ഗുരുബ്രഹ്മ ഗുരുർ വിഷ്ണു ഗുരുദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ

ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്.

ഗുരു..ഗുരു..അഥവാ വഴികാട്ടി..ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു ഗുരുവുണ്ട്.... അജ്ഞാനത്തിന്റെ ഇരുട്ടിൽ നിന്ന്  ജ്ഞാനത്തിലേക്കു വഴികാണിക്കുന്ന ആൾ... കൈപിടിച്ച് നമ്മെ പ്രകാശം കാണിച്ചു തരുന്ന ആൾ...

കുറച്ചുനാളായി എന്നെ അലട്ടുന്ന ചോദ്യമാണ്...ആരാണ് എന്റെ ഗുരു??എങ്ങിനെ ആണ് ഞാൻ എന്റെ ഗുരുവിനെ തിരിച്ചറിയുക...

തലമുറകൾ ആയി ഗുരുപരമ്പരകൾ ഉള്ള സമുദായത്തിലാണ് ജനനം എങ്കിലും സാംമ്പ്രദായികമായി തലമുറകളിലൂടെ വരുന്ന ഗുരുവിനെ ഇതുവരെ അംഗീകരിക്കുവാൻ ആയിട്ടില്ല.വ്യാസഗുരുവിനെ മനസാ സങ്കല്പിച്ചാണ് ഇതുവരെ മുന്നോട്ട് പോയത്.

എങ്കിലും ഗുരുവിനെ പറ്റി എല്ലാവരും എഴുതുമ്പോൾ അദ്ദേഹത്തിന്റെ ദർശനം സ്പർശനം..വാക്കുകൾ എന്നിവയെ പറ്റിയെല്ലാം എഴുതുമ്പോൾ  ഞാൻ എപ്പോഴും ആലോചിക്കാറുണ്ട് എന്റെ ഗുരു ആരായിരിക്കും എന്ന്.

ഗുരു എന്ന് സങ്കല്പിച്ചു സമീപിച്ചവർ എല്ലാം സാധാരണ മനുഷ്യർ തന്നെയായിരുന്നു..കാമാ ക്രോധ മോഹങ്ങളെ വെല്ലാൻ കഴിവില്ലാത്തവർ...മായയിൽ നിന്ന് എന്നെ മോചിപ്പിക്കാൻ സാധിക്കാത്തവർ...ഞാൻ എന്താണ് പറയുന്നത് എന്ന്  ചിന്തിക്കാനോ  മനസ്സിലാക്കാനോ ശ്രദ്ധിക്കാനോ സമയം ഇല്ലാത്തവർ...അവർക്കൊന്നും എന്റെ മനസ്സിനെ ഉയർത്തിക്കൊണ്ടുവരാൻ ആവില്ല എന്നെനിക്ക് മനസ്സിലായി..

ഓർമ്മയിൽ  പഠിപ്പിച്ച അധ്യാപകരും കടന്നുപോയി... അവരെല്ലാം സാധാരണക്കാർ ആയിരുന്നു... അവരെല്ലാം  ജീവിതം കൊണ്ട് ഓരോ പാഠങ്ങൾ കാണിച്ചു തന്നു..മറവിയിലേയ്ക്ക് നടന്നുപോയി.

പ്രായത്തിന് അനുസരിച്ച് ചിന്തകൾ വളർന്നു... അതിന് അനുസരിച്ച് ഗുരുവിനെ തേടലും തുടർന്നു... ഒടുവിൽ ഞാൻ കണ്ടെത്തി ...എന്റെ ഗുരുവിനെ...എന്നെ അജ്ഞതായിൽ നിന്ന് രക്ഷപ്പെടുത്തുവാൻ കഴിയുന്ന ആൾ... അതേ എന്റെ ഗുരു തന്നെ.... ഗുരുവിനോട് ജ്ഞാന ഭിക്ഷയും ചോദിച്ചു കാത്തിരിക്കുകയാണ് .

അറിയാം ജ്ഞാനം എന്നാൽ വെളിച്ചമാണ്....വെളിച്ചത്തിലേക്കുള്ള യാത്ര കഠിനമായ പരീക്ഷണങ്ങൾ നിറഞ്ഞതാണ്...കരൾ ഉരുകും...കണ്ണുകളിൽ നിന്ന് രക്തം പൊടിയും... കനലിൽ  വീണപോലെ ശരീരം പൊള്ളും... മരണം അടുത്തത് പോലെ ശ്വാസം മുട്ടും...എല്ലാം തീർന്നു എന്നു തോന്നും..

ഇല്ല...  തീരുകയില്ല.....അതാണ് ആരംഭം...അവസാനത്തിൽ നിന്ന്...മരണം അവസാനം അല്ല... തുടക്കം മാത്രം..മായയിൽ  നിന്നുള്ള തിരിച്ചു വരവ്...

യാത്ര....അതാണ് ഒടുക്കവും തുടക്കവും...വിട...ലോകത്തിലെ അജ്ഞാനമേ ...നിനക്ക് വന്ദനം..ഇത്രയും കാലം നീ എനിക്ക് കൂട്ടായിരുന്നതിൽ....നന്ദി..ഒരിക്കൽ പോലും നീ എന്നെ  ഒറ്റയ്ക്ക് ആക്കിയില്ല...അന്ധകാരമേ നീ ആയിരുന്നു എന്റെ പ്രപഞ്ചം.. നിന്നിൽ ആയിരുന്നു എന്റെ  ജീവനും ജീവിതവും.... നീയായിരുന്നു എന്റെ ചങ്ങാതി...

അത് അവനാണ്...എല്ലാത്തിന്റെയും അവസാനം നമ്മിൽ എത്തുന്നവൻ.... ഭൂമിയിലെ നമ്മുടെ ജന്മ്മത്തിന്റെ  ലക്ഷ്യം പറഞ്ഞു തരുന്നവൻ....
അവനാണ് ഭൈരവൻ.. ..
കാലഭൈരവൻ...
അവനില്ലെങ്കിൽ ജീവനില്ല.... അവനിലേക്കുള്ള പ്രയാണമാണ് ...ജീവിതം...അവൻ വന്നു വിളിച്ചാൽ പോകാതിരിക്കാൻ ആവില്ല ആർക്കും...അവനാണ് ജ്ഞാനം. അവനിലേക്ക് എത്തുമ്പോൾ...എല്ലാ അജ്ഞതയും അവസാനിക്കുന്നു.

ചിന്തയിൽ അഗ്നി,
വാക്കുകൾ യുക്തി,
കർമ്മത്തിൽ ധർമ്മം, 
പ്രണയത്തിൽ സത്യം.

കാലഭൈരവൻ

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.