നാഗാരാധന ഭാരതസംസ്‌കാരത്തിന്റെ ഒരു ഭാഗമായി അന്നും ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. ഭൂമിയില്‍ ജീവനുള്ള ദൈവങ്ങളായി കരുതപ്പെടുന്നത് നാഗങ്ങളെ മാത്രമാണ്. എല്ലാ ശാസ്ത്രങ്ങളിലും നാഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്റെ നിത്യജീവിതവുമായി നാഗങ്ങള്‍ പലതരത്തിലും ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടു തന്നെ നാഗാരാധന നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്.

ഗൗഡസാരസ്വത ബ്രാഹ്മണരുടെ ജീവിതവുമായി നാഗങ്ങൾ  അഭേദ്ധ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.ഓരോ കുടുംബത്തിനും സ്വന്തമായി കാവും നാഗങ്ങളും ഉണ്ട്.വർഷത്തിൽ ഒരിക്കൽ നാഗപഞ്ചമി ദിവസം കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുകൂടിയാണ് നാഗങ്ങൾക്ക് അഭിഷേകവും പൂജയും നടത്തുക.

ഉഴുന്ന് അധികം കുതിർക്കാതെ അരച്ചു പച്ചമുളകും കറിവേപ്പിലയും മഞ്ഞളും ഉപ്പും കുരുമുളകും ചേർത്ത് തരുതരുപ്പായി  അരച്ചു ചൂടുള്ള വെളിച്ചെണ്ണയിൽ നുള്ളിയിട്ട് പൊരിച്ചുണ്ടാക്കുന്ന  ഗാരി എന്നു വിളിക്കുന്ന ഉഴുന്ന് വടയാണ് പ്രധാന നിവേദ്യം...ശർക്കര പാനിയിൽ വേവിച്ച നുറുക്കരി ചേർത്തു ഉണ്ടാക്കുന്ന കട്ടി പായസവും പഞ്ചാമൃത അഭിഷേകവും പ്രധാനം.

നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തില്‍ കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. പ്രധാനമായും ആഘോഷിക്കപ്പെടുന്നത് ഉത്തരേന്ത്യയിലാണ്. കേരളത്തില്‍ ഗൗഡസാരസ്വത ബ്രാഹ്മണര്‍ ഇതാഘോഷിക്കുന്നു. നാഗപഞ്ചമിയോടനുബന്ധിച്ച് സര്‍പ്പക്കാവിലും മറ്റും ‘നൂറും പാലും’ നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്.

ഉത്തരേന്ത്യയില്‍ നാഗപഞ്ചമി വിശേഷദിവസമായാണു കരുതപ്പെടുന്നത്. ശ്രാവണ മാസത്തിലെ അതായതു കര്‍ക്കിടകത്തിലെ ശുക്ലപക്ഷ പഞ്ചമിയെയാണ് നാഗപഞ്ചമിയായി കരുതുന്നത്. ഈ ദിവസമാണ് ശ്രീകൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയത് എന്നൊരു വിശ്വാസവുമുണ്ട്. ഇതിന് ശ്രാവണ പഞ്ചമി എന്നാണ് ഉത്തരേന്ത്യക്കാര്‍ പറയുന്നത്. ആസ്തിക മുനി നാഗരക്ഷ ചെയ്തത് ഈ ദിനത്തിലാണെന്നു വിശ്വാസികള്‍ കരുതുന്നു.

പഞ്ചമി ദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം നാഗങ്ങള്‍ക്ക് പാലഭിഷേകം, പാല്‍നിവേദ്യം എന്നിവ നടത്തിവരുന്ന ഗൃഹങ്ങളില്‍ സര്‍പ്പഭയമുണ്ടാവില്ല. സന്താന ലബ്ധി, ഇഷ്ട വിവാഹം, ആയുര്‍സുഖം എന്നിവയും നാഗപഞ്ചമി ദിവസം നാഗാരാധന നടത്തുന്നതിന്റെ ഫലമായി ലഭിക്കുമെന്നാണ് വിശ്വാസം.

നാഗപഞ്ചമി വ്രതമനുഷ്ഠിച്ചാല്‍ കടുത്ത നാഗദോഷം, സര്‍പ്പശാപം, സന്താനദുരിതം, ജാതകാലുളള  രാഹു കേതു ദോക്ഷങ്ങള്‍,കാള സര്‍പ്പദോഷം,രാഹു ദോഷത്താലുളള രോഗദുരിതങ്ങള്‍, മംഗല്യതടസ്സം, സന്താന തടസ്സം തുടങ്ങി സര്‍പ്പദോഷത്താലുളള എല്ലാ ദുരിതങ്ങളും ശമിക്കുമെന്നു പറയുന്നു.

വീട്ടിലെ കാവിൽ മൂന്ന് നാഗങ്ങൾ ആണ് ഉള്ളത്...ഭഗവതി എന്ന് ഞാൻ സ്നേഹപൂർവ്വം വിളിക്കുന്ന നാഗയക്ഷിയും ഭഗവാൻ എന്നുവിളിക്കുന്ന നാഗരാജവും പൂർവികർ എവിടെനിന്നോ കൊണ്ടുവന്ന ഉറപ്പിച്ചു പ്രതിഷ്ഠിക്കാത്ത ഇപ്പോഴും ഞാൻ ഉറപ്പിക്കാൻ സമ്മതിക്കാതെ വച്ചിരിക്കുന്ന എന്റെ ലക്ഷ്മി എന്നു വിളിക്കുന്ന നാഗകന്യകയും ആണ് ഉള്ളത്

.ഞങ്ങളുടെ കുടുംബത്തിലെ സുഖവും.ദുഖവും എല്ലാം ഈ നാഗങ്ങളെ ആശ്രയിച്ചാണ് ഉള്ളത്.
ഓരോ നഗപഞ്ചമിക്കും വെളുപ്പിന് ഉണർന്ന് നേദ്യം തയ്യാറാക്കി  പൂജയ്ക്കായി എത്തുന്ന ഭട്ട്മാമിനെ കാത്തിരിക്കുക ഒരു ആനന്ദമാണ്.ഈ വർഷം നാഗ പഞ്ചമി ആഗസ്റ്റ് 5 ന്  ആണ്.  ഈ ആചാരങ്ങളും വിശ്വാസങ്ങളും എന്റെ അടുത്ത തലമുറയ്ക്ക് പകരാൻ ഞാൻ ജാഗരൂഗ യാണ്...നിങ്ങളും അങ്ങിനെ എന്ന് വിശ്വസിക്കുന്നു.

എല്ലാവർക്കും എന്റെ നാഗപഞ്ചമി ആശംസകൾ.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

മരണം