Posts

Showing posts from March, 2018

ബഹു:സുപ്രീം കോടതിക്ക മുൻപാകെ ് ഒരു നിവേദനം..

കഴിഞ്ഞ ആഴ്ച്ച എന്റെ ഹസ്ബൻഡന്് ഉണ്ടായ അനുഭവം ആണ് ഈ കുറിപ്പിന് ആധാരം. വ്യക്തിപരമായ ചില കാര്യങ്ങൾ അറിയാനായി സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ കാണാൻ ആണ...

ഭൂമിയുടെ അവകാശികൾ

Image
വേനൽ അവധി തുടങ്ങിയത് കൊണ്ട്   രാവിലെ  താമസിച്ചാണ് ഉണർന്നത്.മുറ്റത്തെല്ലാം ചുറ്റി നടന്നപ്പോൾ ആണ് കണ്ടത് കാത്തുകാത്തിരുന്ന ഈ വർഷത്തെ ആദ്യത്തെ ചക്ക  പഴുത്തത് കിളി...

ഭൂമിയിലെ മാലാഖമാർ..

Image
ഇതു ഞങ്ങളുടെ അന്നക്കുട്ടി...ആ .എപ്പോഴും കിലുകില എന്നു സംസാരിക്കും ,തുള്ളിച്ചാടി നടക്കും.എന്തെങ്കിലും ഏൽപ്പിച്ചാൽ ഉത്തരവാദിത്വത്തോടെ ചെയ്യും.കവിത ചൊല്ലാനും  കളരി ചെയ്യാനും പഠിത്തതിനും  മുന്നിൽ തന്നെ. ചിറകു വച്ച മാലാഖയാവാനും നാടൻ പാട്ടു പാടുമ്പോൾ മുടിയഴിച്ചിട്ട ആടാനും ചട്ടയും വാലുവെച്ച  മുണ്ടും ഉടുത്തു  *കണ്ടില്ലേ കർപ്പൂര പന്തലില്* ഡാൻസ് ചെയ്യാനും റെഡി ആയ എന്റെ മിടുക്കിക്കുട്ടി. പുതിയ സ്കൂൾ building നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ കുട്ടികൾ തന്നെ തറക്കല്ലിട്ടുകാണണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.മുഴുവൻ കുട്ടികളുടെ പേര് നറുക്കിട്ട് എടുത്തപ്പോൾ  ആ ഭാഗ്യം കിട്ടിയത് അന്നക്കുട്ടിക്ക് ആയിരുന്നു. പള്ളിയിൽ ചെന്ന് കുർബ്ബാന കൈക്കൊണ്ടു കുളിച്ചു പട്ടുപാവാടയും ഇട്ട് മോള് കൃത്യം സമയത്തു എത്തി. കുട്ടികൾ ബാൻഡ് മേളത്തോടെ സ്വീകരിക്കുകയും അന്നക്കുട്ടി കല്ലിടുകയും ചെയ്തു.പക്ഷെ പല കാരണങ്ങൾ കൊണ്ടും അതിന്റെ പണി തുടങ്ങാൻ സാധിച്ചില്ല.സ്ഥലം പുല്ലുമൂടി  കല്ല് മറഞ്ഞു.അന്ന മോൾക്ക് സങ്കടമായി.എന്നും പ്രാർത്ഥനയായി.ഒരു ദിവസം മോള് എന്നോട് വന്നു ചോദിച്ചു *ഞാൻ കല്ലിട്ടത് കൊണ്ടാണോ മാം ഇത്തിന്...

ഗുരുപാദങ്ങളിൽ....

Image
കഴിഞ്ഞ മാർച്ചിൽ ആണ് എന്റെ husband നു ഒരു ആഗ്രഹം തോന്നിയത്‌.കുട്ടിക്കാലത്തു പഠിപ്പിച്ച അദ്ധ്യാപകനെ ഒന്ന് കാണണം എന്ന്.അന്വേഷിച്ചു പിടിച്ചു വന്നപ്പോൾ അറിയാൻ കഴിഞ്ഞത് അദ്...

സ്നേഹത്തിന്റെ വിത്തുകൾ....

Image
ഇന്നലെ എനിക്ക് വളരെ സന്തോഷം ആയിരുന്നു.സ്കൂളിന്റെ എല്ലാവർഷവും ഉള്ള ഫാമിലി ഗെറ്റ് together ആയിരുന്നു.എന്റെ മക്കൾ അതു വൻ ആഘോഷമാക്കി.പ്ലേ ക്ലാസ്സിലെ കുട്ടികൾ മുതൽ വലിയ കുട്ടികൾ വരെ അന്നൗൻസ്മെന്റ് മുതൽ അവതരണം വരെ പരസ്പരം സഹായിച്ചു. കുട്ടികളെ സ്റ്റേജിൽ കയറ്റാനും ഇറക്കാനും മാത്രമല്ല വശങ്ങളിൽ നിന്ന് അവർ വീഴാതെ സൂക്ഷിക്കാനും അവർ ഒപ്പം ഉണ്ടായിരുന്നു. എനിക്ക് അഭിമാനം തോന്നിയ ഒരു കാര്യം സ്കൂൾ അവരുടെ വീടാണെന്നും വീട്ടിൽ അതിഥികൾ മാത്രമാണ് നിങ്ങളുടെ മാതാപിതാക്കൾ എന്നും പറഞ്ഞുകൊടുത്തത് ഉൾക്കൊണ്ട് രണ്ടു മണി മുതൽ രാതരി 8.20 നു പരിപാടികൾ തീരുന്നത് വരെ പരസ്പരം പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും അവർ ഓടി നടന്നു.ആറും എട്ടും മിനിറ്റ് നീണ്ടു നിന്ന പരിപാടികൾ, നൃത്തങ്ങൾ ,അവർ തളരാതെ അവതരിപ്പിച്ചപ്പോൾ എനിക്ക് പോലും അവരെ കെട്ടിപ്പിടിച്ചു ഉമ്മ നൽകാൻ തോന്നി. അതിലും ആനന്ദം തോന്നിയ ഒരു കാര്യം കുട്ടികളോട്  ഞാൻ എന്നും പറയാറുണ്ടായിരുന്നു , നിങ്ങൾ ലോകത്ത് എവിടെ പോയാലും ഈ സ്കൂൾ നിങ്ങളുടെയാണ്.ഇവിടെ വന്ന് ഞങ്ങൾ ഇല്ലെങ്കിലും എല്ലാകാലത്തും കാര്യങ്ങൾ നോക്കി നടത്തണം എന്ന്. അവർ അത് ഹൃദയത്തിൽ ഏറ്റെടുത്തിരുന്നു എന്ന് ഇന്നലെ വി...

അനുഭവപാഠങ്ങൾ

Image
കൃഷി എനിക്ക് തന്ന പാഠങ്ങൾ വലുതാണ്.ആദ്യത്തെ പാഠം, ചെടികൾക്കും നമ്മളുടെ ചിന്തകൾ മനസ്സിലാക്കാൻ പറ്റും .അവയും മനുഷ്യ മനശാസ്ത്രം പഠിച്ചിട്ടുണ്ട്.അല്ലെങ്കിൽ കാഴ്ച്ചക...

വേനൽ വിഭവങ്ങൾ

Image
വേനൽ വിളവുകൾ ഫലങ്ങൾ തന്നു തുടങ്ങി.തക്കാളി രണ്ടു കിലോയോളം കിട്ടി.കാന്താരി തുടർച്ചയായി വീട്ടവശ്യത്തിന് ഉള്ള മുളക് തരുന്നുണ്ട്.തന്നെ മുളച്ച നീളൻ പയറിന്റെ വള്ളിയിൽ ...

മിന്നും താരങ്ങൾ

Image
രാവിലെ മോർണിംഗ് അസംബ്ലിക്ക് തയ്യാറായി നിന്നപ്പോൾ പരിപാടി  അവതരിപ്പിക്കാൻ വന്നു നിൽക്കുന്ന അമലിനെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഒന്നാം ക്ലാസ് കുട്ടികൾ അസംബ്ലി നന്നായി അവതരിപ്പിച്ചത് കണ്ട സ്പിരിറ്റിൽ എന്തുകൊണ്ട് കിന്ടെർഗർട്ടൻ കുട്ടികൾക്കും ആയിക്കൂടാ എന്ന് ആവേശം മൂത്ത് ഞാൻ അധ്യാപകരോട് ചോദിച്ചിരുന്നു.അവർ അത് നന്നായി  കൈകാര്യം ചെയ്യും എന്നെനിക്ക് അറിയാം ....എന്നാലും അമലോ?? എന്നാലും കണ്ടുനോക്കാം...ഞാൻ റെഡിയായി നിന്നു.മൈക്ക് ഉയരം കുറച്ചു പാകത്തിന് ആക്കിക്കൊടുത്തു. പിന്നെ ഒരു വെടിക്കെട്ട് തന്നെ ആയിരുന്നു.അസംബ്ലി introduction മുതൽ ഓരോ പരിപാടികൾ തഴക്കം ചെന്ന anchors   ചെയ്യുന്നത് പോലെ  അങ്ങുകസറുകയായിരുന്നു,അമലമോൾ.ഞാൻ ഇങ്ങനെ അത്ഭുതപ്പെട്ടു  നിന്നുപോയി. പരിപാടികൾ അവസാനിപ്പിച്ചു സംവാദത്തിനായി എന്നെയും ക്ഷണിച്ചു അവൾ മിടുക്കിയായി അടിവെച്ചടിവച്ചു ലൈനിൽ പോയി തലയുയർത്തി നിന്നു.സ്കൂളിലെ കുട്ടികളും അധ്യാപകരും ഉൾപ്പെടെ ആവേശത്തോടെ കൈയടിച്ചു. ഞാൻ ആദ്യമായി അമാലിനെ കണ്ടത് ഓർത്തു.കുഞ്ഞു ഉടുപ്പിട്ട് അമ്മയുടെ പുറകിൽ നിന്ന്  എത്തിനോക്കുന്ന കരച്ചിൽ നിറഞ്ഞ കുഞ്ഞു മുഖമായിരുന്നു അവൾക...

പകൽനേരത്തെ സന്ദർശകർ

രാവിലെ അടുക്കളയിലെ തിരക്കിൽ ഉരുകി നിൽക്കുമ്പോൾ ആണ് ഡോർ ബെൽ അടിച്ചത്.ഹസ്ബൻഡ് പുറത്തു പോയത് കൊണ്ട് മുന്നിൽ പോയേ പറ്റൂ.ഇട്ടിരിക്കുന്ന നെറ്റിയുടെ പുറത്തു ഒരു ഷാൾ വലി...

ഉയരങ്ങളിലേക്ക്....

കുട്ടികളുടെ പഠനത്തെ കുറിച്ചും അവരുടെ പഠിക്കാനുള്ള കഴിവുകളെ കുറിച്ചും ഒരുപാട് തെറ്റായ ധാരണകൾ നിർഭാഗ്യവശാൽ നമ്മുടെ ഇടയിലുണ്ട്. പ്രത്യേകിച്ചു ചെറിയ ക്ലാസ്സുകളി...