*മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമ ദൂതം ശിരസാ നമാമി ബുദ്ധിർ ബലം യശോധൈര്യ നിർഭയത്വമരോഗത അജയ്യം വാക് പടുത്വം ച ഹനൂമത് സ്മരണാത് ഭവേത്* ഹിന്ദുവിശ്വാസപ്രകാരം ഏഴ് ചിരഞ്ജിവികളില്‍ ഒരാളാണ് ഹനുമാന്‍. ജന്മത്താലും കര്‍മ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വ്യാകരണ ശാസ്ത്ര നിപുണന്‍, തികഞ്ഞ സംഗീതജ്ഞന്‍, അഷട ഐശ്വര്യ സിദ്ധന്‍, അപാരമായ കായികശക്തി. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി തുടങ്ങിയ ഗുണങ്ങളാണ് ഹനുമാനെ ആരാധ്യനാക്കുന്നത്. ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ , രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. പരമശിവൻ തന്നെയാണ് ശ്രീഹനുമാൻ ആയി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ അതുകൊണ്ടുതന്നെ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. രാമായണ കഥകള്‍സംഭവിച്ചത് ത്രേതയുഗത...