Posts

Showing posts from November, 2018

മനസ്സ്

Image
മനസ്സ് ഒരു കുതിരയെ പോലെയാണ്...അതിങ്ങനെ കുതിച്ചു പാഞ്ഞുകൊണ്ടേയിരിക്കും വായുവിനെക്കാൾ വേഗത്തിൽ.. മനസ്സിനെ  പിടിച്ചു കെട്ടുക വായുവിനെ പിടിച്ചു കെട്ടുന്നതിനേക്കാൾ...

ഭഗവത് ഗീത

Image
*പാര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം അംബ ത്വാ മനുസന്ദധാമി ഭഗവദ...

സ്വാമിയേ ശരണമയ്യപ്പാ

Image
ഓർമ്മയിലെ ശരണ മന്ത്രങ്ങൾക്ക് വൃശ്‌ചി കക്കുളിരിന്റെ  വിറയൽ ഉണ്ടായിരുന്നു...അതിൽ പുലർകാല സൂര്യന്റെ ഇളം ചുവപ്പ് നിറം കലർന്നിരുന്നു.കുളപ്പടവുകളിൽ പതിയുന്ന ഉറച്ച കാ...

കാർത്തിക വിളക്ക്.

വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണ് ഇതിനു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് വളരെ ആഘോഷപൂര്‍വ്വം നടത്താറുണ്ട്. ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്.    അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു.  വൃശ്ചികമാസത്തിലെ കാർത്തികയും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് ദേവിയുടെ ജന്മദിനം. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി കൊണ്ടാടുന്നു. ഈ വർഷം തൃക്കാർത്തിക വരുന്നത് നവംബർ 23 വെള്ളിയാഴ്ചയാണ്. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ  തെളിച്ചു പ്രാർഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവി...

തുളസി പൂജ

Image
പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ ക്ഷീരോദ മഥനോദ്ഭൂതേ തുളസീ ത്വാം നമാമ്യഹം ഇന്ന് ഉത്ഥാന ദ്വാദശി...ഭഗവാൻ തന്റെ നാലു മാസം നീണ്ട ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് തുളസി അഥവാ ലക്ഷ്മിയും ഒരുമിച്ചു സർവലോകങ്ങളെയും സംരക്ഷിക്കാൻ പുറപ്പെടുന്ന ദിവസം. കാർത്തിക് മാസം മുഴുവൻ തുളസി ദേവിയോടൊപ്പം വസിച്ച ഭഗവാനെ  ആരതി ഉഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുപോകുന്ന ദിവസം. ഗൗഡ സരസ്വാത ബ്രാഹ്മണരുടെ കാർത്തിക് വൃതം ഇന്ന് തീരുകയാണ്.നിത്യവും പുലർച്ചെ ഉള്ള തുളസി പൂജയും വിളക്ക് കൊളുത്തിയും നിറമുള്ള കോലങ്ങൾ ഇട്ടും  ഭക്തി പൂർവം സംരക്ഷിച്ച തുളസി തറ ഇന്ന് വൈകിട്ട് പൂക്കളും വിളക്കുകൊളുത്തിയും അലങ്കരിച്ചു ലക്ഷ്മി സമേതനായ ഭഗവാനെ ഫലങ്ങളും അവലും നേദിച്ചു ആരതി കാണിച്ചു ഉണർത്തി പൂജാമുറിയിലേക്ക് ആനയിച്ചു ഇരുത്തുന്ന ദിവസമാണിന്ന്.സർവ ചരാചരങ്ങളേയും സംരക്ഷിക്കുന്ന  ഭഗവാൻ വീടുകളിൽ കുടിയിരിക്കാൻ എത്തണമേ എന്ന് പ്രാർത്ഥിക്കുന്ന ദിനം.നാലു മാസം നീളുന്ന ചാതുർമാസവൃതത്തിന്  പരിസമാപ്തി. ഹൈന്ദവ വിശ്വാസപ്രകാരം തുളസി വിവാഹം അല്ലങ്കില്‍ ദേവ പ്രഭോധിനി ഏകാദശി എന്ന ആചാരമുണ്ട് , ഇത് വിഷ്ണു ദേവനുമായി ബന്ധപ്പെട്ട ആചാരമാണ്. ഇത് അടയാളപ്പെടുത്തു...

കാർത്തിക മാസം

Image
മാസങ്ങളിൽ മനോഹരം കാർത്തിക മാസമാണ്.വീടുകളിൽ പഞ്ജീരെ എന്നു വിളിക്കുന്ന നിറമുള്ള കടലാസുകൾ കൊണ്ട് നിർമ്മിച്ച  കാർത്തിക  വിളക്കുകൾ തെളിയുന്ന കാലം...പ്രഭാതത്തിൽ ചെറി...

ഗായത്രിയുടെ പിറന്നാൾ

Image
ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുന്ന മാജിക് ഇപ്പോൾ എന്റെ കുട്ടികൾക്കും അറിയാം. ഇന്ന് ഗായത്രിയുടെ 15ത് ജന്മദിനം ആണ്.ഞങ്ങളുടെ ആദ്യ വിദ്യാലയം Gayathri play n learn മണ്ണഞ്ചേരിയിൽ ആരംഭിച്ച...

അതിജീവനത്തിന്റെ വഴിയിൽ

മാള സക്രോസ്സോ സ്കൂളിൽ പഠിക്കുമ്പോൾ നടന്നുപോകുന്ന വഴിയരികിൽ ഒരു ജൂത ശ്മശാനം ഉണ്ടായിരുന്നു. ഹീബ്രുവിലും ഇംഗ്ലീഷിലും എഴുതിയ ശിലാഫലകങ്ങൾക്കു കീഴിൽ വാഗ്ദത്ത ഭൂമിയ...

Sreekaram

Image
ഫ്ബിയിൽ കൂടിയാണ് ഞാൻ പ്രകാശ് ജിയെ  പരിചയപ്പെടുന്നത്. .പരിചയപ്പെട്ടുവന്നപ്പോൾ മനസ്സിലായി അദ്ദേഹത്തിന് എന്റെ കുടുംബവും ആയി നേരത്തെ തന്നെ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന്.എന്റെ അമ്മാവന്റെ ഒപ്പം ഒരു കാലത്തു സജീവമായി രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. കറകളഞ്ഞ സംഘ പ്രവർത്തകൻ...അടിയന്തിരവസ്ഥക്കാലത്തു ഒരുപാട് പീഡനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ച സ്വയം സേവകൻ...ഒരുപാട് വർഷത്തെ പ്രവർത്തനത്തിൽ നിന്ന് മിച്ചം പിടിച്ചത്  പീഠങ്ങനളിൽ നിന്ന് കിട്ടിയ ശാരീരിക  ബുദ്ധിമുട്ട്കളും കുറെ നല്ല പേരും മാത്രം... ഇതൊന്നും അല്ല ഞാൻ അദ്ദേഹത്തെ കാണണം എന്ന് ആഗ്രഹിക്കാൻ കാരണം...അദ്ദേഹം നടത്തുന്ന  ശ്രീകാരം എന്ന ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പ്രവർത്തനങ്ങൾ ആണ്.. വയസ്സായ ആളുകൾക്ക് ഉള്ള അഭയം മുതൽ...രോഗികൾക്ക് മരുന്ന്..ചികിത്സ സഹായം ആംബുലൻസ്... ദിവസേന അഗതികൾക്ക് അന്നദാനം  തുടങ്ങി ഒരുപാട് വ്യത്യസ്തമായ സമൂഹ്യപ്രവർത്തനങ്ങൾ...പലപ്പോഴും ചെന്നു കാണണം എന്നാഗ്രഹിക്കുമ്പോഴും തെന്നിപ്പോയ അവസരങ്ങൾ...ഒരു പ്രാവശ്യം കുട്ടികൾക്ക് വേനൽ അവധിക്കാല ക്ലാസ് എടുക്കുന്നതിനും. ..ഈ വർഷത്തെ  ദീപാവലി ആഘോഷത്തിനും അദ്ദേഹം...

വിരാട് പുരുഷൻ

Image
ഓം സഹസ്രശീര്ഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത് സ ഭൂമിം വിശ്വതോ വൃത്വാ- ഽത്യധിഷ്ഠത് ദശാംഗുലം  വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ്  പുരുഷസൂക്തം .  ...