓർമ്മയിൽ നിറച്ചുകൊണ്ട്‌ ...ഒരു മടക്കയാത്ര.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.