കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ ഋതേ (അ )പി ത്വാം ന ഭവിഷ്യന്തി സർവ്വേ യേ (അ ) വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു . ഇപ്പോൾ ലോകത്തെ സംഹരിക്കാനുള്ള പ്രവൃത്തിയിലാണ് വ്യാപൃതനായിരിക്കുന്നത് . യുദ്ധത്തിൽ നീ എതിരിടുന്ന യോദ്ധാക്കളിൽ നീയൊഴിച്ച് മറ്റാരും ശേഷിക്കുകയില്ല . ഇനി നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഈ നിൽക്കുന്ന യോദ്ധാക്കളിൽ ആരും ജീവനോടെ ശേഷിക്കുകയില്ല . ഇത് ഭഗവാൻ കൃഷ്ണൻ മഹാഭാരതയുദ്ധസമയത്ത് അര്ജുനനോട് പറയുന്നതാണ്.... ഇന്ന് കണ്ണനെ കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഉള്ളിൽ വന്ന വരികൾ എന്നിവ...കാലങ്ങൾ എത്ര കഴിഞ്ഞാലും ഇന്നും പ്രസക്തം.. യുദ്ധമാണ് നമുക്ക് ചെയ്യേണ്ടി വരുന്നത് എങ്കിൽ എതിരെ വരുന്നത് ആരുതന്നെയായാലും അവർ ശത്രുക്കൾ തന്നെ....സംഹരിക്കേണ്ടവർ തന്നെ. എന്താണോ നമ്മൾ ചെയ്യേണ്ടത് അതാണ് ധർമ്മം. ഫലം തരേണ്ടത് ഈശ്വരൻ മാത്രം. മാസത്തിൽ ഒരിക്കൽ എങ്കിലും അമ്പലപ്പുഴ വന്ന് കണ്ണനെ കാണുന്നത് ഒരു ശീലം തന്നെ ആയിരിക്കുന്നു...ക്ഷേത്രത്തിലെ സോപാന സംഗീതവും അഭിഷേകങ്ങളും ശീവേലിയും എല്ലാം ചേർന്ന് എപ...