ന ജായതേ മ്രിയതേ വാ കദാചിന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയ: അജോനിത്യ: ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ. (ഭഗവത് ഗീത 2:20) ആത്മാവ് ഒരിയ്ക്കലും ജനിയ്ക്കുന്നുമില്ല, മരിയ്ക്കുന്നുമില്ല, ഉണ്ടായിട്ട് പിന്നെ ഇല്ലാതെയാകുന്നുമില്ല. അത് ജനനമില്ലാത്തവനും നിത്യനും എന്നെന്നുമുള്ളവനും പുരാണനും ഈ ശരീരം നശിച്ചാലും നശിക്കാത്തവനുമാകുന്നു. നീ എന്റെ ആത്മാവാകുന്നു...എന്നും നീ എന്റെ ഉള്ളിൽ കുടികൊള്ളുന്നു..നിന്നെ വിട്ടുപിരിയുക അചിന്ത്യം തന്നെ.. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമാണ് നെയ്യഭിഷേകം. ഹിന്ദുമത വിശ്വാസമനുസരിച്ച് ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ് ഭഗവത്സായൂജ്യം നേടുന്നതോടെ, അതായത് പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന് ജനനമരണങ്ങളില്‍ നിന്ന് മോക്ഷം കിട്ടുന്നു. നെയ്‌ത്തേങ്ങയിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്‌തശേഷം മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ജീവിതത്തില്‍ നാം ചെയ്ത പാപപുണ്യങ്ങളുമാണ് ഇരിമുടികെട്ടായി ശിരസ്സിലേറ്റി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന നെയ് തേങ്ങ നമ്മള്‍ തന്നെയാണ് എന്നാണ് ...