സ്വാമിയേ...ശരണമയ്യപ്പാ..

**സ്വസ്തി പ്രജാഭ്യാം പരിപാലയന്താം ന്യായേന മാര്‍ഗേണ മഹീം മഹീശാ ഗോബ്രാഹ്മനെഭ്യ:ശുഭമസ്തു നിത്യം ലോകാ സമസ്താഃ സുഖിനോ ഭവന്തു.' ** പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ. ഭൂമിയിൽ ഈ പ്രാർത്ഥന ചൊല്ലുന്ന ലോകം മുഴുവൻ സുഖമായിരിക്കണെ എന്ന് പ്രാർത്ഥിക്കുന്ന ഒരേ ഒരു ജനത ഭാരതീയർ ആണ്..അതാണ് ഭാരതീയ സംസ്കാരം. അതാണ് നമ്മെ മറ്റുള്ളവയിൽ നിന്ന് ഉയർത്തി നിർത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുന്നതിനായി കാലാകാലങ്ങളിൽ ഒരുപാട് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.അക്ബറും ബാബറും ഹ്യൂമയൂണും ഖില്ജിയും ..ടിപ്പുവും വരെ ക്ഷേത്രങ്ങൾ തച്ചുടയ്ക്കുകയും നിർബന്ധിത മത പരിവർത്തനം നടത്തുകയും ഭാരതീയരെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നു തന്നെയിരുന്നാലും അവയെല്ലാം തകർത്തു വീണ്ടും ഉയർന്നു വന്ന ചരിത്രമാണ് ഹിന്ദുക്കൾക്ക് ഉള്ളത്.ലോകം കണ്ട ഏറ്റവും വലിയ ആക്രമണങ്ങൾ...