വിശ്വാസം പീഡനമായാൽ. ....
ബഹു:,ഡി ജി പി ശ്രീലേഖ I P S നു ഒരു തുറന്ന കത്ത്. മാഡം,താങ്കൾ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടത്തുന്ന കുത്തിയോട്ടം എന്ന വഴിപാട് കുട്ടികളുടെ മേൽ നടത്തുന്ന പീഡനം ആണെന്നും നിയമ പ്രകാരം അവയ്ക്ക് എതിരെ നടപടി എടുക്കാവുന്നതാണ് എന്നും പറഞ്ഞതായി അറിഞ്ഞു. ശരിയാണ്,കുട്ടികളെ പീഡിപ്പിക്കുന്ന എല്ലാ ചടങ്ങുകളും അനുഷ്ടാനങ്ങളും നിയമപരമായി തെറ്റുകൾ തന്നെ ആണ് ,അതിന് എതിരെ താങ്കളെപ്പോലെ ഉള്ളവർ ഉറക്കെ ശബ്ദിക്കണം എന്നു മാത്രം അല്ല നിയമ നടപടികൾ എടുക്കണം എന്നു തന്നെ ആണ് ഞങ്ങളുടെ എല്ലാം ആവശ്യം. കുത്തിയോട്ടത്തെ കുറിച്ചു വേവലാതിപെടുന്ന താങ്കൾ..അപരിഷ് കൃതമായ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ മാത്രം ചെയ്തു വരുന്ന പ്രാകൃതമായ ചേലാകർമ്മങ്ങളും സുന്നത് എന്നവിളിക്കുന്ന കർമ്മത്തിനും എതിരായി എന്തു നടപടികൾ എടുത്തു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്.ഇനി അവ ഒന്നും പീഡനത്തിന്റെ നിർവചനത്തിൽ വരില്ല,അതെല്ലാം കുട്ടികൾ സ്വമേധയാ ഇഷ്ടത്തോടെ ചെയ്യുന്നതാണെന്നും അതിനു ശേഷം അവർക്ക് നൽകുന്ന നിയത്രിത ഭകഷ്ണം അവർ സ്വയം ആവശ്യപ്പെടുന്നതും ആണെന്ന് താങ്കൾ പറയുമോ?അതിന് എതിരായി ഇന്ന് വരെ എന്തെങ്കിലും നിയമ നടപടികൾ...വേണ്ട അതു ബാ...